പത്തനംതിട്ടയിൽ പോ​ളിം​ഗ് കൂ​ടി​യ​പ്പോ​ൾ വോ​ട്ട് ശ​ത​മാ​നം കൂ​ടി​യ​ത് ബി​ജെ​പി​ക്കു മാ​ത്രം; യു​ഡി​എ​ഫി​ന് അ​ഞ്ചും എ​ൽ​ഡി​എ​ഫി​ന് മൂ​ന്നു ശ​ത​മാ​ന​വും ന​ഷ്ടം

പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ച യു​ഡി​എ​ഫി​നും ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി​യ എ​ൽ​ഡി​എ​ഫി​നും വോ​ട്ട് ശ​ത​മാ​ന​ത്തി​ലു​ണ്ടാ​യ കു​റ​വ് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു. ബി​ജെ​പി വോ​ട്ടു​ക​ളി​ലു​ണ്ടാ​യ വ​ർ​ധ​ന യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് വോ​ട്ടു​ക​ളി​ൽ കു​റ​വു​ണ്ടാ​ക്കി. ബി​ജെ​പി വോ​ട്ടു​ക​ളി​ൽ 13 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യു​ണ്ട്.

യു​ഡി​എ​ഫി​ന് ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് അ​ഞ്ചു ശ​ത​മാ​ന​ത്തി​ന്‍റെ​യും എ​ൽ​ഡി​എ​ഫി​ന് മൂ​ന്നു ശ​ത​മാ​ന​ത്തി​ന്‍റെ​യും കു​റ​വാ​ണു​ള്ള​ത്. മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​യ്ക്ക് ആ​നു​പാ​തി​ക​മാ​യി വോ​ട്ട് വ​ർ​ധി​പ്പി​ക്കാ​ൻ ര​ണ്ട് മു​ന്ന​ണി​ക​ൾ​ക്കും ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് കു​റ​വു​ണ്ടാ​യ​ത്.

എ​ന്നാ​ൽ ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ വോ​ട്ടി​ൽ നേ​രി​യ വ​ർ​ധ​ന മു​ന്ന​ണി​ക​ൾ​ക്ക് ല​ഭി​ക്കു​ക​യും ചെ​യ്തു. ഇ​ത്ത​വ​ണ 13,78,587 വോ​ട്ടു​ക​ളി​ൽ 10,22,763 വോ​ട്ടു​ക​ൾ പോ​ൾ ചെ​യ്തു. ഇ​തി​ൽ യു​ഡി​എ​ഫി​ലെ ആ​ന്‍റോ ആ​ന്‍റ​ണി​ക്കു ല​ഭി​ച്ച​ത് 3,80,927 വോ​ട്ടാ​ണ്.37.24 ശ​ത​മാ​നം. വീ​ണാ ജോ​ർ​ജ് 3,36,684 വോ​ട്ട് നേ​ടി​യ​പ്പോ​ൾ ശ​ത​മാ​നം 32.91. ബി​ജെ​പി 2,97,396 വോ​ട്ടു നേ​ടി. ശ​ത​മാ​നം 29.07.2014ൽ 8,52,914 ​വോ​ട്ട് പോ​ൾ ചെ​യ്ത​പ്പോ​ൾ യു​ഡി​എ​ഫ് നേ​ടി​യ​ത് 3,58,842 വോ​ട്ടാ​ണ്. ശ​ത​മാ​നം 42.07. എ​ൽ​ഡി​എ​ഫി​ന് 3,02,651 വോ​ട്ട് ല​ഭി​ച്ചു. ശ​ത​മാ​നം 35.48. ബി​ജെ​പി​ക്ക് 1,38,954 വോ​ട്ട് ല​ഭി​ച്ച​പ്പോ​ൾ ശ​ത​മാ​നം 16.29.

വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം ന​ഷ്ടം യു​ഡി​എ​ഫി​നു ത​ന്നെ​യാ​ണ്. ബി​ജെ​പി വോ​ട്ടി​ൽ ഇ​ര​ട്ടി​യോ​ളം വ​ർ​ധ​ന​യാ​ണു​ള്ള​ത്. പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലെ വ​ർ​ധ​ന ഗു​ണ​ക​ര​മാ​യ​ത് ബി​ജെ​പി​ക്കാ​ണ്. 2014ൽ 66.02 ​ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് എ​ങ്കി​ൽ ഇ​ത്ത​വ​ണ ഇ​ത് 74.19 ആ​യി വ​ർ​ധി​ച്ചു. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫി​ന്‍റെ വോ​ട്ടു​ക​ളി​ൽ വ​ർ​ധ​ന പ്ര​ക​ട​മാ​ണെ​ങ്കി​ലും പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ന് ആ​നു​പാ​തി​ക​മാ​യ വ​ർ​ധ​ന​യു​ണ്ടാ​യി​ല്ല.

2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലു​ൾ​പ്പെ​ടു​ന്ന ഏ​ഴ് അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നാ​യി യു​ഡി​എ​ഫ് 3,64,728 വോ​ട്ടും എ​ൽ​ഡി​എ​ഫ് 3,67,928 വോ​ട്ടും നേ​ടി​യി​രു​ന്നു. എ​ൻ​ഡി​എ നേ​ടി​യ​ത് 1,91,656 വോ​ട്ടാ​ണ്.

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ പ​ത്ത് ബൂ​ത്തു​ക​ളി​ൽ ബി​ജെ​പി ലീ​ഡ്
പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലു​ള്ള പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ പ​ത്ത് ബൂ​ത്തു​ക​ളി​ൽ ബി​ജെ​പി മു​ന്നി​ലെ​ത്തി.
ന​ഗ​ര​സ​ഭ മു​ൻ അ​ധ്യ​ക്ഷ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ വാ​ർ​ഡു​ക​ളി​ലെ ബൂ​ത്തു​ക​ളി​ലാ​ണ് ബി​ജെ​പി ലീ​ഡ് ചെ​യ്ത​ത്. എ​ൽ​ഡി​എ​ഫി​നും ന​ഗ​ര​സ​ഭ​യി​ൽ വോ​ട്ടു​നി​ല​യി​ൽ ന​ഷ്ട​മു​ണ്ട്. ന​ഗ​ര​സ​ഭ​യി​ലെ വോ​ട്ടു​നി​ല​യി​ൽ ഉ​ണ്ടാ​യ മാ​റ്റം വ​രും​ദി​വ​സ​ങ്ങ​ളി​ൽ സ​ജീ​വ ച​ർ​ച്ച​യാ​കും. തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം വ​രു​ന്ന​തി​നു മു​ന്പു​ത​ന്നെ ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ൾ സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു.

Related posts