കൂടത്തായി കേസ്! കുറ്റപത്രം മാറ്റിയെഴുതി; പ്ര​തി​ക​ളാ​കേ​ണ്ട പ​ത്തോ​ളം പേ​രെ ഒ​ഴി​വാ​ക്കി​; പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍റെ ഇടപെടല്‍; കൂ​ട​ത്താ​യി സീ​രി​യ​ലി​ന് ക​ള​മൊ​രു​ക്കി​യതും വലിയ അട്ടിമറിയുടെ ഭാഗം

ബാ​​ബു ചെ​​റി​​യാ​​ൻ

കോഴി​​ക്കോ​​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക കേ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ​ൻ അ​ട്ടി​മ​റി ന​ട​ന്ന​താ​യി ആ​രോ​പ​ണം. പ​ത്തോ​ളം പേ​രെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യും പ്ര​തി​ക​ളാ​കേ​ണ്ട​വ​രെ സാ​ക്ഷി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യും കൂ​ട​ത്താ​യി എ​ന്ന സീ​രി​യ​ലി​ന് ക​ള​മൊ​രു​ക്കി​യും വ​ലി​യ അ​ട്ടി​മ​റി ന​ട​ന്ന​താ​യാ​ണ് ചി​ല ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം .

പൊ​ന്നാ​മ​റ്റം ഷാ​ജു​വി​ന്‍റെ ആ​ദ്യ ഭാ​ര്യ സി​ലി കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ഷാ​ജു​വി​ന്‍റെ പി​താ​വ് സ​ക്ക​റി​യ​യെ​യും ഒ​ന്ന​ര വ​യ​സു​കാ​രി ആ​ൽ​ഫൈ​ൻ സ​യ​നൈ​ഡ് ഉ​ള്ളി​ൽ​ചെ​ന്ന് മ​രി​ച്ച കേ​സി​ൽ പൊ​ന്നാ​മ​റ്റം ഷാ​ജു​വി​നെ​യും ആ​ദ്യം പ്ര​തി​പ്പ​ട്ടി​ക‍​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ഒ​ഴി​വാ​ക്കാ​ൻ കു​റ്റ​പ​ത്രം മാ​റ്റി​യെ​ഴു​തി​യെ​ന്നും ആ​രോ​പി​ക്ക​പ്പെ​ടു​ന്നു.

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി​ക്കു തൊ​ട്ടു​മു​ൻ​പാ​യി ആ​റ് പേ​ജ് മാ​റ്റി​യെ​ഴു​തി​യ​ത്. ഇ​തി​ന്‍റെ രേ​ഖ​ക​ൾ ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​ട്ടി​മ​റി ന​ട​ന്ന​തി​നെ​ക്കു​റി​ച്ച് പോ​ലീ​സ് ഇ​ന്‍റ​ലി​ജ​ൻ​സും വി​വ​രം ശേ​ഖ​രി​ച്ച​താ​യി അ​റി​യു​ന്നു. അ​ട്ടി​മ​റി ന​ട​ന്ന​തി​ന്‍റെ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.

വ്യാ​ജ ഒ​സ്യ​ത്ത് ത​യാ​റാ​ക്കാ​ൻ ജോ​ളി​യെ സ​ഹാ​യി​ച്ചു​വെ​ന്ന് റ​വ​ന്യു​വ​കു​പ്പും പോ​ലീ​സും ക​ണ്ടെ​ത്തി​യ ആ​ളെ പോ​ലും പ്ര​തി​ചേ​ര്‍​ത്തി​ട്ടി​ല്ല. പ്ര​തി​ക​ളാ​കേ​ണ്ട പ​ത്തോ​ളം പേ​രെ ഒ​ഴി​വാ​ക്കി​യ​ത് രേ​ഖ​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ കോ​ട​തി​യെ ധ​രി​പ്പി​ക്കാ​നാ​ണ് ബ​ന്ധു​ക്ക​ളു​ടെ നീ​ക്കം.

കേ​സി​ൽ ആ​ദ്യ​ഘ​ട്ടം പോ​ലീ​സ് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് കേസ് ഒ​തു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്ന് സാ​ക്ഷി​ക​ളി​ൽ ചി​ല​ർ​ത​ന്നെ ആ​രോ​പി​ക്കു​ന്നു. ജോ​ളി ഉ​ള്‍​പ്പെ​ടെ കേ​സി​ല്‍ മൂ​ന്നു​പേ​രെ മാ​ത്ര​മാ​യി​രു​ന്നു പ്ര​തി​ചേ​ര്‍​ത്ത​ത്.

സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു മു​ത​ൽ ജോ​ളി​യു​ടെ ബ​ന്ധു​ക്ക​ള്‍​ക്കു വ​രെ കേ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ചി​ല പ്ര​മു​ഖ സാ​ക്ഷി​ക​ൾ തെ​ളി​വു​സ​ഹി​തം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി​യ സം​ഘം നി​ര​വ​ധി തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നി​ല്ല.

ക​ല്ല​റ​ക​ൾ തു​റ​ന്ന് ശേ​ഖ​രി​ച്ച മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​തു​വ​രെ ഹൈ​ദ​രാ​ബാ​ദി​ലെ ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് അ​യ​യ്ക്കാ​ത്ത​തും കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ സം​ശ​യി​ക്കു​ന്നു. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട​രു​തെ​ന്ന് പ​റ​ഞ്ഞ് പോ​ലീ​സ് ബ​ന്ധു​ക്ക​ളെ സ​മീ​പി​ച്ച​താ​യും അ​റി​യു​ന്നു.

എ​ന്നാ​ൽ, മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ്ചെ​യ്യും വ​രെ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ രാഷ്‌ട്രദീ​പി​ക​യോ​ട് പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment