അക്കര സിസ്റ്റേഴ്‌സിന്റെ വിശേഷാല്‍ കച്ചേരി നവ്യാനുഭവമായി

akkerea_sisters1ഗുരുവായൂര്‍: ചെമ്പൈ സംഗീതോത്സവത്തില്‍ വിശേഷാല്‍ കച്ചേരിയില്‍ കൃഷ്ണ കീര്‍ത്തനവുമായി അക്കര സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന സുബ്ബലക്ഷമിയും സ്വര്‍ണ്ണലതയും സദസ് കീഴടക്കി. കീരവാണി രാഗത്തില്‍ ബാലകനക.,തോഡി രാഗത്തില്‍ ശ്രീകൃഷ്ണ..,,രാഗമാലികയില്‍ കണ്ണനെ..തുടങ്ങിയ കീര്‍ത്തനങ്ങളാണ്് സഹോദരിമാര്‍ പാടിയത്.

ഇടപ്പള്ളി അജിത് കുമാര്‍(വയലിന്‍), നെയ് വേലി നാരായണന്‍(മൃദംഗം),പെരുക്കാവ് പി.എല്‍.സുധീര്‍(ഘടം)എന്നിവര്‍ പക്കമേളമൊരുക്കി.
തുടര്‍ന്ന് ടി.എന്‍.എസ്.കൃഷ്ണയുടെ കച്ചേരിയായിരുന്നു. രീതി ഗൗള രാഗത്തില്‍ ഗുരുവായൂരപ്പനെ അപ്പന്‍ എന്നു തുടങ്ങുന്ന കീര്‍ത്തനത്തോടെയാണ് തുടങ്ങിയത്. വിശേഷാല്‍ കച്ചേരിയില്‍ അഭിരാം ഉണ്ണിയുടെ കച്ചേരിക്കും ആസ്വാദകര്‍ ഏറെയായി

Related posts