മാരകായുധങ്ങളുമായി ബൈ​ക്കി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തി​യ  സം​ഘം   പോലീസ് പിടിയിൽ

ആ​റ്റി​ങ്ങ​ല്‍: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ബൈ​ക്കി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തി​യ സം​ഘ​ത്തെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.
ചി​റ​യി​ന്‍​കീ​ഴ് അ​ഴൂ​ര്‍​ഭ​ഗ​വ​തീ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വി​ള​വീ​ട്ടി​ല്‍ ആ​ര്‍. രാ​ജേ​ഷ് (32), ഇ​ട​യ്ക്കോ​ട് ഊ​രു​പൊ​യ്ക തെ​ക്ക​തി​ല്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പു​ളി​യി​ല്‍​ക്ക​ണ്ടി​വീ​ട്ടി​ല്‍ വി​നീ​ത് (25), ചെ​മ്പ​ക​മം​ഗ​ലം വൈ​എം​എ ജം​ഗ്ഷ​ന്‍ പ്ര​തീ​ഷ്ഭ​വ​നി​ല്‍ പ്ര​തീ​ഷ് (20) എ​ന്നി​വ​രാ​ണ് ആ​റ്റി​ങ്ങ​ല്‍ എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ബൈ​ക്കി​ല്‍ ക​ഞ്ചാ​വു​മാ​യി പോ​കു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ഴൂ​ര്‍ റെ​യി​വേ​ഗേ​റ്റി​ന് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഒ​രു കി​ലോ നൂ​റ് ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ഇ​വ​രി​ല്‍ നി​ന്ന് അ​ഞ്ച് നാ​ട​ന്‍​ബോം​ബ്, മ​ഴു, വാ​ക്ക​ത്തി എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തു.

ആ​റ്റി​ങ്ങ​ല്‍ എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ആ​ര്‍. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ സു​രേ​ഷ്കു​മാ​ര്‍, ബി​നു​താ​ജു​ദ്ദീ​ന്‍, സി​ഇ​ഒ​മാ​രാ​യ വി​നു, ഹാ​ഷിം, ബി​നു, അ​ജി​ത്കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്കി​ലെ സ്കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രാ​ണി​വ​രെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​മു​ള്‍​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​വ​ര്‍.

Related posts