പുത്തൻകടപ്പുറത്തെ കടലാമ ഹാച്ചറി ക​ട​ലേ​റ്റ​ത്തി​ൽ ത​ക​ർ​ന്നു; ആശങ്കയിൽ കടലാമ സംരക്ഷകർ

ചാ​വ​ക്കാ​ട്: ക​ട​ലാ​മ മു​ട്ട​ക​ൾ സം​ര​ക്ഷി​ച്ച് വി​രി​യി​ക്കാ​ൻ നി​ർ​മി​ച്ച പു​ത്ത​ൻ​ക​ട​പ്പു​റ​ത്തെ ക​ട​ലാ​മ ഹാ​ച്ച​റി ക​ട​ലേ​റ്റ​ത്തി​ൽ ത​ക​ർ​ന്നു.​ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ട​ലേ​റ്റ​ത്തി​ലാ​ണ് ഹാ​ച്ച​റി ത​ക​ർ​ന്ന​ത്.​പു​ത്ത​ൻ​ക​ട​പ്പു​റം സൂ​ര്യ ക​ട​ലാ​മ​സം​ര​ക്ഷ​ണ സ​മി​തി നി​ർ​മി​ച്ച​താ​യി​രു​ന്നു ഹാ​ച്ച​റി.​ഒ​രു വ​ർ​ഷം മു​ന്പ് ക​ട​ലി​ൽ നി​ന്നും 100 മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ഹാ​ച്ച​റി നി​ർ​മി​ച്ച​ത്.​

നാ​ല​ടി ഉ​യ​ര​ത്തി​ൽ ത​റ കെ​ട്ടി അ​തി​ൽ മ​ണ്ണ് നി​റ​ച്ച് ചു​റ്റും ക​ന്പി​വേ​ലി കൊ​ണ്ട് സം​ര​ക്ഷ​ണം തീ​ർ​ത്താ​യി​രു​ന്നു നി​ർ​മാ​ണം. ​ക​ട​ലേ​റ്റ​ത്തി​ൽ ഹാ​ച്ച​റി​യു​ടെ ക​ട​ലി​നോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്തെ അ​ടി​ത്ത​റ ത​ക​ർ​ന്നു വീ​ണു.​ക​ന്പി​വേ​ലി​യും ഇ​ള​കി​പോ​യി. 2017-​ൽ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ വി​രി​യാ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 2000-ൽ ​പ​രം ക​ട​ലാ​മ​മു​ട്ട​ക​ൾ വേ​ലി​യേ​റ്റ​ത്തി​ൽ ന​ശി​ച്ചി​രു​ന്നു.​ഇ​തേ തു​ട​ർ​ന്നാ​ണ് മു​ട്ട​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ഹാ​ച്ച​റി നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​എ.​സെ​യ്തു​മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.​

ഒ​രു ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ​യാ​ണ് ഹാ​ച്ച​റി നി​ർ​മി​ച്ച​ത്.​ഹാ​ച്ച​റി ക​ട​ലെ​ടു​ത്ത​തോ​ടെ ക​ട​ലാ​മ സം​ര​ക്ഷ​ണ​ത്തി​നാ​യി ഇ​നി​യെ​ന്തു ചെ​യ്യു​മെ​ന്ന ആ​ശ​ങ്കി​യി​ലാ​ണ് 16 വ​ർ​ഷ​മാ​യി ക​ട​ലാ​മ സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മി​തി പ്ര​വ​ർ​ത്ത​ക​ർ.​

ക​ട​ലാ​മ ഹാ​ച്ച​റി​ക്ക് സ​മീ​പ​ത്തു​ള്ള പു​ത്ത​ൻ​ക​ട​പ്പു​റം ഫി​ഷ് ലാൻ​ഡി​ംഗ് സെ​ന്‍റ​ർ കെ​ട്ടി​ട​വും ക​ട​ലേ​റ്റ​ത്തെ തു​ട​ർ​ന്ന് ഏ​തു​നി​മി​ഷ​വും നി​ലം പൊ​ത്താ​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

Related posts