മു​ഖം മി​നു​ക്കി ആറ്റിങ്ങലിന്‍റെ സ്വന്തം ‘കാ​ളി​ദാ​സ​ന്‍’

ആ​റ്റി​ങ്ങ​ല്‍: ആ​റ്റി​ങ്ങ​ലി​ന്‍റെ അ​ഭി​മാ​ന​മാ​യ കൊ​ല്ല​മ്പു​ഴ തി​രു​വാ​റാ​ട്ടു​കാ​വ് കാ​ളി​ദാ​സ​ന്‍റെ കൊ​മ്പ് മു​റി​ച്ചു. കൊ​മ്പു​ക​ള്‍ വ​ള​ര്‍​ന്ന് ഭാ​രം കൂ​ടി​യ​തോ​ടെ മ​സ്ത​ക​മു​യ​ര്‍​ത്താ​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നും പ്ര​യാ​സ​പ്പെ​ടു​ന്ന നി​ല​യി​ലാ​യി​രു​ന്നു കാ​ളി​ദാ​സ​ന്‍.

ദേ​വ​സ്വം​ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ന​ലെ കാ​ളി​ദാ​സ​ന്‍റെ കൊ​മ്പു​ക​ള്‍ മു​റി​ച്ച് നീ​ക്കി​യ​ത്. കാ​ളി​ദാ​സ​ന്‍റെ കൊ​മ്പ് മു​റി​ക്കു​ന്ന​ത​റി​ഞ്ഞ് ധാ​രാ​ളം നാ​ട്ടു​കാ​ര്‍ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ ജെ.​എ​സ്.​സു​രേ​ഷ്, വെ​റ്റി​ന​റി സ​ര്‍​ജ​ന്‍ രാ​ജീ​വ്, ഫോ​റ​സ്റ്റ് വെ​റ്റി​ന​റി ഡോ​ക്ട​ര്‍ ജ​യ​കു​മാ​ര്‍, സീ​നി​യ​ര്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ന​ബീ​റു​ദ്ദീ​ന്‍, ദേ​വ​സ്വം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ശ്രീ​കു​മാ​ര്‍, കൗ​ണ്‍​സി​ല​ര്‍ ആ​ര്‍. എ​സ്.​പ്ര​ശാ​ന്ത്, ക്ഷേ​ത്ര ഉ​പ​ദേ​ശ​ക​സ​മി​തി സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത്, വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​കി​ര​ണ്‍, സ​തീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ര​ണ്ട് കൊ​മ്പി​ല്‍ നി​ന്നും 39 സെ​ന്‍റീ മീ​റ്റ​ര്‍​വീ​ത​മാ​ണ് മു​റി​ച്ച് മാ​റ്റി​യ​ത്. കൊ​മ്പ് വ​നം​വ​കു​പ്പ് സൂ​ക്ഷി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts