കൊലപാതകത്തിൽ ഉൾപ്പെട്ട  17 കാ​ര​ന് ഒ​രു വ​ർ​ഷം സ്പെ​ഷ​ൽ ഹോ​മി​ൽ കൗ​ണ്‍​സ​ലിംഗ്; മുൻ വൈരാഗ്യത്തിന്‍റെ പേരിൽ നടന്ന കൊലയിൽ പ്രായ പൂർത്തിയാകാത്ത പ്രതിക്കൊപ്പം മറ്റു രണ്ടുപേരും ഉണ്ടായിരുന്നു

പാലക്കാട്: കൊ​ഴി​ഞ്ഞാ​ന്പാ​റ കു​ലു​ക്ക​പ്പാ​റ​യി​ൽ ബൈ​ക്ക് യാ​ത്ര​യ്ക്കി​ടെ യു​വാ​വി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളി​ലു​ൾ​പ്പെ​ട്ട 17 കാ​ര​നെ ഒ​രു വ​ർ​ഷം തൃ​ശൂ​ർ സ്പെ​ഷ​ൽ ഹോ​മി​ൽ താ​മ​സി​പ്പി​ച്ച് കൗ​ണ്‍​സി​ലി​ംഗ് ഉ​ൾ​പ്പെ​ടെ​യു​ള​ള സ്വ​ഭാ​വ പ​രി​ഷ്ക​ര​ണ പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കാ​ൻ ജൂ​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡ് ഉ​ത്ത​ര​വി​ട്ടു. ബോ​ർ​ഡ് പ്രി​ൻ​സി​പ്പൽ മ​ജി​സ്ട്രേ​റ്റ് കെ.​ബി വീ​ണ, അം​ഗ​ങ്ങ​ളാ​യ ഡോ. ​ഏ​ലി​യാ​മ്മ സി​സി​ലി എ​ന്നി​വ​രാണ് ഉ​ത്ത​ര​വി​ട്ടത്.

2011 ന​വം​ബ​ർ 14 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ടി​ഞ്ഞാ​റെമു​റി സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മ​ക​ൻ പ്ര​ദീ​പ് കു​മാ​റി​നെ​യാ​ണ് കു​ലു​ക്ക​പ്പാ​റ​യി​ലു​ള​ള ശ്മ​ശാ​ന​ത്തി​ന് സ​മീ​പ​ത്തു​ള​ള റോ​ഡി​ൽ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. സം​ഭ​വ​ത്തി​ൽ 17 കാ​ര​നൊ​പ്പം ഉ​ൾ​പ്പെ​ട്ടി​രു​ന്ന ശി​വ​മ​ണി, സ​ജി​ത്ത് എ​ന്നി​വ​രെ​യും പോലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ശി​വ​മ​ണി​യു​ടെ സ​ഹോ​ദ​ര​ൻ ശി​വ​പ്ര​കാ​ശി​നെ സം​ഭ​വ​ത്തി​ന് ഒ​രു വ​ർ​ഷം മു​ന്പ്, മ​രി​ച്ച പ്ര​ദീ​പ് കൂ​മാ​ർ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നു​ള​ള വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വെ​ളി​പ്പെ​ട്ട​ത്.
ചി​റ്റൂ​ർ സ​ർ​ക്കി​ൽ ഇ​ൻ​സ്പെ​ക്ട​ർ സ​ണ്ണി ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ഴി​ഞ്ഞാ​ന്പാ​റ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി. ​പ്രേം നാ​ഥ് ഹാ​ജ​രാ​യി. മു​തി​ർ​ന്ന പ്ര​തി​ക​ളു​ടെ വി​ചാ​ര​ണ പാ​ല​ക്കാ​ട് ജി​ല്ലാ കോ​ട​തി​യി​ൽ ന​ട​ക്കു​ക​യാ​ണ്.

Related posts