കാണുന്നവരോടൊക്കെ കളി തരുമോന്ന് ചോദിച്ചോണ്ട് നടന്നാല്‍ ഏത് നേരത്തും തരാന്‍ മുട്ടി നില്‍ക്കുന്നവരല്ല ചുറ്റുമുള്ള പെണ്ണുങ്ങള്‍ ! വിനായകനോട് ഡോ.ഷിംന അസീസ്

ഒരുത്തി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലും തുടര്‍ന്നുള്ള ഇന്റര്‍വ്യൂവിലും നടന്‍ വിനായകന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരേ വന്‍ വിമര്‍ശനമാണുയരുന്നത്.

വിനായകനെ അനുകൂലിച്ചും ചിലരെത്തുന്നുണ്ടെങ്കിലും ഒട്ടുമിക്ക ആളുകളും നടനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ്.

എന്താണ് മീ ടു എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും.

എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്.

അതാണ് നിങ്ങള്‍ പറയുന്ന മീ ടു എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല…എന്നതായിരുന്നു വിനായകന്റെ വിവാദ വാക്കുകള്‍.

ഇപ്പോള്‍ ഇതാ വിനായകന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മലയാളികള്‍ക്ക് ഏറെ സുപരിചിതയും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുമായ ഡോ.ഷിംന അസീസ്.

കാണുന്നവരോടൊക്കെ കളി തരുമോ എന്ന് ചോദിച്ചോണ്ട് നടന്നാല്‍ ഏത് നേരത്തും തരാന്‍ മുട്ടി നില്‍ക്കുന്നവരല്ല ചുറ്റുമുള്ള പെണ്ണുങ്ങള്‍.

കണ്‍സെന്റ് എന്നാല്‍ അതല്ല, അങ്ങനെ ചോദിക്കുന്നത് കൊണ്ട് മാത്രം ലൈം ഗി ക തയിലെ അനുവാദം ചോദിക്കല്‍ പൂര്‍ണ്ണമാവുന്നില്ല എന്നും ഷിംനാ അസീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഷിംനാ അസീസിന്റെ കുറിപ്പ് ഇങ്ങനെ…

വിനായകാ കാണുന്നവരോടൊക്കെ കളി തരുമോന്ന് ചോദിച്ചോണ്ട് നടന്നാല്‍ ഏത് നേരത്തും തരാന്‍ മുട്ടി നില്‍ക്കുന്നവരല്ല ചുറ്റുമുള്ള പെണ്ണുങ്ങള്‍.

കണ്‍സെന്റ് എന്നാല്‍ അതല്ല, അങ്ങനെ ചോദിക്കുന്നത് കൊണ്ട് മാത്രം ലൈംഗികതയിലെ അനുവാദം ചോദിക്കല്‍ പൂര്‍ണ്ണമാവുന്നില്ല.

സ്വതന്ത്ര്യമായി നല്‍കപ്പെടുന്ന, തിരിച്ചെടുക്കാന്‍ കഴിയുന്ന, പൂര്‍ണമായ അറിവോടും താല്‍പര്യത്തോടും കൂടി കൃത്യമായി ചിന്തിച്ച് മാത്രം കൊടുക്കുന്ന ഒന്നാകണം കണ്‍സെന്റ്.

കൂടാതെ ഈ ചോദ്യം ചോദിക്കുന്ന സാഹചര്യങ്ങളും, അതിനു മുന്‍പും ശേഷവുമായി അപ്ലിക്കബിളായ നൂറുകാര്യങ്ങളും വേറെയുമുണ്ട്.

അതെല്ലാം മായ്ച്ച് കളഞ്ഞ് ഈ വിഷയത്തെ ഇങ്ങനെയൊരു ഒറ്റബുദ്ധിയിലേക്ക്, ഒറ്റച്ചോദ്യത്തിലേക്ക് വളച്ചൊടിച്ച് കൊണ്ടുവന്ന് കെട്ടാനുള്ള പൂതി മനസ്സില്‍ തന്നെ വച്ചാല്‍ മതി.

ആ മാധ്യമ പ്രവര്‍ത്തകയെ ചൂണ്ടിക്കാണിച്ച് പറഞ്ഞതൊക്കെ അങ്ങേയറ്റം ഹീനമാണ്, ഹരാസ്മെന്റാണ്.

ഒരു സ്ത്രീയുടെ ജോലിസ്ഥലത്ത് വെച്ച് ഒരാള്‍ ആ സ്ത്രീയോട് ഫിസിക്കല്‍ ഇന്റിമസി വേണമെങ്കില്‍ ഞാനവരോടും ചോദിക്കും എന്ന് പറഞ്ഞത് കേട്ട് ഇളിച്ചോണ്ടിരുന്നവരും വല്ലാതെ അദ്ഭുതപ്പെടുത്തുന്നു.

കണ്‍സെന്റൊക്കെ ആണ്‍ അഹമ്മതിയില്‍ ഇപ്പോഴും ഈ രീതിയിലൊരു ചിത്രമാണ്. എന്നിട്ട് അത് വെച്ച് മീടു നേര്‍പ്പിക്കുന്നത് വേറേയും.

ഫെറാരിയില്‍ കിരീടം ചൂടി വന്നിറങ്ങുമെന്നും, അവാര്‍ഡ് കിട്ടിയപ്പോള്‍ മാധ്യമങ്ങളുടെ മുന്നില്‍ അമ്മയ്ക്ക് ഉമ്മ കൊടുത്ത് ജീവിതത്തില്‍ അഭിനയിക്കാന്‍ താല്പര്യമില്ലെന്നുമൊക്കെ ശക്തമായി പൊളിറ്റിക്‌സ് പറഞ്ഞ വിനായകനെ പോലെ ഒരാള്‍ക്ക് പോലും സെക്ഷ്വാലിറ്റി എന്ന വിഷയം വരുമ്പോള്‍ നിലപാടുകളും ബോധ്യങ്ങളും ദേ ഈ കിടക്കുന്നതാണ്. മ** !

Related posts

Leave a Comment