ബുള്ളറ്റ് ഓടിച്ച് ടോവിനോയും സൂം​ബ ചു​വ​ടു​വ​ച്ച് ജ​യ​സൂ​ര്യ​യും; ആ​വേ​ശം വി​ത​റി പോ​ലീ​സ് സ്മൃ​തി ദി​നാ​ഘോ​ഷം

തൃ​ശൂ​ർ: ബു​ള്ള​റ്റോ​ടി​ച്ച് ടൊ​വീ​നോ​യും സൂം​ബ ചു​വ​ടു​വ​ച്ച് ജ​യ​സൂ​ര്യ​യും താ​ര​സാ​ന്നി​ധ്യ​മാ​യ​പ്പോ​ൾ പോ​ലീ​സ് സ്മൃ​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സി​റ്റി പോ​ലീ​സ് ന​ട​ത്തി​യ റ​ണ്‍ തൃ​ശൂ​ർ റ​ണ്ണി​നു ജ​നാ​ര​വം. പ്രാ​യ​ഭേ​ദ​മി​ല്ലാ​തെ ആ​യി​ര​ക്ക​ണ​ക്കി​നു പേ​രാ​ണു റ​ണ്‍ തൃ​ശൂ​രി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്.

കൂ​ട്ട​യോ​ട്ടം ജ​യ​സൂ​ര്യ ഫ്ലാഗ് ഓ​ഫ് ചെ​യ്തു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ യ​തീ​ഷ്ച​ന്ദ്ര അ​ധ്യ​ക്ഷ​നാ​യി. വാം ​അ​പ്പ് ചെ​യ്യാ​നാ​യി സം​ഘ​ടി​പ്പി​ച്ച സും​ബ നൃ​ത്ത​ത്തി​ൽ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റോ​ടൊ​പ്പം ജ​യ​സൂ​ര്യ​യും ചു​വ​ടു​വ​ച്ചു. സം​ഗീ​ത സം​വി​ധാ​യ​ക​ൻ ര​തീ​ഷ് വേ​ഗ​യും പ​ങ്കെ​ടു​ത്തു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ബു​ള്ള​റ്റ് റാ​ലി ന​യി​ച്ച​ത് സി​നി​മാ​താ​രം ടൊ​വീ​നോ ആ​ണ്.

അ​ഞ്ചു കി​ലോ​മീ​റ്റ​ർ ഓ​ട്ടം ന​ഗ​രം ചു​റ്റി തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ സ​മാ​പി​ച്ചു. പ​ത്തു വ​യ​സു​മു​ത​ൽ 94 വ​യ​സു വ​രെ​യു​ള്ള​വ​ർ കൂ​ട്ട​യോ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ന്ന ഫി​റ്റ്ന​സ് പ്ര​ദ​ർ​ശ​ന​ത്തി​ന് സി​ൻ​റോ​മ​യും സം​ഘ​വും നേ​തൃ​ത്വം ന​ൽ​കി. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ലാ​യി​രു​ന്നു പൊ​തു​ച​ട​ങ്ങും പ​രി​പാ​ടി​ക​ളും. ഓ​ട്ട​മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു ച​ട​ങ്ങി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​ഡ​ലും ജ​യ​സൂ​ര്യ വി​ത​ര​ണം ചെ​യ്തു. എ​സി​പി​മാ​രാ​യ എ​സ്. ഷം​സു​ദ്ധീ​ൻ, സി.​ഡി. ശ്രീ​നി​വാ​സ​ൻ, പി.​എ. ശി​വ​ദാ​സ​ൻ, ടി.​എ​സ്. സി​നോ​ജ്, ബി​ജു ഭാ​സ്ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഓ​ടി​യെ​ത്തി​യ​വ​ർ​ക്കു പോ​ലീ​സി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ഒ​പ്പ് പ​തി​പ്പി​ക്കാ​നും സെ​ൽ​ഫി​യെ​ടു​ക്കാ​നും പ്ര​ത്യേ​ക സ​ജീ​ക​ര​ണ​ങ്ങ​ൾ സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രു​ന്നു. പ​ങ്കെ​ടു​ത്ത​വ​രി​ൽ​നി​ന്ന് ല​ക്കി​ഡ്രോ​യി​ലൂ​ടെ ര​ണ്ടു വി​ജ​യി​ക​ൾ​ക്കു ച​ട​ങ്ങി​ൽ സ​മ്മാ​നം ന​ൽ​കി. പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം ടീ​ഷ​ർ​ട്ടും സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഘു​ഭ​ക്ഷ​ണ​വും സി​റ്റി​ പോ​ലീ​സ് ഒ​രു​ക്കി​യി​രു​ന്നു.

Related posts