സൗമ്യമായി ത​മി​ഴ്പേ​ശി വ​ന്ന് മ​ല​യാ​ള​ത്തി​ള​ക്ക​ത്തി​ലൂ​ടെ മ​ല​യാ​ളം പ​റ​ഞ്ഞ് സൗ​മ്യ

ചെ​ങ്ങ​ന്നൂ​ർ: ത​മി​ഴ് പേ​ശി ക്ലാ​സ് മു​റി​യി​ലേ​ക്ക് ക​ട​ന്നു വ​ന്ന ബാ​ലി​ക കൊ​ഞ്ചം, കൊ​ഞ്ച​മാ​യി മ​ല​യാ​ളം പ​റ​ഞ്ഞു തു​ട​ങ്ങി​യി​ട്ട് ആ​റ് മാ​സം പി​ന്നി​ടു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പൊ​തു വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പൊ​ൻ​തൂ​വ​ലാ​യി മാ​റു​ന്ന പ​ദ്ധ​തി​യാ​യ മ​ല​യാ​ള​ത്തി​ള​ക്ക​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണി​ത്.

മ​ല​യാ​ള​ത്തി​ലൂ​ടെ മ​ല​യാ​ള ഭാ​ഷ തെ​റ്റി​ല്ലാ​തെ വാ​യി​ക്കാ​ൻ പ​ഠി​ക്കു​ക​യെ​ന്ന​താ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യം. ചെ​ങ്ങ​ന്നൂ​രി​ലെ ചെ​റി​യ​നാ​ട് ദേ​വ​സ്വം ബോ​ർ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​റാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യു​മാ​യ വി. ​സൗ​മ്യ​യാ​ണ് മ​ല​യാ​ള​ത്തി​ള​ക്ക​ത്തി​ലൂ​ടെ മ​ല​യാ​ള ഭാ​ഷ തെ​റ്റി​ല്ലാ​തെ വാ​യി​ക്കാ​ൻ പ​ഠി​ച്ച​ത്. തെ​ങ്കാ​ശി​ക്ക​ടു​ത്തു​ള്ള നാ​ടാ​ർ​പെ​ട്ടി ഗ്രാ​മ​ത്തി​ലെ വേ​ൽ​മു​രു​ക​ൻ- ര​മ്യ ദ​ന്പ​തി​മാ​രു​ടെ മൂ​ത്ത പു​ത്രി​യാ​ണ് സൗ​മ്യ.

അ​ഞ്ചാം​ക്ലാ​സ് വ​രെ ടി​ഡി​ടി​ഡി​എ സ്കൂ​ളി​ൽ ത​മി​ഴ്മീ​ഡി​യ​ത്തി​ലാ​ണ് സൗ​മ്യ പ​ഠി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ചെ​റി​യ​നാ​ട് പ്ര​ദേ​ശ​ത്ത് പാ​ത്ര ക​ച്ച​വ​ട​ത്തി​നാ​യി എ​ത്തി​യ​താ​ണ് സൗ​മ്യ​യു​ടെ കു​ടും​ബം. അ​ധ്യ​യ​ന​വ​ർ​ഷം തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ ദേ​വ​സ്വം ബോ​ർ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​റാം ക്ലാ​സി​ൽ ചേ​ർ​ന്നു.

ആ​റു​മാ​സം കൊ​ണ്ടാ​ണ് അ​ധ്യാ​പ​ക​രു​ടേ​യും സ​ഹ​പാ​ഠി​ക​ളു​ടേ​യും നി​ര​ന്ത​ര​മാ​യ ശി​ക്ഷ​ണ​ത്തി​ലൂ​ടെ മ​ല​യാ​ളം പ​ഠി​ച്ച​ത്. തു​ട​ർ​ന്ന് സ്മാ​ർ​ട് ക്ലാ​സ് റൂ​മി​ൽ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ൽ, എ​ട്ടു​ദി​വ​സ​ത്തെ മ​ല​യാ​ള​തി​ള​ക്ക​ത്തി​ലൂ​ടെ മ​ല​യാ​ളം ന​ന്നാ​യി വാ​യി​ക്കാ​നു​ള്ള പ്രാ​പ്തി സൗ​മ്യ നേ​ടി​യ​താ​യി അ​ധ്യാ​പ​ക​നാ​യ രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം സ്ക്കൂ​ൾ അ​സം​ബ്ലി​യി​ൽ സൗ​മ്യ മ​ല​യാ​ള പു​സ്ത​കം തെ​റ്റു​കൂ​ടാ​തെ വാ​യി​ച്ച​തോ​ടെ മ​ല​യാ​ള​ത്തി​ള​ക്ക​ത്തി​ന്‍റെ വി​ജ​യ​പ്ര​ഖ്യാ​പ​നം സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ ന​ട​ത്തി. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ജ​യ​ല​ക്ഷ്മി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

പ്ര​ഥ​മാ​ധ്യാ​പി​ക ആ​ശ വി. ​പ​ണി​ക്ക​ർ, അ​ധ്യാ​പ​ക​രാ​യ ജി. ​ശ്രീ​ലേ​ഖ, എ​സ്. സു​മാ​ദേ​വി, ജി. ​രാ​ധാ​കൃ​ഷ്ണ​ൻ, മീ​ര രാ​മ​കൃ​ഷ്ണ​ൻ, ബീ​ന ക​ല്യാ​ണ്‍, സ്മി​ത ച​ന്ദ്ര​ൻ, എ​സ്. പ​ത്മ​കു​മാ​രി, ശ്രീ​ലേ​ഖ കു​റു​പ്പ്, എ.​കെ. ശ്രീ​നി​വാ​സ​ൻ, രേ​ഖ ആ​ർ. താ​ങ്ക​ൾ, എ​ൻ.​പി. ആ​ശാ​ദേ​വി തു​ട​ങ്ങി​യ​വ​രാ​ണ് മ​ല​യാ​ള​ത്തി​ള​ക്ക പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​നാ​യി നേ​തൃ​ത്വം ന​ൽ​കി​യ​ത്. സൗ​മ്യ​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​ക്ഷ​യ മൂ​ന്നാം​ക്ലാ​സി​ലും സു​ള​ക്ഷ​ൻ ഒ​ന്നാം​ക്ലാ​സി​ലും ചെ​റി​യ​നാ​ട് ഗ​വ. ജെ​ബി​എ​സി​ൽ പ​ഠി​ക്കു​ന്നു.

Related posts