കള്ളൻമാർക്ക് ഇനി രക്ഷയില്ല..! ജില്ലയിലെ മുഴുവൻ കള്ളന്മാരുടെയും ക്രിമനലുകളു ടെയും ചിത്രങ്ങൾ നഗരത്തിൽ സ്ഥാപി ക്കുന്ന ഡിജിറ്റൽ ടിവിയിൽ പ്രത്യക്ഷമാകും

kallanസി.​സി.​സോ​മ​ൻ
കോട്ട​യം:  ക​ള്ള​ൻ​മാ​ർ​ക്ക് കോ​ട്ട​യ​ത്ത് ഇ​നി ര​ക്ഷ​യി​ല്ല. ഒ​ട്ടു​മി​ക്ക ക​ള​ള​ൻ​മാ​രു​ടെ​യും കൊ​ടുംക്രി​മി​ന​ലു​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ  കോ​ട്ട​യം ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ക്കു​ന്ന ഡി​ജി​റ്റ​ൽ ടി​വി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ൻ പോ​വു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ആ​ണ് ഇ​തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്. ബ​സ്‌‌സ്റ്റാ​ൻ​ഡി​ലും തി​ര​ക്കേ​റി​യ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലും തൊ​ട്ട​ടു​ത്ത് നി​ൽ​ക്കു​ന്ന ക​ള്ള​നെ തി​രി​ച്ച​റി​യാ​ൻ ഇ​നി പ്ര​യാ​സ​മു​ണ്ടാ​വി​ല്ല.

കോ​ട്ട​യം ടൗ​ണി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കാ​ണാ​വു​ന്ന സ്ഥ​ല​ത്ത് ഡി​ജി​റ്റ​ൽ ടി​വി സ്ഥാ​പി​ക്കാ​നാ​ണ് ആ​ലോ​ച​ന. ഇ​തി​ലൂ​ടെ മോ​ഷ്ടാ​ക്ക​ളു​ടെ​യും മ​റ്റു​ക്രി​മി​ന​ലു​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ളും, ഇ​വ​രു​ടെ മോ​ഷ​ണ രീ​തി​ക​ളും വി​വ​ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കും.
ത​മി​ഴ്നാ​ട്ടി​ലെ തി​രു​ട്ടു ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 2300 മോ​ഷ്ടാ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളും വി​വ​ര​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചു.

ഇ​തോ​ടൊ​പ്പം പോ​ലീ​സി​ന്‍റെ പ​ക്ക​ൽ ഇ​പ്പോ​ഴു​ള്ള മോ​ഷ്ടാ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളും വി​വ​ര​ണ​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​നാ​യി പ്ര​ദ​ർ​ശി​പ്പി​ക്കും. സി​ക്ക​ർ, തേ​നി, ശി​വ​ഗം​ഗ അ​ട​ക്ക​മു​ള്ള ത​മി​ഴ്നാ​ട്ടി​ലെ മി​ക്ക സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​മുള്ള കു​പ്ര​സി​ദ്ധ മോ​ഷ്ടാ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ ചി​ത്ര​ങ്ങ​ളും വി​വ​ര​ങ്ങ​ളു​മാ​ണ് ജി​ല്ലാ പോ​ലീ​സി​ന്‍റെ പ​ക്ക​ലു​ള്ള​ത്.

ഇ​തു പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ ന​ല്കു​ന്ന​തി​നു പു​റ​മേ ജി​ല്ല​യി​ലെ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ, ബീ​റ്റ് പോ​ലീ​സ് എ​ന്നി​വ​ർ​ക്കും ന​ല്കും. ജി​ല്ലാ പോ​ലീ​സി​ന്‍റെ വെ​ബ് സൈ​റ്റി​ലും വി​വ​ര​ങ്ങ​ൾ ന​ല്കും. വാ​ട്സ് ആ​പ്പ്, ഫെ​യ്സ് ബു​ക്ക് അ​ട​ക്ക​മു​ള്ള സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും പോ​ലീ​സി​ന്‍റെ പ​ക്ക​ലു​ള്ള മോ​ഷ്ടാ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളും വി​വ​ര​ണ​ങ്ങ​ളും ന​ല്കു​ന്ന​തി​നെ​ക്കു​റി​ച്ചും ആ​ലോ​ചി​ക്കു​ന്നു.

ന​വ സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ ഓ​രോ​രു​ത്ത​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ പോ​ലും ക​ള്ള​ൻ​മാ​രു​ടെ ചി​ത്ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​ക്കാ​ണ് രൂ​പം ന​ല്കി​യി​രി​ക്കു​ന്ന​ത്. ക​ള്ള​ൻ​മാ​ർ ന​മു​ക്കു മു​ന്നി​ൽ വ​ന്നു നി​ന്നാ​ൽ പോ​ലും അ​വ​രെ തി​രി​ച്ച​റി​യാ​ൻ ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ സാ​ധ്യ​മ​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ന​ങ്ങ​ൾ​ക്ക് ക​ള്ള​നെ കാ​ണി​ച്ചു​കൊ​ടു​ക്കാ​നു​ള്ള നൂ​ത​ന പ​ദ്ധ​തി ത​യാ​റാ​ക്കി​യ​തെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ൻ. രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

‘ഇ​താ ഇ​വ​നാ​ണ് മോ​ഷ​ണ വീ​ര​ൻ, ഇ​വ​ൻ മോ​ഷ്ടി​ക്കു​ന്ന​ത് വീ​ടി​ന്‍റെ പി​ന്നി​ലു​ള്ള വാ​തി​ൽ പൊ​ളി​ച്ചാ​ണ്, അ​ത​ല്ലെ​ങ്കി​ൽ ഓ​ട് പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്നാ​ണ്. ’ ഇ​തു പോ​ലു​ള്ള വി​വ​ര​ണ​ങ്ങ​ളും പോ​ലീ​സ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.കോ​ട്ട​യം പോ​ലീ​സ് ശേ​ഖ​രി​ച്ച മോ​ഷ്ടാ​ക്ക​ളു​ടെ​യും ക്രി​മി​ന​ലു​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ളും വി​വ​ര​ങ്ങ​ളും  മറ്റു ​ജി​ല്ല​ക​ളി​ലെ പോ​ലീ​സി​നും കൈ​മാ​റു​ന്നു​ണ്ട്.

Related posts