കൊ​ല്ല​ത്ത് സുഹൃത്തിന്‍റെ അ​ടി​യേ​റ്റ് യുവാവിന് ദാരുണാന്ത്യം;പ്രതി പോലീസ് പിടിയിൽ

കൊ​ല്ലം: സു​ഹൃ​ത്തി​ന്‍റെ അ​ടി​യേ​റ്റ് യു​വാ​വ് മ​രി​ച്ചു. അ​ഞ്ചാ​ലും​മൂ​ട് ത​ണ്ടേ​ക്കാ​ട് ജ​യ​ന്തി​കോ​ള​നി​യി​ൽ ജോ​സ് (35) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ഹൃ​ത്ത് പ്ര​ശാ​ന്തി​നെ ഇ​ന്ന് രാ​വി​ലെ അ​ഞ്ചാ​ലും​മൂ​ട് എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.​

ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്നോ​ടെ ത​ണ്ടേ​ക്ക​ർ കോ​ള​നി​ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ജോ​സും പ്ര​ശാ​ന്തും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തി​നി​ട​യി​ൽ പ്ര​ശാ​ന്ത് ജോ​സി​നെ അ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

അ​ടി​യേ​റ്റ് വീ​ണ ജോ​സി​നെ ഉ​ട​ൻ​ ത​ന്നെ അ​ഞ്ചാ​ലും​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ജി​ല്ലാ​ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. നേ​ര​ത്തെ ഗ​ൾ​ഫി​ൽ ജോ​ലി​നോ​ക്കി​വ​ന്ന ജോ​സ് നാ​ട്ടി​ൽ കൂ​ലി​പ​ണി​ക്ക് പോ​യി​വ​രി​ക​യാ​യി​രു​ന്നു. വി​വാ​ഹി​ത​നാ​ണ്.

Related posts

Leave a Comment