നി​യ​മ​സ​ഭാ പ്ര​വേ​ശ​ന​ത്തി​ന്‍റെ 50-ാം വാ​ർ​ഷി​കാ​ഘോ​ഷത്തിന് ഉമ്മൻചാണ്ടി നാളെ കോട്ടയത്ത്; നാളത്തെ ഒരു ദിനത്തിൽ പങ്കുചേരാൻ മമ്മൂട്ടിയും മോഹൻലാലും പൃഥിരാജും…

കോ​ട്ട​യം: ഉ​മ്മ​ൻചാ​ണ്ടി നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യി​ട്ട് നാ​ളെ അ​ന്പ​താ​ണ്ട്. പ​തി​വ് ശൈ​ലി​ക​ൾ​ക്ക് മാ​റ്റ​മി​ല്ലാ​തെ നാ​ളെ ഉ​മ്മ​ൻ ചാ​ണ്ടി പുതുപ്പള്ളി മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​കും.

ജന്മ​നാ​ടി​ന്‍റെ ആ​ദ​രം ഏ​റ്റു​വാ​ങ്ങു​വാ​ൻ ഇ​ന്നു വൈ​കു​ന്നേ​രം കോ​ട്ട​യ​ത്തെ​ത്തു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി നാ​ളെ രാ​വി​ലെ ഏ​ഴി​നു പു​തു​പ്പ​ള്ളി പ​ള്ളി​യി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം പ​ങ്കെ​ടു​ക്കും.

സ​ഹോ​ദ​രി വ​ൽ​സ​മ്മ​യു​ടെ വീ​ട്ടി​ൽ പ്രാ​ത​ൽ. തു​ട​ർ​ന്നു ക​രോ​ട്ട് വ​ള്ള​ക്കാ​ലി​ൽ വീ​ട്ടി​ലേ​ക്ക്. 10 മു​ത​ൽ പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ്വീ​ക​ര​ണം. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചാ​ണു സ​മ്മേ​ള​ന​ങ്ങ​ൾ. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ലേ​ക്കു പോ​കും.

നി​യ​മ​സ​ഭാ പ്ര​വേ​ശ​ന​ത്തി​ന്‍റെ 50-ാം വാ​ർ​ഷി​കാ​ഘോ​ഷം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ എ​ഐ​സി​സി അ​ധ്യ​ക്ഷ​ സോ​ണി​യ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ​മ്മേ​ള​ന​ത്തി​ൽ 50 പേ​ർ​ക്കാ​ണു പ്ര​വേ​ശ​നം. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ദേ​ശ​ഭ​ക്തി ഗാ​ന​ത്തോ​ടെ ആ​രം​ഭി​ക്കും.4.30നു ​ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജീ​വി​ത രേ​ഖ പ്ര​ദ​ർ​ശ​നം. അ​ഞ്ചു മു​ത​ൽ 6.30 വ​രെ സ​മ്മേ​ള​നം.

ഏ​ഴ് മു​ത​ൽ എ​ട്ടു വ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​ർ ഓ​ണ്‍​ലൈ​നി​ൽ ത​ൽ​സ​മ​യം അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കും. എ​ട്ടി​നു സ​മാ​പ​നം. ഇ​രി​പ്പി​ട​ങ്ങ​ളി​ൽ ഇ​രു​ന്നു ത​ന്നെ ആ​ശം​സ​ക​ൾ അ​റി​യി​ക്കും വി​ധ​മാ​ണു പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ അ​ധ്യാ​പ​ക​ൻ പി.​ഐ. ചാ​ണ്ടി, സ്ക​റി​യാ തൊ​മ്മി പ​റ​പ്പ​ള്ളി, ശി​വ​രാ​മ​ൻ എ​ന്നി​വ​ർ ക്ഷ​ണി​താ​ക്ക​ളാ​കു​മെ​ന്നു തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, പൃ​ഥ്വി​രാ​ജ് എ​ന്നി​വ​ർ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി പ​ങ്കെ​ടു​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ടീ​മി​നെ വി​ന്യ​സി​ക്കും.

ആ​രോ​ഗ്യ​വ​കു​പ്പ്, വൈ​ദ്യു​തി വ​കു​പ്പ്, അ​ഗ്നി​ര​ക്ഷാ സേ​ന എ​ന്നി​വ​രും സ​ഹാ​യ​ത്തി​നു​ണ്ടാ​കും. സം​സ്ഥാ​ന​ത്തെ 14 ഡി​സി​സി ഓ​ഫീ​സു​ക​ളി​ലും ബ്ലോ​ക്ക്, മ​ണ്ഡ​ലം, ബൂ​ത്ത് ക​മ്മി​റ്റി​ക​ളി​ലും ച​ട​ങ്ങ് ത​ൽ​സ​മ​യം കാ​ണാ​ൻ അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​ത്രി ഒ​ന്പ​തി​നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു മ​ട​ക്കം.

സു​കൃ​തം, സു​വ​ർ​ണം… ഉമ്മൻചാണ്ടിയുടെ നിയമസഭാ സുവർണ ജൂബിലിയ്ക്കായി പുതുപ്പള്ളിയും കോട്ടയവും ഒരുങ്ങി

Related posts

Leave a Comment