സ്കൂളുൾ കുട്ടികളെ കേന്ദ്രീകരിച്ച് മയക്കുമരുന്നു വി​ൽപ്പന;  അന്യസംസ്ഥാനക്കാരായ  മൂന്നുപേർ പോലീസ് പിടിയിൽ 

കോ​ല​ഞ്ചേ​രി: മ​യ​ക്കു​മ​രു​ന്നു വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ മൂ​ന്നം​ഗ സം​ഘ​ത്തെ പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് പി​ടി​കൂ​ടി. ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ ശ​ത്രു​ഗു​ണ പാ​ണ്ട (44), ദി​വാ​ക​ർ ഗൗ​ഡ (42), ബാ​ല​രാ​മ ഗൗ​ഡ (50) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ചൂ​ണ്ടി രാ​മ​മം​ഗ​ലം റോ​ഡി​ൽ കു​ടും​ബ​നാ​ട്ടി​ൽ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ ക​ച്ച​വ​ടം. വി​ൽ​പന​യ്‌​ക്കെ​ത്തി​ച്ച 951 പാ​ക്ക​റ്റ് പു​ക​യി​ല​യും 194 പാ​ക്ക​റ്റ് മ​യ​ക്കു​മ​രു​ന്ന് ചേ​ർ​ത്ത പു​ക​യി​ല​പൊ​ടി​യും ഒ​ൻ​പ​തു ഗ്രാം ​ക​ഞ്ചാ​വും ഇ​വ​രി​ൽ​നി​ന്നു പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി താ​മ​സ സ്ഥ​ല​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി​ച്ചാ​ണ് വി​ൽ​പ്പ​ന. സ്കൂ​ളു​ക​ൾ​ക്കു സ​മീ​പം ക്യാ​ന്പ് ചെ​യ്ത് ആ​വ​ശ്യ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ ന​ൽ​കു​മെ​ന്നും പ്ര​തി​ക​ൾ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി.

ബം​ഗാ​ളി​ൽ​നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്നും പു​ക​യി​ല​യും ട്രെ​യി​ൻ മാ​ർ​ഗം സം​സ്ഥാ​ന​ത്ത് എ​ത്തി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ൽ​പ്പ​ന​യ്ക്കു​ള്ള വ​ൻ ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​ണി​വ​ർ. സം​ഘാം​ഗ​ങ്ങ​ൾ ബം​ഗാ​ളി​ൽ പോ​യി ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി എ​ത്തു​ക​യാ​ണ് രീ​തി. ഇ​വ​രു​ടെ മ​റ്റു സം​ഘാം​ഗ​ങ്ങ​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

പു​ത്ത​ൻ​കു​രി​ശ് സി​ഐ സാ​ജ​ൻ സേ​വ്യ​ർ, എ​സ്ഐ ബാ​ബു, എ​എ​സ്ഐ പീ​റ്റ​ർ, സി​പി​ഒ​മാ​രാ​യ യോ​ഹ​ന്നാ​ൻ, അ​നി​ൽ​കു​മാ​ർ, പ്ര​ശോ​ഭ്, രാ​ഹു​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts