അമേഠിയിലെ കലാനിഷ്‌കോവ് റൈഫിള്‍ ഫാക്ടറിയില്‍ വിരിഞ്ഞിറങ്ങാന്‍ പോകുന്നത് എകെ-47 ഉള്‍പ്പെടെ 7.50 ലക്ഷം തോക്കുകള്‍ ! മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വരുന്ന പുതിയ ഫാക്ടറി ലോകശ്രദ്ധ ആകര്‍ഷിക്കുന്നു…

ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ മോചിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തോക്ക് അവര്‍ തിരികെ നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ 7.5 ലക്ഷം തോക്കുകളാണ് ഇന്ത്യയില്‍ വിരിഞ്ഞിറങ്ങാന്‍ പോകുന്നത്. ഇന്ന് അമേഠിയില്‍ റൈഫിള്‍ ഫാക്ടറി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമ്പോള്‍ ലോകം ഉറ്റുനോക്കുകയാണ്. മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായുള്ള കലാനിഷ്‌കോവ് ഫാക്ടറിയാണ് മോദി ഇന്ന് ഉദ്ഘാടനം ചെയ്യുക. ഇന്ത്യയുടെ ഓര്‍ഡിനന്‍സ് ഫാക്ടറിയും റഷ്യന്‍ കമ്പനിയും സംയുക്തമായി ആരംഭിക്കുന്ന കലാഷ്നിക്കോവ് ഫാക്ടറി ഇന്തോ റഷ്യന്‍ റൈഫിള്‍സ് ആണ് മോദി ഉദ്ഘാടനം ചെയ്യുന്നത്. ഏഴര ലക്ഷം കലാഷ്നിക്കോവ് റൈഫിളുകളാണ് ഫാക്ടറിയില്‍ നിന്ന് നിര്‍മ്മിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു ഉത്തര്‍പ്രദേശ് പ്രതിരോധ ഇടനാഴിക്ക് വലിയ നേട്ടമാണ് ഫാക്ടറിയെന്നും അദ്ദേഹം വ്യക്തമാക്കി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഇരു രാജ്യങ്ങളുടെയും സഹകരണത്തോടെ എ.കെ സീരീസിലെ തോക്കുകള്‍ ഇവിടെ നിര്‍മ്മിക്കുന്നത്. ഉത്തര്‍പ്രദേശ് പ്രതിരോധ…

Read More