ആ നടനെ നായകനാക്കി സിനിമ സംവിധാനം ചെയ്യണമെന്ന് കനിഹ ! നടി സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘മാ’ വൈറലാകുന്നു…

ലോകമാകമാനമുള്ള അമ്മമാര്‍ക്ക് കനിഹ ഒരുക്കിയ ഹ്രസ്വചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.

‘മാ’ എന്നു പേരിട്ട ഹ്രസ്വചിത്രം കുട്ടികളെ വളര്‍ത്തി വലുതാക്കുന്നതിനിടയില്‍ സ്വയം ശ്രദ്ധിക്കാന്‍ മറന്നുപോയ അമ്മമാരുടെ ജീവിതക്കാഴ്ചകളാണ് കാണിച്ചുതരുന്നത്.

ജീവിതത്തിന്റെ വിവിധതുറകളില്‍ പെട്ട അമ്മമാരുടെ ജീവിതത്തിലെ നിമിഷങ്ങള്‍ ഈ ഹ്രസ്വചിത്രത്തിലൂടെ കനിഹ കാണിച്ചു തരുന്നു.

ഏറ്റവുമൊടുവില്‍ എന്നാണ് നിങ്ങള്‍ അമ്മയെ ഒന്ന് കെട്ടിപിടിച്ചത് എന്ന ചോദ്യത്തോടെ അവസാനിക്കുന്ന ഈ ഷോര്‍ട്ട്ഫിലിം അമ്മയോട് ഉണ്ടാവേണ്ട കരുതലിനെ കുറിച്ചുള്ളൊരു ഓര്‍മ്മപ്പെടുത്തല്‍ ആണ്.

ഈ ഹ്രസ്വചിത്രം ഒരുക്കാനുള്ള പ്രചോദനത്തെപ്പറ്റി കനിഹ പറയുന്നതിങ്ങനെ…”ലോക്ക്ഡൗണിനു തൊട്ടുമുന്‍പാണ് ഈ ഷോര്‍ട്ട് ഫിലിമിന്റെ ചിത്രീകരണം പൂര്‍ത്തിയായത്. ലോക്ക്ഡൗണ്‍ വന്നപ്പോള്‍ എന്നാല്‍ ഇതൊക്കെ കഴിഞ്ഞിട്ട് കൊടുക്കാം എന്നു വിചാരിച്ചു.

എന്നാല്‍ ലോക്ക്ഡൗണ്‍ നീണ്ടുപോവുകയും മദേഴ്‌സ് ഡേ അടുത്തെത്തുകയും ചെയ്തപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളൊക്കെ തീര്‍ത്ത് മാതൃദിനത്തില്‍ തന്നെ ലോഞ്ച് ചെയ്യുകയായിരുന്നു,” കനിഹ പറഞ്ഞു.

സംവിധാനം തന്റെ സ്വപ്‌നമായിരുന്നില്ലെന്നുംഎന്നാല്‍ മാതൃത്വം എന്ന ആശയത്തോടുള്ള പ്രതിപത്തിയാണ് തന്നെ ഒരു സംവിധായക ആക്കിയതെന്നും കനിഹ പറയുന്നു. സുഹൃത്തുക്കളും അയല്‍ക്കാരുമൊക്കെയാണ് ‘മാ’യിലെ അഭിനേതാക്കളെന്നും കനിഹ പറയുന്നു.

https://www.facebook.com/divya399/videos/10156679375271706/?t=58

”അമ്മ എന്നത് വളരെ ഇമോഷണല്‍ ആയൊരു ചിന്തയാണ്. മാതൃത്വത്തെ കുറിച്ച് ഒരുപാട് ഷോര്‍ട്ട് ഫിലിമുകളും സിനിമകളും ആല്‍ബങ്ങളുമെല്ലാം മുന്‍പ് വന്നിട്ടുണ്ട്.

ഇതെന്റെ കാഴ്ചപ്പാടില്‍ പറയണം എന്നു തോന്നി, ഉപദേശമൊന്നുമല്ല, ഒരു ഓര്‍മപ്പെടുത്തല്‍ നല്‍കാനാണ് ശ്രമിച്ചത്.”

”മമ്മൂക്ക, മഞ്ജുവാര്യര്‍, വിജയ് സേതുപതി ഇവരു മൂന്നുപേരും ചേര്‍ന്നാണ് ഷോര്‍ട്ട്ഫിലിം ലോഞ്ച് ചെയ്തത്.

ഒരു എളിയ ശ്രമമായിട്ടു കൂടി ഇതിനു വേണ്ടി സമീപിച്ചപ്പോള്‍ മമ്മൂക്ക ഉടനെ ഓകെ പറഞ്ഞു. ‘മാ’ കണ്ടുകഴിഞ്ഞ് മമ്മൂക്ക പറഞ്ഞ വാക്കുകള്‍ എനിക്കേറെ സന്തോഷം തന്നു.

വളരെ ടച്ചിംഗ് ആയി തോന്നിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മമ്മൂക്ക ഒരിക്കലും വെറുതെ അഭിപ്രായം പറയുന്ന ഒരാളല്ല, ശരിക്കും അദ്ദേഹത്തിന് അങ്ങനെ തോന്നിയാലേ പറയൂ. മഞ്ജു ചേച്ചിയും ഇഷ്ടമായി, നന്നായി എക്‌സിക്യൂട്ട് ചെയ്തിട്ടുണ്ട് എന്നൊക്കെ പറഞ്ഞു.”

ഇതൊരു നല്ല എക്‌സ്പീരിയന്‍സ് ആയിരുന്നുവെന്നും എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ അത് ഫഹദ് ഫാസിലിനെ നായകനാക്കിയാവണം എന്ന് താന്‍ ആഗ്രഹിക്കുന്നതായും കനിഹ പറയുന്നു.

Related posts

Leave a Comment