മംഗളവനം കാണാം..! ബ​ഹ​ള​ങ്ങ​ളൊ​ഴി​യാ​ത്ത മെ​ട്രോ ന​ഗ​ര​ത്തി​നു​ള്ളി​ൽ ഹരിതാഭമായ പ​ക്ഷി​സ​ങ്കേ​തം; പ്രവേശനം സൗജന്യം

METOസി​ജോ പൈ​നാ​ട​ത്ത്
കൊ​ച്ചി: ബ​ഹ​ള​ങ്ങ​ളൊ​ഴി​യാ​ത്ത മെ​ട്രോ ന​ഗ​ര​ത്തി​നു​ള്ളി​ൽ ഹ​രി​താ​ഭ​മാ​യ പ​ക്ഷി​സ​ങ്കേ​തം. സം​ശ​യി​ക്ക​ണ്ട, പ്ര​കൃ​തി​യു​ടെ വ​ശ്യ​മാ​യ സൗ​ന്ദ​ര്യ​ക്കാ​ഴ്ച​ക​ൾ ല​ഹ​രി​യാ​കു​ന്ന​വ​ർ​ക്കു കൊ​ച്ചി ന​ഗ​ര​മ​ധ്യ​ത്തി​ലെ മം​ഗ​ള​വ​ന​ത്തി​ലേ​ക്കു വ​രാം. ക​ണ്‍​കു​ളി​ർ​ക്കെ കാ​ഴ്ച​ക​ൾ കാ​ണാം.

ബ​ഹു​നി​ല​മ​ന്ദി​ര​ങ്ങ​ൾ​ക്കും ന​ഗ​ര​ത്തി​ര​ക്കു​ക​ൾ​ക്കും വി​ളി​പ്പാ​ട​ക​ലെ സ്വാ​ഭാ​വി​ക​വ​ന​ത്തി​ന്‍റെ ഊ​ഷ്മ​ള​സൗ​ന്ദ​ര്യം നു​ക​രാം. കൊ​ച്ചി​യു​ടെ ഹ​രി​ത​ശ്വാ​സ​കോ​ശം എ​ന്നാ​ണു മം​ഗ​ള​വ​ന​ത്തി​നു വി​ശേ​ഷ​ണം. ഹൈ​ക്കോ​ട​തി​ക്കു പി​ൻ​ഭാ​ഗ​ത്ത് 2.74 കി​ലോ​മീ​റ്റ​റി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന മം​ഗ​ള​വ​നം കേ​ര​ള​ത്തി​ൽ ന​ഗ​രാ​തി​ർ​ത്തി​ക്കു​ള്ളി​ലു​ള്ള ഏ​ക പ​ക്ഷി​സ​ങ്കേ​തം കൂ​ടി​യാ​ണ്.

ക​ണ്ട​ൽ​കാ​ടു​ക​ളും മ​ര​ങ്ങ​ളും വ​ള്ളി​ച്ചെ​ടി​ക​ളും ജ​ലാ​ശ​യ​ങ്ങ​ളും സ​മ​ന്വ​യി​ക്കു​ന്ന ഈ ​ഹ​രി​ത​വ​ന​ത്തെ 2004 ഓ​ഗ​സ്റ്റ് 31നാ​ണു പ​ക്ഷി​സ​ങ്കേ​ത​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. 103 ഇ​നം പ​ക്ഷി​ക​ൾ മം​ഗ​ള​വ​ന​ത്തി​ലു​ണ്ട്. 17 ഇ​നം ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ, 51 ഇ​നം ചി​ല​ന്തി​ക​ൾ. ദേ​ശാ​ട​ന പ​ക്ഷി​ക​ൾ​ക്കും മം​ഗ​ള​വ​നം ആ​വാ​സ​കേ​ന്ദ്രം. വ്യ​ത്യ​സ്ത ഇ​ന​ത്തി​ൽ​പ്പെ​ട്ട അ​ന​വ​ധി മ​ര​ങ്ങ​ളും ചെ​ടി​ക​ളും ഇ​വി​ടെ​യു​ണ്ട്. നി​ല​വി​ൽ മം​ഗ​ള​വ​ന​മാ​യി സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തു പ​ണ്ട് സം​സ്ഥാ​ന സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള മ​രം ഡി​പ്പോ​യാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

ഫെ​റി സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണു 1981 വ​രെ ഈ ​സ്ഥ​ലം മ​രം ഡി​പ്പോ​യാ​യി പ്ര​വ​ർ​ത്തി​ച്ച​ത്. ഇ​പ്പോ​ൾ സം​സ്ഥാ​ന വ​നം, വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണു മം​ഗ​ള​വ​നം. ഇ​വി​ടം സ​ന്ദ​ർ​ശി​ക്കാ​നും പ​ക്ഷി​ക​ളെ നി​രീ​ക്ഷി​ക്കാ​നും പ്ര​കൃ​തി​പ​ഠ​ന​ത്തി​നും വി​നോ​ദ​ത്തി​നു​മാ​യി നൂ​റു​ക​ണ​ക്കി​നു സ​ഞ്ചാ​രി​ക​ളാ​ണു ദി​വ​സ​വും എ​ത്തു​ന്ന​ത്.

പ്ര​കൃ​തി​സ​ഹ​വാ​സ ക്യാ​ന്പു​ക​ൾ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ, പ​ക്ഷി​നി​രീ​ക്ഷ​ണ​ത്തി​നാ​യി വാ​ച്ച് ട​വ​റു​ക​ൾ, ക്ലാ​സ് മു​റി​ക​ൾ, ഗ​സ്റ്റ് ഹൗ​സു​ക​ൾ എ​ന്നി​വ​യും മം​ഗ​ള​വ​ന​ത്തി​ലു​ണ്ട്. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ മം​ഗ​ള​വ​നം സ​ന്ദ​ർ​ശി​ക്കാം. പ്ര​വേ​ശ​നം സൗ​ജ​ന്യം. ഫോ​ൺ:  0484-2468680.

Related posts