ല​ഹ​രി​മ​രു​ന്നു​മാ​യി  മൂന്ന് യുവാക്കൾ അറസ്റ്റിൽ; ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു വാങ്ങുന്ന സാധനം കൊച്ചിയിലെത്തിച്ച് ചെറിയ പായ്ക്കറ്റുകളിലായി വിൽക്കുന്നതായിരുന്നു രീതി 

കൊ​ച്ചി: ല​ഹ​രി​മ​രു​ന്നു​മാ​യി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​വ​രെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കോ​ഴി​ക്കോ​ട് പു​ന്ന​ശേ​രി മ​ണ​ങ്ങാ​ട്ട് ഷ​ഹാ​ൽ മാ​ലി​ക്ക് (21), കൊ​യി​ലാ​ണ്ടി മേ​പ്പ​യ്യൂ​ർ മാ​ടാ​യി മു​ഹ​മ്മ​ദ് റാ​യീ​സ് (22), താ​മ​ര​ശേ​രി മാ​ളി​യ​ക്ക​ൽ ഷ​ഫാ​ഫ് അ​ഷ​റ​ഫ് (22) എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് സം​ഘം ഇ​ന്ന​ലെ വൈ​കി​ട്ട് അ​റ​സ്റ്റ് ചെ​യ്ത​ത്. ന​ഗ​ര​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഐ​ടി മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും ല​ഹ​രി വി​ൽ​പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​വ​രാ​ണ് സം​ഘ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ത​മ്മ​ന​ത്ത് ഇ​വ​ർ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ​നി​ന്ന് 1.750 കി​ലോ​ഗ്രാം ക​ഞ്ചാ​വും ആ​റ് ഗ്രാം ​എം​ഡി​എം​എ​യും 95 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു ല​ഹ​രി മ​രു​ന്ന് മൊ​ത്ത​മാ​യി വാ​ങ്ങി കൊ​ച്ചി​യി​ൽ കൊ​ണ്ടു​വ​ന്ന് വി​ൽ​ക്കു​ന്ന​താ​യി​രു​ന്നു സം​ഘ​ത്തി​ൻ​റെ രീ​തി. ക​ഞ്ചാ​വ് 10 ഗ്രാ​മി​ന്‍റെ ചെ​റു​പൊ​തി​ക​ളാ​ക്കി 500 രൂ​പ നി​ര​ക്കി​ലാ​ണ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്.

അ​ര​ഗ്രാം എം​ഡി​എം​എ​യ്ക്ക് 5000 രൂ​പ​യും മൂ​ന്ന് ഗ്രാം ​ഹാ​ഷി​ഷി​ന് 3000 രൂ​പ​യു​മാ​ണ് ഇ​വ​ർ ഈ​ടാ​ക്കി​യി​രു​ന്ന​ത്. എ​റ​ണാ​കു​ളം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​ജി. കൃ​ഷ്ണ​കു​മാ​ർ, എ​ക്സൈ​സ് ഇ​ൻ​റ​ലി​ജ​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ ദേ​വ​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts