അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റ് അ​ധി​കൃ​ത​ർ​ക്ക് കൈ​ക്കൂ​ലി ന​ല്കി ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്നതായി ആക്ഷേപം

പാ​ല​ക്കാ​ട്: അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വ​ൻ​തു​ക കൈ​ക്കൂ​ലി ന​ല്കി അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളാ​യ ആ​ന്ധ്ര, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ക​ഞ്ചാ​വ്, ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ ദി​വ​സം​തോ​റും ലോ​റി​ക​ളി​ൽ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​താ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് യൂ​ത്ത് ഫ്ര​ണ്ട്-​ജേ​ക്ക​ബ് ജി​ല്ലാ​ക​മ്മി​റ്റി ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം ആ​ന്ധ്ര​യി​ൽ​നി​ന്നും വ്യാ​പാ​രി ലോ​റി​യി​ൽ കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന മൂ​ന്നു​കോ​ടി​യു​ടെ ക​ഞ്ചാ​വ് അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റ് ക​ട​ന്ന് പാ​ല​ക്കാ​ട് എ​ത്തി​യ​പ്പോ​ൾ എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യി​രു​ന്നു.

അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ലെ അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന ഇ​ത്ത​രം അ​ഴി​മ​തി​യെ​പ്പ​റ്റി അ​ന്വേ​ഷി​ക്കാ​നോ ഇ​വ​രെ പി​ടി​കൂ​ടാ​നോ സ​ർ​ക്കാ​രോ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ ത​യാ​റാ​കാ​ത്ത​തി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.

ഓ​രോ​ദി​വ​സ​വും രാ​പ​ക​ൽ​വ്യ​ത്യാ​സ​മി​ല്ലാ​തെ ക​ഞ്ചാ​വ് ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി നി​ര​വ​ധി ലോ​റി​ക​ളാ​ണ് അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റ് ക​ട​ന്നു​വ​രു​ന്ന​തെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു.

കേ​ര​ള​ത്തി​ലെ ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ക്കു​ന്ന എ​ല്ലാ മേ​ഖ​ല​ക​ളി​ലേ​ക്കും ക​ഞ്ചാ​വ് ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളും എ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ ന​ല്കു​ന്നു​ണ്ടെ​ന്നും വി​ദ്യാ​ർ​ത്ഥി​ക​ൾ ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ത​ര​ണ​ക്കാ​രാ​യി മാ​റു​ന്നു വെ​ന്നും യോ​ഗം ആ​രോ​പി​ച്ചു.

കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന കൊ​ല​പാ​ത​ക​ങ്ങ​ൾ, കു​ടും​ബ​ക​ല​ഹ​ങ്ങ​ൾ, സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ, പീ​ഡ​ന​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ ആ​ത്മ​ഹ​ത്യ, പീ​ഡി​പ്പി​ക്ക​പ്പെ​ട്ട സ്ത്രീ​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ആ​ത്മ​ഹ​ത്യ, കു​ടും​ബ ക​ല​ഹ​ത്തി​ൽ മ​നം​നൊ​ന്ത് അ​മ്മ​യും കു​ട്ടി​ക​ളും ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ങ്ങ​ളും വ​ർ​ധി​ക്കു​ന്ന​താ​യി യോ​ഗം ആ​രോ​പി​ച്ചു.

ല​ഹ​രി​മാ​ഫി​യ​യെ പി​ടി​കൂ​ടാ​നും നി​യ​ന്ത്രി​ക്കാ​നും സ​ർ​ക്കാ​രും ബ​ന്ധ​പ്പെ​ട്ട മേ​ല​ധി​കാ​രി​ക​ളും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് യൂ​ത്ത് ഫ്ര​ണ്ട്-​ജേ​ക്ക​ബ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ന്‍റോ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജോ​യ് മാ​ട​ശേ​രി, ജോ​ഷി ഏ​ബ്ര​ഹാം, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഐ​സ​ക് ജോ​ണ്‍, സ​ന്തോ​ഷ് മാ​ത്യു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഷി​ന്‍റോ ജോ​ർ​ജ്, നി​വി​ൾ റോ​യ്, അ​ഭി​ലാ​ഷ് കേ​ശ​വ​ൻ, പി.​ടി.​റ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment