മോ​ദി സ​ർ​ക്കാ​രി​നെ തൂ​ത്തെ​റി​യാ​ൻ തൊ​ഴി​ലാ​ളി​ക​ൾ സ​ജ്ജ​രാ​ക​ണമെന്ന് ക​ട​വൂ​ർ ശി​വ​ദാ​സ​ൻ

കൊ​ല്ലം: അ​ധി​കാ​ര​ത്തി​ൽ വ​ന്ന നാ​ളു​മു​ത​ൽ കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് വേ​ണ്ടി തൊ​ഴി​ൽ‍ നി​യ​മ​ങ്ങ​ളും തൊ​ഴി​ലാ​ളി സു​ര​ക്ഷാ പ​ദ്ധ​തി​ക​ളും തി​രു​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന ന​രേ​ന്ദ്ര​മോ​ദി അ​ഹ​ങ്കാ​ര​ത്തി​ന്‍റെ ആ​ൾ രൂ​പ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും ജ​നാ​ധി​പ​ത്യ​മൂ​ല്യ​ങ്ങ​ളെ ത​ച്ചു​ട​യ്ക്കു​ന്ന ഈ ​ഭ​ര​ണാ​ധി​കാ​രി​യെ തൂ​ത്തെ​റി​യാ​ൻ തൊ​ഴി​ലാ​ളി​ക​ൾ സ​ജ്ജ​രാ​ക​ണ​മെ​ന്ന് മു​ൻ മ​ന്ത്രി ക​ട​വൂ​ർ ശി​വ​ദാ​സ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഐ ​എ​ൻ റ്റി ​യു സി ​ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ബ്ലി​ക് ലൈ​ബ്ര​റി​ഹാ​ളി​ൽ ന​ട​ന്ന ട്രേ​ഡ് യൂ​ണി​യ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഐ ​എ​ൻ റ്റി ​യു സി ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി ​ജെ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ ഫോ​ർ​വേ​ർ​ഡ് ബ്ലോ​ക്ക് ദേ​ശീ​യ സെ​ക്ര​ട്ട​റി ജി.​ദേ​വ​രാ​ജ​ൻ, ബി​എം​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി ​കെ മു​ര​ളീ​ധ​ര​ൻ നാ​യ​ർ, സി ​ഐ റ്റി ​യു ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ് ജ​യ​മോ​ഹ​ൻ, യു​റ്റി യു ​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ്റി ​സി വി​ജ​യ​ൻ, ഐ ​എ​ൻ റ്റി ​യു സി ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ അ​ഴ​കേ​ശ​ൻ, എ ​കെ ഹ​ഫീ​സ്, കോ​തേ​ത്ത് ഭാ​സു​ര​ൻ, കൃ​ഷ്ണ​വേ​ണി ജി ​ശ​ർ​മ്മ, എ​സ് നാ​സ​റു​ദീ​ൻ, കാ​ഞ്ഞി​രം​വി​ള അ​ജ​യ​കു​മാ​ർ, സു​ൾ​ഫി​ക്ക​ർ ഭൂ​ട്ടോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts