അമേഠിയിലെ കലാനിഷ്‌കോവ് റൈഫിള്‍ ഫാക്ടറിയില്‍ വിരിഞ്ഞിറങ്ങാന്‍ പോകുന്നത് എകെ-47 ഉള്‍പ്പെടെ 7.50 ലക്ഷം തോക്കുകള്‍ ! മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വരുന്ന പുതിയ ഫാക്ടറി ലോകശ്രദ്ധ ആകര്‍ഷിക്കുന്നു…

ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ മോചിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തോക്ക് അവര്‍ തിരികെ നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ 7.5 ലക്ഷം തോക്കുകളാണ് ഇന്ത്യയില്‍ വിരിഞ്ഞിറങ്ങാന്‍ പോകുന്നത്. ഇന്ന് അമേഠിയില്‍ റൈഫിള്‍ ഫാക്ടറി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമ്പോള്‍ ലോകം ഉറ്റുനോക്കുകയാണ്. മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായുള്ള കലാനിഷ്‌കോവ് ഫാക്ടറിയാണ് മോദി ഇന്ന് ഉദ്ഘാടനം ചെയ്യുക.

ഇന്ത്യയുടെ ഓര്‍ഡിനന്‍സ് ഫാക്ടറിയും റഷ്യന്‍ കമ്പനിയും സംയുക്തമായി ആരംഭിക്കുന്ന കലാഷ്നിക്കോവ് ഫാക്ടറി ഇന്തോ റഷ്യന്‍ റൈഫിള്‍സ് ആണ് മോദി ഉദ്ഘാടനം ചെയ്യുന്നത്. ഏഴര ലക്ഷം കലാഷ്നിക്കോവ് റൈഫിളുകളാണ് ഫാക്ടറിയില്‍ നിന്ന് നിര്‍മ്മിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു ഉത്തര്‍പ്രദേശ് പ്രതിരോധ ഇടനാഴിക്ക് വലിയ നേട്ടമാണ് ഫാക്ടറിയെന്നും അദ്ദേഹം വ്യക്തമാക്കി.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഇരു രാജ്യങ്ങളുടെയും സഹകരണത്തോടെ എ.കെ സീരീസിലെ തോക്കുകള്‍ ഇവിടെ നിര്‍മ്മിക്കുന്നത്. ഉത്തര്‍പ്രദേശ് പ്രതിരോധ ഇടനാഴിയുടെ നട്ടെല്ലാവും ഈ ഫാക്ടറി. ഇവിടെ നിന്നും എ.കെ.47 അടക്കം ഏഴര ലക്ഷത്തോളം തോക്കുകള്‍ നിര്‍മ്മിക്കാനാണ് ഇരു രാജ്യങ്ങളും ധാരണയായിരിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ കലാഷ്നിക്കോവ് ഫാക്ടറി ഇന്ത്യയില്‍ ആരംഭിക്കുവാന്‍ റഷ്യ താത്പര്യം അറിയിക്കുകയായിരുന്നു. പത്രണ്ടായിരം കോടിയുടെ ഈ പദ്ധതിയിലൂടെ പ്രതിരോധ നിര്‍മ്മാണ മേഖലയില്‍ ഇന്ത്യന്‍ സാന്നിദ്ധ്യം കൂടുതല്‍ ശക്തമാവും.

ഏപ്രിലില്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ റഷ്യന്‍ സന്ദര്‍ശന വേളയിലാണ് ഇത്തരമൊരു പദ്ധതി നിര്‍ദേശം റഷ്യ മുമ്പോട്ട് വെച്ചത്. കലാഷ്നിക്കോവ് കണ്‍സേണും, ഓര്‍ഡ്നന്‍സ് ഫാക്ടറി ബോര്‍ഡും സംയുക്തമായാണ് പുതിയ കരാറില്‍ ഒപ്പ് വച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സൈനികസാങ്കേതിക സഹകരണത്തിന് ഇന്ത്യറഷ്യ ഇന്റര്‍ ഗവണ്‍മെന്റ് കമ്മീഷന്‍ യോഗം ചേര്‍ന്നപ്പോള്‍ ഇതു സംബന്ധിച്ച് റഷ്യയുമായി ധാരണയിലെത്തിയിരുന്നു. മാത്രമല്ല പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ റഷ്യന്‍ പ്രതിനിധിയായ സെര്‍ഗി ഷൊവിഗുമായി ഇതു സംബന്ധിച്ച് കൂടിക്കാഴ്ചയും നടത്തിയിരുന്നു.

700 കോടിയാണ് തോക്കുകളുടെ നിര്‍മ്മാണ ചിലവായി പ്രതീക്ഷിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച തോക്കായാണ് കലാഷ്നിക്കോവ് തോക്കുകള്‍ അറിയപ്പെടുന്നത്. എകെ 47, എകെ 56 തോക്കുകള്‍ ഉപയോഗിക്കാത്ത രാജ്യങ്ങളില്ല . രണ്ടാം ലോകമഹായുദ്ധകാലത്ത് ആന്റണ്‍ കലാഷ്നിക്കോവ് എന്ന റഷ്യന്‍ സൈനികനാണ് ആധുനിക യുദ്ധ സാഹചര്യത്തിന് അനുയോജ്യമായ തോക്ക് രൂപകല്‍പന ചെയ്തത്. ഉയര്‍ന്ന താപനിലയിലും വെളളത്തിനടിയിലും ഒരു പോലെ ഫലപ്രദമായ തോക്ക് എന്ന നിലയ്ക്ക് എകെ 47, എകെ 56 തോക്കുകളുടെ നിര്‍മാണം ഇന്ത്യയുടെ പ്രതിരോധ ശേഷിക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല ഇന്ത്യയില്‍ നിര്‍മിക്കുന്നതിനാല്‍ കോടിക്കണക്കിന് രൂപ ലാഭിക്കുകയും ചെയ്യാം.

Related posts