സ്ത്രീത്വത്തെ അപമാനിച്ചിട്ടും…! മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ് ദുര്‍ബലപ്പെടുത്തി; സംഭവം ഇങ്ങനെ…

jurnalism

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അസഭ്യംപറയുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്ന കേസില്‍ പോലീസ് ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുന്നുവെന്ന് പരാതി.  ക്രിസ്മസ് ദിനത്തില്‍  കക്കാടംപൊയില്‍ അകമ്പാടം റോഡിലായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. യുവതിയും സഹോദരനും കൂട്ടുകാരിയും കൂടി പോകവേ ഏഴംഗ സംഘം അസഭ്യം പറഞ്ഞു. ശാരീരികമായി ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി വലിച്ചെറിയുകയും മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി പ്രകാരം ബൈജു ആന്‍ഡ്രൂസ്, റഹ്മത്തുള്ള, ജെയ്‌സണ്‍ എന്ന ചാക്കോ എന്നിവരെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി ജാമ്യത്തില്‍ വിടുകയായിരുന്നു. ഇതേത്തുടര്‍ന്ന് യുവതി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയിട്ടും ഭീഷണിപ്പെടുത്തിയിട്ടും നിലമ്പൂര്‍ പോലീസ് സ്വീകരിച്ച നിലപാടില്‍ തൃപ്തിയില്ലാത്തതിനാലാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതെന്ന് യുവതി പറഞ്ഞു.

Related posts