തൃ​ച്ചം​ബ​ര​ത്തെ ക​വ​ർ​ച്ച! നിന്നെ പിടിക്കും കള്ളാ…

ത​ളി​പ്പ​റ​മ്പ്: തൃ​ച്ചം​ബ​ര​ത്തെ ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ഷ്ടാ​വി​നെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് തൃ​ച്ചം​ബ​ര​ത്തെ പെ​ട്രോ​ള്‍ പ​മ്പി​ലും സ​മീ​പ​ത്തു​ള്ള ചി​പ്‌​സ് ക​ട​യി​ലും ത​ട്ടു​ക​ട​യി​ലും ക​വ​ര്‍​ച്ച ന​ട​ന്ന​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. ത​ളി​പ്പ​റ​മ്പ് പോ‌​ലീ​സ് ഡോ​ഗ് സ്‌​ക്വാ​ഡും ഫോ​റ​ന്‍​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

തൃ​ച്ചം​ബ​രം എം.​എ​ന്‍. രാ​ജീ​വ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പെ​ട്രോ​ള്‍ പ​മ്പി​ന്‍റെ ഗ്ലാ​സ് ഇ​ഷ്ടി​ക കൊ​ണ്ട് ത​ക​ര്‍​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​യ​റി​യ​ത്. മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​മ്പി​ലെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്.

പ​മ്പി​ന് സ​മീ​പ​ത്തു​ള്ള ത​ലോ​റ സ്വ​ദേ​ശി ശ്രീ​ജി​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഷീ​ബാ​സ് ചി​പ്‌​സ് ക​ട​യി​ലും ക​വ​ര്‍​ച്ച ശ്ര​മം ന​ട​ന്നു. ക​ട​യു​ടെ പി​റ​കു​വ​ശ​ത്തെ ജ​ന​ല്‍ ത​ക​ര്‍​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്ന​ത്. അ​ക​ത്ത് സാ​ധ​ന​ങ്ങ​ളും ഷെ​ല്‍​ഫും വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. സി​സി​ടി​വി​യി​ല്‍ ഷ​ര്‍​ട്ട് ധ​രി​ക്കാ​ത്ത ഒ​രാ​ളു​ടെ ദൃ​ശ്യം പ​തി​ഞ്ഞി​രു​ന്നു.

പെ​ട്രോ​ള്‍ പ​മ്പി​ന​ടു​ത്തു​ള്ള ത​ട്ടു​ക​ട​യി​ലാ​ണ് മ​റ്റൊ​രു ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ഇ​വി​ടെ നി​ന്നും 1500 രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. മോ​ഷ്ടാ​വി​ന്‍റേ​തെ​ന്ന് ക​രു​തു​ന്ന ക​ട്ടിം​ഗ് പ്ലെ​യ​ര്‍ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

പ​രി​ശോ​ധ​ന സ​മ​യ​ത്ത് ഡോ​ഗ് സ്‌​ക്വാ​ഡി​ന്‍റെ ഹ​ണ്ട​ര്‍ എ​ന്ന നാ​യ പ്ലാ​ത്തോ​ട്ടം ഭാ​ഗ​ത്തേ​ക്ക് ഓ​ടി തി​രി​കെ പെ​ട്രോ​ള്‍ പ​മ്പി​ന്‍റെ ഭാ​ഗ​ത്തേ​ക്കാ​ണ് വ​ന്ന​ത്. ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍.​കെ സ​ത്യ​നാ​ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment