കാഞ്ഞിരപ്പള്ളി പോലീസ് ശ്രദ്ധിക്കുന്നില്ലേ ? വിഴിക്കത്തോട്, കൂവപ്പള്ളി, പൊടിമറ്റം എന്നിവിടങ്ങളില്‍ മോഷ്‌‌ടാക്കൾ വിലസുന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ഴി​ഞ്ഞ ഒ​രാ​ഴ്ചയ്ക്കി​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ന​ട​ന്ന​ത് മോ​ഷ​ണ പ​ര​ന്പ​ര. വി​ഴി​ക്ക​ത്തോ​ട്, കൂ​വ​പ്പ​ള്ളി, പൊ​ടി​മ​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണ പ​ര​ന്പ​ര അ​ര​ങ്ങേ​റി​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ചയാ​യി​രു​ന്നു ആ​ദ്യ സം​ഭ​വം. വി​ഴി​ക്ക​ത്തോ​ട്ടിലെ സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന യു​വാ​വ് ഷി​ഫ്റ്റ് ക​ഴി​ഞ്ഞ് രാ​ത്രി​യി​ൽ വീ​ട്ടി​ലേ​ക്ക് പോ​ക​വേ​യാ​ണ് ആ​ദ്യ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

വ​ഴി​യി​ൽ ത​ട​സ​മി​ട്ട് ത​ട​ഞ്ഞ മൂ​ന്ന​ംഗ സം​ഘം ക​ഴു​ത്തി​ൽ ക​യ​ർ കു​രു​ക്കി യു​വാ​വി​നെ ക​ത്തി​മു​ന​യി​ൽ നി​ർ​ത്തി പ​ഴ്സും അ​തി​ലു​ണ്ടാ​യി​രു​ന്ന 5500 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും അ​പ​ഹ​രി​ച്ചു. ഈ ​സം​ഭ​വ​ത്തി​ൽ ഒ​രാ​ഴ്ചയാ​യി​ട്ടും പോ​ലീ​സ് അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.

ശ​നി​യാ​ഴ്ചയാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ സം​ഭ​വം. വി​ഴി​ക്ക​ത്തോ​ട്ടിൽ ജ്യേ​ഷ്ഠനെ കൂ​ട്ടാ​ൻ രാ​ത്രി വാ​ഹ​നത്തി​ൽ എ​ത്തി​യ സ​ഹോ​ദ​ര​നെ എ​റി​ഞ്ഞ് വീ​ഴ്ത്താ​ൻ ശ്ര​മം ന​ടന്നെ​ങ്കി​ലും വാ​ഹ​നം നി​ർ​ത്താ​തെ പോ​യ​തി​നാ​ൽ ശ്ര​മം ന​ട​ന്നി​ല്ല. ഈ ​ദി​വ​സം ത​ന്നെ അ​ർ​ധരാ​ത്രി സ​മീ​പ​ത്തെ വീ​ട്ടി​ലെ ക​ത​കി​ൽ മു​ട്ടി വാതിൽ തു​റ​പ്പിക്കു​വാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വീട്ടുകാർ വാതിൽ തു​റ​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം കൂ​വ​പ്പ​ള്ളി​യി​ൽ രാ​ത്രി വീ​ട്ടി​ലി​രു​ന്ന സ്പോ​ർ​ട്സ് സൈ​ക്കി​ൾ മോ​ഷ​ണം പോ​യി​.

ഏ​റ്റ​വും ഒ​ടു​വി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി പൊ​ടി​മ​റ്റ​ത്തെ ര​ണ്ട് ക​ട​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പൊ​ടി​മ​റ്റ​ത്ത് എസ്.ഡി കോ​ള​ജി​ന് എ​തി​ർവ​ശ​ത്തു​ള്ള പോ​പ്പു​ല​ർ ട്രേ​ഡേ​ഴ്സ്, ഡി ​എ​ഡ്യു ഹ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ര​ണ്ടി​ട​ങ്ങ​ളി​ലും സ്ഥാ​പ​ന​ത്തി​ന്‍റെ പു​റ​കി​ലെ ജ​ന​ൽ ക​ന്പി​ക​ൾ അ​റുത്ത് മാ​റ്റി​യാ​ണ് മോ​ഷ​ണ​ങ്ങ​ൾ ന​ട​ന്ന​ത്.

പോ​പ്പു​ല​ർ ട്രേ​ഡേ​ഴ്സി​ൽ നി​ന്നും 18,000ത്തോ​ളം രൂ​പ​യും സ​മീ​പ​ത്തെ ഡി ​എ​ഡ്യു ഹ​ബ്ബി​ൽ നി​ന്നും 16,000 രൂ​പ​യു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മു​റി​ച്ച ജ​ന​ൽ ക​ന്പി​ക​ൾ സ​മീ​പ​ത്ത് നി​ന്നും ക​ണ്ടെ​ടു​ത്തു. ഡിഎ​ഡ്യു ഹ​ബ്ബി​ലെ സി​സി​ടി​വി കാ​മ​റ​ക​ളു​ടെ ഡി​വി​ആ​ർ മോ​ഷ്ടാ​ക്ക​ൾ കൊ​ണ്ടു പോ​യി.

മോ​ഷ​ണ പ​ര​ന്പ​ര​ക​ൾ ന​ട​ക്കു​ന്പോ​ഴും പോ​ലീ​സ് പട്രോളിംങ്ങോ അ​ന്വേ​ഷ​ണ​ങ്ങ​ളോ ന​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ പ​രാ​തി. സ​മീ​പ​കാ​ല​ത്ത് പ​ള്ളി​ക​ളു​ടെ നേ​ർ​ച്ച​ക്കു​റ്റി​ക​ൾ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ലും മോ​ഷണ​ങ്ങ​ളി​ലും ഇ​തു​വ​രെ മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെന്ന​തും ജ​ന​ങ്ങ​ളെ ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ ആ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Related posts