കല്ലട ബസിനുള്ളില്‍ പീഡനശ്രമം! പരാതിയുമായി ആലുവ സ്വദേശിനിയായ ആക്ടിവിസ്റ്റായ യുവതി; യുവാവ് പിടിയില്‍; സംഭവം പുലര്‍ച്ചെ മൂന്നിന്

കോ​ട്ട​ക്ക​ൽ: ക​ല്ല​ട ബ​സി​ൽ യാ​ത്ര​ക്കാ​രി​ക്കു നേ​രെ വീ​ണ്ടും അ​തി​ക്ര​മം. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു മം​ഗ​ലാ​പു​ര​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ബ​സി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ട്ട​യ്ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം.

ആ​ലു​വ സ്വ​ദേ​ശി​നി​യാ​യ ആ​ക്ടി​വി​സ്റ്റാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ മു​ന​വ​റി (23)നെ ​പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് സം​ഭ​വം. എ​തി​ർ സീ​റ്റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ഇ​യാ​ൾ യു​വ​തി​യു​ടെ കൈ​യി​ൽ ത​ട​വി​യെ​ന്നാ​ണ് പ​രാ​തി. എ​ന്നാ​ൽ താ​ൻ ക​ർ​ട്ട​ൻ നീ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​യാ​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞി​ള്ള​ത്. കൊ​ല്ല​ത്തു നി​ന്നാ​ണ് മു​ന​വ​ർ കാ​സ​ർ​ഗോ​ട്ടേ​ക്കു പോ​യി​രു​ന്ന​ത്.

കാ​സ​ർ​ഗോ​ഡ് ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​വേ​ദി​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു യു​വ​തി. പീ​ഡ​ന​ശ്ര​മ​ത്തി​നാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കോ​ട്ട​ക്ക​ൽ എ​സ്ഐ റി​യാ​സ് ചാ​ക്കീ​രി​യാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ന്പു തേ​ഞ്ഞി​പ്പ​ലം കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​ക്കു സ​മീ​പ​വും ക​ല്ല​ട ബ​സി​ൽ വ​ച്ച് യാ​ത്ര​ക്കാ​രിക്കു നേ​രേ അ​തി​ക്ര​മം ഉ​ണ്ടാ​യി​രു​ന്നു.

Related posts