കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നമല്ലേ സത്യഭാമേ; ‘പ​ത്മ’ ക​ൾ​ക്ക് വേ​ണ്ടി യാ​ചി​ക്കു​ന്ന ആ​ശാ​ന്മാ​രു​ടെ കാ​ല​ത്ത് ക​ല​യു​ടെ തേ​ര് തെ​ളി​ച്ച് ധീ​ര​മാ​യ്‌ മു​ന്നോ​ട്ട് പോ​വു​ക; ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി ജോയ് മാത്യു

ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​ന് പി​ന്തു​ണ​യു​മാ​യി ന​ട​ൻ ജോ​യ് മാ​ത്യു. ക​റു​പ്പും വെ​ളു​പ്പും കാ​ഴ്ച​യു​ടെ പ്ര​ശ്ന​മ​ല്ലേ സ​ത്യ​ഭാ​മേ. മ​നു​ഷ്യ​ർ​ക്ക് വേ​ണ്ട​തd വി​വ​ര​വും വി​വേ​ക​വു​മാ​ണെ​ന്ന് ജോ​യ് മാ​ത്യു പ​റ​ഞ്ഞു. ഇ​ങ്ങ​നെ​യൊ​രാ​ൾ ഉ​ന്ന​ത​നാ​യ ഒ​രു ക​ലാ​കാ​ര​ൻ കൂ​ടി​യാ​വു​മ്പോ​ൾ അ​യാ​ൾ​ക്ക് ക​റു​പ്പും വെ​ളു​പ്പു​മ​ല്ല ഏ​ഴ​ഴ​കാ​ണ്. ക​ഷ്ട​പ്പെ​ട്ട് പ​ഠി​ച്ച് നൃ​ത്ത​പ​ഠ​ന​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​ൻ ത​ൽ​ക്കാ​ലം ക​റു​ത്ത് ത​ന്നെ ഇ​രി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ക​റു​പ്പും വെ​ളു​പ്പും കാ​ഴ്ച​യു​ടെ പ്ര​ശ്ന​മ​ല്ലേ സ​ത്യ​ഭാ​മേവി​വ​ര​വും വി​വേ​ക​വു​മാ​ണ് മ​നു​ഷ്യ​ർ​ക്ക് വേ​ണ്ട​ത് ,അ​ങ്ങ​നെ​യൊ​രാ​ൾ ഉ​ന്ന​ത​നാ​യ ഒ​രു ക​ലാ​കാ​ര​ൻ കൂ​ടി​യാ​വു​മ്പോ​ൾ അ​യാ​ൾ​ക്ക് ക​റു​പ്പും വെ​ളു​പ്പു​മ​ല്ല ഏ​ഴ​ഴ​കാ​ണ്. നൃ​ത്ത​പ​ഠ​ന​ത്തി​ൽ ഡോ​ക്ട​റേ​റ്റ് (ക​ഷ്ട​പ്പെ​ട്ട് പ​ഠി​ച്ചി​ട്ട് ത​ന്നെ )നേ​ടി​യ ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്‌​ണ​ൻ ത​ൽ​ക്കാ​ലം ക​റു​ത്ത് ത​ന്നെ ഇ​രി​ക്ക​ട്ടെ. “പ​ത്മ”​ക​ൾ​ക്ക് വേ​ണ്ടി യാ​ചി​ക്കു​ന്ന ആ​ശാ​ന്മാ​രു​ടെ കാ​ല​ത്ത് ക​ല​യു​ടെ തേ​ര് തെ​ളി​ച്ച് ധീ​ര​മാ​യ്‌ മു​ന്നോ​ട്ട് പോ​വു​ക പ്രി​യ സു​ഹൃ​ത്തെ

Read More

സേ​വ​ന​ത്തി​നു നി​കു​തി ഈ​ടാ​ക്കു​ക ‘ഹോ ​എ​ന്തൊ​രു അ​സം​ബ​ന്ധ​മാ​ണ​ത് ! GST ,IGST ക്കെ​തി​രെ ധീ​ര​മാ​യി നി​ല​പാ​ടെ​ടു​ത്ത ആ ​സ്ത്രീ ര​ത്‌​ന​ത്തെ പി​ന്തു​ണയ്​ക്കൂ; കൊ​ടും​ഭീ​ക​ര​നാ​യ കു​ഴ​ല്‍​നാ​ട​ന്റെ ത​ന്ത്ര​ത്തി​ല്‍ വി​പ്ല​വ​കാ​രി​ക​ള്‍ വീ​ഴ​രു​തെ​ന്ന് ജോ​യ് മാ​ത്യു

വീ​ണാ വി​ജ​യ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​കു​തി വി​വാ​ദ​ത്തി​ല്‍ പ​രി​ഹാ​സ​വു​മാ​യി ജോ​യ് മാ​ത്യു. സേ​വ​ന​ത്തി​ന് നി​കു​തി ഈ​ടാ​ക്കു​ക​യെ​ന്ന​ത് എ​ന്തൊ​രു അ​സം​ബ​ന്ധ​മാ​ണെ​ന്നും അ​തി​നോ​ടു​ള്ള പ്ര​തി​ഷേ​ധ​മാ​യി​ട്ടാ​ണ് ധീ​ര​യാ​യ ഒ​രു പെ​ണ്‍​കു​ട്ടി മേ​ല്‍​പ്പ​റ​ഞ്ഞ നി​കു​തി​ക​ള്‍ അ​ട​യ്ക്കാ​ന്‍ ത​യ്യാ​റാ​വാ​തി​രു​ന്ന​തെ​ന്നും ജോ​യ് മാ​ത്യു പ​രി​ഹ​സി​ച്ചു. മു​ത​ലാ​ളി​ത്ത പാ​ത​യും സാ​മ്രാ​ജ്യ​ത്വ പാ​ത​യും കൂ​ട്ടി​മു​ട്ടി​ക്കാ​നാ​യി ഉ​മ്മ​റ​ത്തെ തി​ണ്ണ​യി​ലി​രു​ന്നു ചാ​യ​കു​ടി​ച്ചും പ​ത്രം വാ​യി​ച്ചും ന​മ്മ​ള്‍ വി​പ്ല​വ​കാ​രി​ക​ളെ നാ​ണം കെ​ടു​ത്തു​ന്ന കു​ഴ​ല്‍​നാ​ട​ന്റെ ത​ന്ത്ര​ത്തി​ല്‍ വി​പ്ല​വ​കാ​രി​ക​ള്‍ വീ​ണു​പോ​ക​രു​തെ​ന്നും അ​യാ​ള്‍ ഒ​രു മി​ത്ത​ല്ല ,ആ​ശ​യം ഭൗ​തി​ക ശ​ക്തി​യാ​യി പ​രി​ണ​മി​പ്പി​ച്ച കൊ​ടും ഭീ​ക​ര​നാ​ണ​യാ​ളെ​ന്നും ജോ​യ് മാ​ത്യു കു​റി​ച്ചു. ജോ​യ് മാ​ത്യു​വി​ന്റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്… ‘സേ​വ​ന​ത്തി​നു നി​കു​തി ഈ​ടാ​ക്കു​ക ‘ഹോ ​എ​ന്തൊ​രു അ​സം​ബ​ന്ധ​മാ​ണ​ത് !അ​തി​നോ​ടു​ള്ള പ്ര​തി​ഷേ​ധ​മാ​യി​ട്ടാ​ണ് ധീ​ര​യാ​യ ഒ​രു പെ​ണ്‍​കൊ​ടി മേ​ല്‍​പ്പ​റ​ഞ്ഞ നി​കു​തി​ക​ള്‍ അ​ട​ക്കാ​ന്‍ ത​യ്യാ​റാ​വാ​തി​രു​ന്ന​ത് എ​ന്ന് ശ്രീ ​മാ​ത്യു കു​ഴ​ല്‍ നാ​ട​ന്‍മ​ന​സ്സി​ലാ​ക്കാ​തെ പോ​യി. GST,IGST എ​ന്നീ സേ​വ​ന നി​കു​തി​ക​ള്‍ മു​ത​ലാ​ളി​ത്ത​ത്തി​ലേ​ക്ക് കു​തി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കാ​നു​ള്ള ബൂ​ര്‍​ഷ്വാ…

Read More

കൊ​ല്ലു​ന്ന​തി​നു മു​മ്പു വ​രെ സ​ഖാ​വേ എ​ന്നു വി​ളി​ക്കും ! എ​ന്നി​ട്ട് അ​തേ സ​ഖാ​വി​നെ വെ​ട്ടി​ക്കൊ​ല്ലും; ക​മ്യൂ​ണി​സം എ​ന്ന സാ​ധ​നം ഇ​പ്പോ​ള്‍ ഇ​ല്ലെ​ന്ന് ജോ​യ് മാ​ത്യു…

വ​യ​നാ​ട്ടി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി പ​ങ്കെ​ടു​ത്ത പൊ​തു​സ​മ്മേ​ള​ന വേ​ദി​യി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തെ ക​ട​ന്നാ​ക്ര​മി​ച്ച് ന​ട​ന്‍ ജോ​യ് മാ​ത്യു. ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യി​ല്‍ സ്വേ​ച്ഛാ​ധി​പ​ത്യം മാ​ത്ര​മാ​ണെ​ന്നും ക​റു​പ്പി​നെ അ​ല​ര്‍​ജി​യു​ള്ള ഏ​കാ​ധി​പ​തി​യാ​ണ് ഇ​പ്പോ​ള്‍ എ​ല്ലാം തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും ജോ​യ് മാ​ത്യു പ​റ​ഞ്ഞു. തെ​റ്റു ക​ണ്ടാ​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന ഒ​റ്റ​യാ​ള്‍ പോ​രാ​ളി​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി. ഇ​ന്ന് ഇ​ന്ത്യ ഉ​റ്റു​നോ​ക്കു​ന്ന​ത് രാ​ഹു​ല്‍ ഗാ​ന്ധി​യെ​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ക്കേ​ണ്ട​ത് ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണ്. ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പ് ചെ​യ്യു​ന്ന ഈ ​ഇ​ന്ത്യ​ന്‍ അ​വ​സ്ഥ​യി​ല്‍ ‘ഒ​രാ​ള്‍ ക​ള്ള​ന്‍’ എ​ന്നു പ​റ​യാ​ന്‍ അ​ദ്ദേ​ഹം കാ​ണി​ച്ച ച​ങ്കൂ​റ്റ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും ജോ​യ് മാ​ത്യു പ​റ​ഞ്ഞു. ജോ​യ് മാ​ത്യു പ​റ​ഞ്ഞ​തി​ങ്ങ​നെ…​എ​ന്നെ​ക്കാ​ള്‍ പ്ര​ശ​സ്ത​രും ആ​രാ​ധ​ക​രും ഉ​ള്ള ആ​ളു​ക​ളെ വി​ളി​ക്കു​ന്ന​തി​നു പ​ക​രം കു​റ​ച്ച് സി​നി​മ​ക​ളി​ലൊ​ക്കെ അ​ഭി​ന​യി​ച്ച, കു​റ​ച്ച് കാ​ര്യ​ങ്ങ​ളൊ​ക്കെ പ​റ​യു​ന്നൊ​രാ​ളെ വി​ളി​ച്ച് ഇ​ത്ര​യും വ​ലി​യൊ​രു സ​ദ​സി​നു മു​ന്നി​ല്‍ ഇ​രു​ത്തു​ക എ​ന്ന് പ​റ​ഞ്ഞാ​ല്‍, എ​ന്നി​ല്‍ എ​ന്തോ ഒ​രു ന​ല്ല വ​ശം ഉ​ണ്ട്. ആ ​ന​ല്ല…

Read More

പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിച്ചോളൂ…പക്ഷെ അത് എന്റെ ചെലവില്‍ വേണ്ട ! തുറന്നു പറച്ചിലുമായി ജോയ് മാത്യു…

താന്‍ പറഞ്ഞുവെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തയ്‌ക്കെതിരേ പ്രതികരണവുമായി ജോയ് മാത്യു. മാര്‍ക്സിസത്തെ കുറിച്ച് താന്‍ പറഞ്ഞുവെന്ന രീതിയില്‍ പ്രചരിക്കുന്ന പോസ്റ്ററിന് എതിരെയാണ് ജോയ് മാത്യു രംഗത്തെത്തിയത്. ഏതോ തിരുമണ്ടന്‍ സൃഷ്ടിച്ച ഒരു ചരക്ക് എന്നാണ് ഇതേപ്പറ്റി ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ജോയ് മാത്യുവിന്റെ കുറിപ്പ് ഇങ്ങനെ… അടുത്ത ദിവസങ്ങളില്‍ ഞാന്‍ പറഞ്ഞതായി പ്രചരിക്കുന്ന ഒരു പോസ്റ്റര്‍ കണ്ടു. മാര്‍ക്സിസത്തെ കുറിച്ചു ഞാന്‍ പറഞ്ഞതായി ഏതോ തിരുമണ്ടന്‍ സൃഷ്ടിച്ച ഒരു ചരക്ക്. ചരിത്ര ബോധമുള്ള ആരും അത് പറയുകയുമില്ല. മാര്‍ക്സിസം ഒരു ഫിലോസഫിയാണ്; ഒരു ജീവിത വീക്ഷണമാണത്. പ്രയോഗിക്കുന്ന കാര്യത്തില്‍ പാളിച്ചകള്‍ പറ്റാം. പക്ഷേ അതിനേക്കാള്‍ മികച്ച ഒരു തത്വശാസ്ത്രം എന്റെ അറിവില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ജീവിച്ചിരിക്കുന്നവര്‍ മരിച്ചുപോയെന്ന് പ്രചരിപ്പിക്കുന്നവാന്‍ പോലും മടിക്കാത്തവര്‍. പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിക്കാനും മടികാണിക്കില്ലല്ലോ. നിങ്ങള്‍ക്ക് തോന്നിയത് പ്രചരിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ അത്…

Read More

ജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ അമ്പത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത് ! വിമര്‍ശനവുമായി ജോയ് മാത്യു…

മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും തമ്മിലുള്ള വാഗ്വാദമാണ് ഇപ്പോള്‍ കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയം. നിരവധി ആളുകള്‍ കോവിഡും അതിന്റെ അനന്തര ഫലങ്ങളും മൂലം നട്ടംതിരിയുമ്പോള്‍ പല മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഈ രാഷ്ട്രീയ നേതാക്കളുടെ വീരസ്യങ്ങള്‍ പൊലിപ്പിച്ചു കൊടുക്കുന്നതില്‍ താല്‍പര്യം കാട്ടുന്നു എന്നതാണ് യാഥാര്‍ഥ്യം. ഈ അവസരത്തില്‍ പിണറായി-സുധാകരന്‍ പോരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് സംവിധായകനും നടനുമായ ജോയ് മാത്യു. ജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ അമ്പത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത് എന്നാണ് ജോയ് മാത്യുവിന്റെ വിമര്‍ശനം. ജോയ് മാത്യുവിന്റെ കുറിപ്പ് ഇങ്ങനെ… ജീവിക്കാന്‍ വഴികാണാതെ ജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ അമ്പത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്. ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും. ഇന്ത്യന്‍ ജനതയ്ക്ക് മൊത്തത്തിലാണെങ്കിലും…

Read More

അ​ഭി​ന​ന്ദി​ക്കാ​തി​രി​ക്കാ​ന്‍ വ​യ്യ

ഒ​രി​ക്ക​ല്‍ കൂ​ടി പ്ര​തി​പ​ക്ഷ നേ​താ​വ് ശ്രീ ​ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് അ​ഭി​ന​ന്ദ​നം. രാ​ജ്യം കോ​വി​ഡ് ഭീ​തി​യി​ല്‍ വി​റ​ങ്ങ​ലി​ക്കു​ക​യും രോ​ഗ പ്ര​തി​രോ​ധ​ത്തി​നു ആ​വ​ശ്യ​മാ​യ വാ​ക്സി​നു​ക​ളു​ടെ​യും ഓ​ക്സി​ജ​ന്‍റെയും ദൗ​ര്‍​ല​ഭ്യം കാ​ര​ണം ജ​ന​ജീ​വി​തം കൊ​ടുംദു​രി​ത​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തു​ക​യും ചെ​യ്യു​മ്പോ​ള്‍ സം​സ്ഥാ​ന ഗ​വ​ര്‍​മെ​ന്‍റ് കൈ​ക്കൊ​ള്ളു​ന്ന ജ​ന​ര​ക്ഷ​ക്ക് സ​ര്‍​വ പി​ന്തു​ണ​യും ന​ല്‍​കാ​ന്‍ ത​യാ​റാ​യ പ്ര​തി​പ​ക്ഷ​ത്തി​നെ അ​ഭി​ന​ന്ദി​ക്കാ​തി​രി​ക്കാ​ന്‍ വ​യ്യ. ഈ ​ദു​രി​ത​കാ​ലം മ​റി​ക​ട​ക്കു​വാ​ന്‍ രാ​ഷ്‌ട്രീ​യ ലാ​ഭ​ങ്ങ​ള്‍ മാ​റ്റി​വെ​ച്ച് ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷം അ​ങ്ങി​നെ ലോ​ക​ത്തി​നു മാ​തൃ​ക​യാ​വു​ന്നു. അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍… ഇ​താ​യി​രി​ക്ക​ണം പ്ര​തി​പ​ക്ഷം, ഇ​ങ്ങി​നെ​യാ​യി​രി​ക്ക​ണം പ്ര​തി​പക്ഷമെന്ന് ജോ​യ് മാ​ത്യു

Read More

“ആ​രാ​ണ് യ​ഥാ​ർ​ഥ ഹീ​റോ’; ചെ​ന്നി​ത്ത​ല​യെ പ്ര​ശം​സി​ച്ച് ജോ​യ് മാ​ത്യു; ചെ​ന്നി​ത്ത​ല സ​ര്‍​ക്കാ​രി​നെ​തി​രെ ഉ​ന്ന​യി​ച്ച 12 ആ​രോ​പ​ണ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ചാ​യി​രു​ന്നു പ്രശംസ….

  കോ​ഴി​ക്കോ​ട്: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ പ്ര​ശം​സി​ച്ച് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​യ് മാ​ത്യു രം​ഗ​ത്ത്. പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രേ തൊ​ടു​ത്തു​വി​ട്ട അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി സ​ത്യ​മാ​ണെ​ന്ന് തെ​ളി​യി​ച്ച​യാ​ള​ല്ലേ യ​ഥാ​ർ​ഥ ഹീ​റോ​യെ​ന്ന് ചെ​ന്നി​ത്ത​ല​യെ ചൂ​ണ്ടി​ക്കാ​ട്ടി ജോ​യ് മാ​ത്യു ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ചെ​ന്നി​ത്ത​ല സ​ര്‍​ക്കാ​രി​നെ​തി​രെ ഉ​ന്ന​യി​ച്ച 12 ആ​രോ​പ​ണ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ചാ​യി​രു​ന്നു ജോ​യ് മാ​ത്യു​വി​ന്‍റെ പ​രാ​മ​ര്‍​ശം. ക്രി​യാ​ത്മ​ക പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി സ​ർ​ക്കാ​രി​നെ തി​രു​ത്തി​യെ​ന്നും ജോ​യ് മാ​ത്യു പ​റ​യു​ന്നു. അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന ഒ​രാ​ളെ പു​ക​ഴ്ത്താ​നും ഭാ​വി ലാ​ഭ​ങ്ങ​ൾ ല​ഭി​ക്കാ​നു​മാ​യി അ​യാ​ളെ ക​മാൻഡറോ ക്യ​പ്റ്റ​നോ അ​തു​മ​ല്ലെ​ങ്കി​ൽ ജ​ന​റ​ലോ ആ​ക്കാം .എ​ന്നാ​ൽ തൊ​ടു​ത്തു​വി​ട്ട അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി സ​ത്യ​മാ​ണെ​ന്ന് തെ​ളി​യി​ച്ച​യാ​ള​ല്ലേ യ​ഥാ​ർ​ഥ ഹീ​റോ..? ജോ​യ് മാ​ത്യു ചോ​ദി​ക്കു​ന്നു. ജോ​യ് മാ​ത്യു​വി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ആ​രാ​ണ് ഹീ​റോ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന ഒ​രാ​ളെ പു​ക​ഴ്ത്താ​നും ഭാ​വി ലാ​ഭ​ങ്ങ​ൾ ല​ഭി​ക്കാ​നു​മാ​യി അ​യാ​ളെ ക​മാ​ണ്ട​റോ ക്യ​പ്റ്റ​നോ അ​തു​മ​ല്ലെ​ങ്കി​ൽ ജ​ന​റ​ലോ ആ​ക്കാം…

Read More

മരട് പൊടിയായപ്പോള്‍ എന്തായിരുന്നു മലയാളിയുടെ മനസ്സില്‍ ! ആ ആര്‍പ്പുവിളികള്‍ പറയുന്നതെന്ത്; എന്താണിങ്ങനെയെന്ന് ചോദിച്ച് ജോയ് മാത്യു

അയല്‍ക്കാരന്റെ തകര്‍ച്ചയില്‍ സന്തോഷിക്കുന്ന മലയാള മനസ്സിന് ഒരു മാറ്റവും വന്നിട്ടില്ലെന്നു തെളിയിക്കുന്ന സംഭവങ്ങളാണ് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ നമ്മള്‍ കണ്ടത്. മലയാളിയുടെ ഈ ദുഷിച്ച മനസ്സിനെ വിമര്‍ശിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. അവര്‍ക്കതു തന്നെ കിട്ടണം എന്ന മലയാളിയുടെ മനസ്സാണ് ഓരോ സ്‌ഫോടനം കഴിയുമ്പോഴും ആരവം മുഴക്കുന്നത്. എന്തുകൊണ്ടാണിങ്ങനെ ? എന്നാല്‍ മരട് ഫ്‌ലാറ്റുകളിലില്‍ നിന്നും കുടിയിറക്കപ്പെട്ട മനുഷ്യരുടെ മനസ് എന്തായിരുന്നിരിക്കണം ? അനധികൃതമായി ,അവിഹിതമായി കെട്ടിപ്പൊക്കിയത് എന്തുതന്നെയാണെങ്കിലും അത് പൊളിച്ച് നീക്കണം എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍ ആരാണ് അവരെ വഞ്ചിച്ചത് ? ജോയ് മാത്യു ചോദിക്കുന്നു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ജോയ് മാത്യു ഇക്കാര്യം പറഞ്ഞത്. ജോയ് മാത്യുവിന്റെ കുറിപ്പ് ഇങ്ങനെ… മരട് പൊടിയായപ്പോള്‍ എന്തായിരുന്നു മലയാളിയുടെ മനസ്സില്‍ ? ആ ആര്‍പ്പുവിളികള്‍ പറയുന്നതെന്ത് ? ഒരു യുദ്ധം കണ്ട പ്രതീതി…

Read More

സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയത് വാളയാര്‍ കേസിലെ വീഴ്ച മറയ്ക്കാന്‍ ! കടുത്ത വിമര്‍ശനവുമായി ജോയ് മാത്യു

വാളയാര്‍ കേസിലെ വീഴ്ചകളും മാവോയിസ്റ്റ് വേട്ടയും മറച്ചു വെയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതെന്ന് ചലച്ചിത്രകാരന്‍ ജോയ് മാത്യു. ആഭ്യന്തരവകുപ്പിന് പൊലീസിനുമേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു. പൊലീസിനെ കയറൂരിവിട്ടിരിക്കുകയാണെന്നും ജോയ് മാത്യു കോഴിക്കോട്ട് പറഞ്ഞു. വ്യക്തമായ തെളിവില്ലാതെ യുഎപിഎ ചുമത്താനാകില്ലെന്ന് സംസ്ഥാന യുഎപിഎ സമിതി അധ്യക്ഷന്‍ ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ വ്യക്തമാക്കി. ലഘുലേഖ കൈവശം വച്ചാല്‍ മാവോയിസ്റ്റാകില്ല. പന്തീരാങ്കാവ് കേസില്‍ ഇപ്പോള്‍ എഫ്‌ഐആര്‍ മാത്രമേയുള്ളു. അതില്‍ പറയുന്ന വകുപ്പുകള്‍ നിലനില്‍ക്കണമെങ്കില്‍ ശക്തമായ തെളിവുവേണം. തെളിവില്ലാതെ പ്രോസിക്യൂഷന്‍ അനുമതി നല്‍കാനാവില്ലെന്നും ജസ്റ്റിസ് ഗോപിനാഥന്‍ കൊച്ചിയില്‍ പറഞ്ഞു. എന്നാല്‍ യുഎപിഎ ചുമത്തപ്പെട്ടവര്‍ മാവോയിസ്റ്റുകള്‍ തന്നെയാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പോലീസ്.കേസില്‍ യുഎപിഎ നിലനില്‍ക്കുമോയെന്ന് അന്വേഷണത്തിനുശേഷം കോടതിയെ അറിയിക്കുമെന്ന് ഡിജിപി വ്യക്തമാക്കി. മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വച്ചതിന് യുഎപിഎ ചുമത്തിയതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് പൊലീസ് നിലപാട്…

Read More

മാവോയിസ്റ്റ് ഭീകരരെ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്ന് കേരളത്തിലെ പാവങ്ങളെ രക്ഷിച്ച ധീര സഖാവ് പിണറായി വിജയനും പോലീസിനും അഭിനന്ദനങ്ങള്‍ ! സര്‍ക്കാരിനെ പരിഹസിച്ച് ജോയ് മാത്യു

വാളയാര്‍ സംഭവത്തിനു പിന്നാലെ മാവോയിസ്റ്റു വേട്ടയും സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്. വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് മാവോയിസ്റ്റ് വേട്ടയെന്ന ശക്തമായ വിമര്‍ശനമാണ് ഇപ്പോള്‍ പൊതു സമൂഹത്തില്‍ നിന്നുയരുന്നത്. സര്‍ക്കാരിനെയും മാവോയിസ്റ്റുകളെയും ഒരുപോലെ വിമര്‍ശിക്കുകയാണ് നടനും പഴയ നക്‌സലൈറ്റുമായ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യു വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ചുവരെഴുതുക,പോസ്റ്റര്‍ ഒട്ടിക്കുക, അരി, പഞ്ചസാര എന്നിവ ആദിവാസികളില്‍ നിന്നും പിരിക്കുക തുടങ്ങിയ രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുകയും കയ്യില്‍ തോക്കുണ്ടായിട്ടും ഒരു സ്ത്രീ പീഡകനെയോ,അഴിമതിക്കാരനെയോ കുട്ടികളെ കൊന്നു കെട്ടിത്തൂക്കുന്നവരെയോ വെടിവെക്കാന്‍ നില്‍ക്കാതെ വനത്തിനുള്ളില്‍ ഒരാവശ്യവുമില്ലാതെ ഒളിച്ചിരിക്കുകയും ചെയ്യുന്ന ഏഴോളം മാവോയിസ്‌റ് ഭീകരരെ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്ന് കേരളത്തിലെ പാവങ്ങളെ രക്ഷിച്ച ധീര സഖാവ് പിണറായി വിജയനും ഒരു പരിക്ക് പോലും ഏല്‍ക്കാത്ത അദ്ദേഹത്തിന്റെ…

Read More