ബ​ഫ​ർ സോ​ണി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ്

തൊ​ടു​പു​ഴ: എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ബ​ഫ​ര്‍ സോ​ണ്‍ ശി​പാ​ര്‍​ശ​ക​ളാ​ണ് ഇ​പ്പോ​ള്‍ ക​ര​ട് വി​ജ്ഞാ​പ​ന​മാ​യി മാ​റി​യി​രി​ക്കു​ന്ന​തെ​ന്ന് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ജൂ​ണ്‍ ര​ണ്ടി​ന് പു​റ​ത്തി​റ​ക്കി​യ ഗ​സ​റ്റ് വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ പു​റ​ത്തു​വ​ന്ന ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​ല്‍ ഇ​ര​വി​കു​ളം നാ​ഷ​ണ​ല്‍ പാ​ര്‍​ക്ക്, കു​റി​ഞ്ഞി​മ​ല വ​ന്യ​ജീ​വി സ​ങ്കേ​തം, പാ​മ്പാ​ടും​ചോ​ല ദേ​ശീ​യോ​ദ്യാ​നം, ആ​ന​മു​ടി ചോ​ല ദേ​ശീ​യോ​ദ്യാ​നം, ചി​ന്നാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​തം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ബ​ഫ​ര്‍ സോ​ണ്‍ യാ​ഥാ​ര്‍​ഥ്യ​മാ​കു​ക​യാ​ണ്.

നി​ശ്ച​യി​ക്ക​പ്പെ​ട്ട സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ മ​റ്റു തി​രു​ത്ത​ലു​ക​ള്‍ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ അ​ന്തി​മ വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​ലെ ബ​ഫ​ര്‍ സോ​ണ്‍ പ്ര​ഖ്യാ​പ​നം യാ​ഥാ​ര്‍​ഥ്യ​മാ​കും. 2016ല്‍ ​കേ​ര​ള​ത്തി​ലെ എ​ല്ലാ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ള്‍​ക്കും ദേ​ശീ​യോ​ദ്യാ​ന​ങ്ങ​ള്‍​ക്കും ബ​ഫ​ര്‍ സോ​ണ്‍ നി​ശ്ച​യി​ച്ച് ക​ര​ട് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത് നി​ശ്ചി​ത സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ് അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ റ​ദ്ദാ​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് മു​ന്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ വീ​ണ്ടും ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​നാ​യി ശി​പാ​ര്‍​ശ​ക​ള്‍ കേ​ന്ദ്ര​ത്തി​ന് സ​മ​ര്‍​പ്പി​ച്ചു.

2018ലെ ​പ്ര​ള​യ​ത്തി​ന്‍റെ​യും പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ന്‍റെ​യും പേ​രി​ല്‍ ഒ​രു കി​ലോ​മീ​റ്റ​ര്‍ ആ​കാ​ശ​ദൂ​രം ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി ബ​ഫ​ര്‍ സോ​ണാ​യി നി​ശ്ച​യി​ച്ചാ​ണ് ശി​പാ​ര്‍​ശ സ​മ​ര്‍​പ്പി​ച്ച​ത്. അ​ത് ക​ര​ടു വി​ജ്ഞാ​പ​ന​മാ​യി മാ​റി. ആ ​ഘ​ട്ട​ത്തി​ല്‍ സു​പ്രീം​കോ​ട​തി ഇ​ട​പെ​ടു​ക​യും ഒ​രു കി​ലോ​മീ​റ്റ​ര്‍ ബ​ഫ​ര്‍ സോ​ണ്‍ നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന് വി​ധി പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തു. ഇ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി.

സം​സ്ഥാ​ന, കേ​ന്ദ്ര സ​ര്‍​ക്കാ​രു​ക​ള്‍ ജ​ന​വാ​സ കേ​ന്ദ​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​നും ഇ​തു പൂ​ജ്യ​മാ​ക്കി നി​ജ​പ്പെ​ടു​ത്തു​ന്ന​തി​നും അ​നു​മ​തി തേ​ടി. സു​പ്രീം​കോ​ട​തി പ്ര​സ്തു​ത റി​വ്യൂ പെ​റ്റീ​ഷ​ന്‍ അം​ഗീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ പൂ​ര്‍​ണ​മാ​യും ബ​ഫ​ര്‍ സോ​ണി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​ണ് സ​ര്‍​ക്കാ​രി​ന് ല​ഭി​ച്ച​ത്. ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന ക​ര​ടു വി​ജ്ഞാ​പ​നം ക​ഴി​ഞ്ഞ ആ​റു മാ​സം മു​മ്പ് എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ പു​തു​ക്കി ന​ല്‍​കി​യ ശി​പാ​ര്‍​ശ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ണ്ടാ​യ​താ​ണ്.

നി​ല​വി​ലെ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത​താ​ണ്. വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ച് ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ ബ​ഫ​ര്‍ സോ​ണി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മു​ന്‍ സ​ര്‍​ക്കാ​രി​നും മാ​ത്ര​മാ​ണ്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ തോ​ട്ട​ങ്ങ​ള്‍ ബ​ഫ​ര്‍ സോ​ണ്‍ പ​രി​ധി​യി​ല്‍ വ​ന്ന​താ​യാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. എ​ന്നാ​ല്‍ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​സ്ഥ​ല​ങ്ങ​ളും തോ​ട്ട​ങ്ങ​ളും ബ​ഫ​ര്‍ സോ​ണി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് യു​ഡി​എ​ഫ് നി​ല​പാ​ട്.

തോ​ട്ടം മേ​ഖ​ല​യും അ​വി​ടെ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളും ബ​ഫ​ര്‍ സോ​ണി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ മു​ന്‍ ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​ര്‍ വീ​ഴ്ച വ​രു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ഇ​തു തി​രു​ത്ത​പ്പെ​ട​ണം.

Related posts

Leave a Comment