ഈ അവസ്ഥയില്‍ ഇങ്ങനെയൊക്കെ ചെയ്യാമോ? മും​ബൈ​യി​ലും കോ​ൽ​ക്ക​ത്ത​യി​ലും വ്യാ​പ​ക​മാ​യി വ്യാ​ജ കോ​വി​ഡ് വാ​ക്സി​നു​ക​ൾ ന​ൽ​കി​! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്‌

മും​ബൈ/​കോ​ൽ​ക്ക​ത്ത: മും​ബൈ​യി​ലും കോ​ല്‍​ക്ക​ത്ത​യി​ലും വ്യാ​പ​ക​മാ​യി വ്യാ​ജ കോ​വി​ഡ് വാ​ക്‌​സി​നു​ക​ള്‍ ന​ല്‍​കി​യ​താ​യി ആ​രോ​പ​ണം.

മും​ബൈ​യി​ല്‍ 2000ത്തോ​ളം പേ​ര്‍​ക്കും കോ​ല്‍​ക്ക​ത്ത​യി​ല്‍ 500ഓ​ളം പേ​ര്‍​ക്കും വാ​ക്‌​സി​ന്‍ ന​ല്‍​കി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. വി​കാ​ലം​ഗ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ ഇ​ക്കൂ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടും.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ല്‍ വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്പ്പി​ന്‍റെ എ​ണ്ണ​വും വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു.

വാ​ക്‌​സി​നാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ആ​ളു​ക​ളി​ല്‍ കു​ത്തി​വ​ച്ച​ത് ഉ​പ്പു വെ​ള്ള​മാ​യി​രി​ക്കു​മെ​ന്ന് മും​ബൈ പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മും​ബൈ​യി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പ​ടെ 10 പേ​ര്‍ അ​റ​സ്റ്റി​ലാ​യി.

പി​ടി​യി​ലാ​യ​വ​രി​ല്‍ നി​ന്നും 12.4 ല​ക്ഷം രൂ​പ​യും പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​വ​ര്‍ മും​ബൈ​യി​ല്‍ എ​ട്ട് വാ​ക്‌​സി​നേ​ഷ​ന്‍ ക്യാം​പു​ക​ള്‍ കൂ​ടി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ വി​ശ്വാ​സ് പ​ട്ടീ​ല്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കോ​ല്‍​ക്ക​ത്ത​യി​ല്‍ വ്യാ​ജ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച 500 പേ​രി​ല്‍ 250 പേ​രും വി​ക​ലാം​ഗ​രും ട്രാ​ന്‍​സ്ജ​ന്‍​ഡ​റു​ക​ളു​മാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment