തെ​റ്റി​ന്‍റെ കാ​ര്യ​ത്തി​ല്‍ സ്ത്രീ ​പു​രു​ഷ വ്യ​ത്യാ​സ​മി​ല്ല; ഉ​ദ്യോ​ഗ​സ്ഥ​ർ തെ​റ്റു ചെ​യ്താ​ൽ ന​ട​പടി​യെ​ടു​ക്കാ​ൻ സ​ർ​ക്കാ​രി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: ഉ​ദ്യോ​ഗ​സ്ഥ​ര്‍ തെ​റ്റു​ചെ​യ്താ​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ന്‍. തെ​റ്റി​ന്‍റെ കാ​ര്യ​ത്തി​ല്‍ സ്ത്രീ ​പു​രു​ഷ വ്യ​ത്യാ​സ​മി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സി​പി​എം ക​മ്മി​റ്റി ഓ​ഫീ​സി​ൽ റെ​യ്ഡ് ന​ട​ത്തി​യ എ​സ്പി ചൈ​ത്രാ തെ​രേ​സ ജോ​ണി​നെ​തി​രേ സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് വ​നി​താ ക​മ്മീ​ഷ​ന്‍റെ പ്ര​തി​ക​ര​ണം.

ചൈ​ത്ര തെ​റ്റ് ചെ​യ്തോ​യെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷി​ക്ക​ട്ടേ​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു.​വ​നി​താ ശാ​ക്തീ​ക​ര​ണ​വു​മാ​യി ന​ട​പ​ടി​യെ ബ​ന്ധ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ലെ​ന്നും ജോ​സ​ഫൈ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts