സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് സ​ർ​വീ​സ് ന​ട​ത്തി​യി​ട്ടും കെഎസ്ആർടിസിക്ക് ഇന്നലെ നഷ്ടം 59 ല​ക്ഷം രൂ​പ​


തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന​ലെ സ​ർ​വീ​സ് ന​ട​ത്തി​യ​തി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി​യ്ക്ക് വ​ൻ ന​ഷ്ടം. 59 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഇ​ന്ന​ല​ത്തെ സ​ർ​വീ​സി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി​യ്ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 1319 സ​ർ​വീ​സു​ക​ളാ​ണ് ഇ​ന്ന​ലെ ന​ട​ത്തി​യ​ത്. 35 ല​ക്ഷം രൂ​പ​മാ​ത്ര​മാ​ണ് ഇ​ന്ന​ലെ സ​ർ​വീ​സ് ന​ട​ത്തി​യ​തി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി​യ്ക്ക് ല​ഭി​ച്ച​ത്.

രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് സ​ർ​വീ​സ് ന​ട​ത്തി​യി​ട്ടും ബ​സു​ക​ളി​ലെ സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു കി​ട​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു.

മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച​തും കോ​വി​ഡ് വ്യാ​പ​നം കു​റ​യാ​ത്ത​തു​മാ​ണ് യാ​ത്ര​ക്കാ​ർ ബ​സ് യാ​ത്ര​യി​ൽ നി​ന്ന് മാ​റി നി​ൽ​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് കെ​എ​സ് ആ​ർ​ടി സി ​ക​രു​തു​ന്ന​ത്.

ഈ ​നി​ല​യാ​ണെ​ങ്കി​ൽ തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് കെ​എ​സ്ആ​ർ​ടി​സി​യ്ക്ക് വ​ലി​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

ഇ​ന്ന​ലെ സ​ർ​വീ​സ് ന​ട​ത്തി​യ​തി​നേ​ക്കാ​ളും ഇ​ന്നു കൂ​ടു​ത​ൽ സ​ർ​വീ​സ് കെ​എ​സ്ആ​ർ​ടി​സി ന​ട​ത്തു​ന്നു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ടെ​ന്ന സൂ​ച​ന​യാ​ണ് ആ​ദ്യ​മ​ണി​ക്കൂ​റു​ക​ളി​ൽ ല​ഭി​ക്കു​ന്ന​ത്.

Related posts

Leave a Comment