ആശ്വാസപ്പെയ്ത്ത്; സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ മ​​​ഴ പെ​​​യ്തു; കൂ​​​ടു​​​ത​​​ൽ വേ​​​ന​​​ൽമ​​​ഴ ല​​​ഭി​​​ച്ച​​​ത് മാവേലിക്കരയിൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ടു​​​ത്ത വേ​​​ന​​​ൽച്ചൂ​​​ടി​​​ന് ആ​​​ശ്വാസ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ മ​​​ഴ പെ​​​യ്തു. ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ മാ​​​വേ​​​ലി​​​ക്ക​​​ര​​​യി​​​ലാ​​​ണ് കൂ​​​ടു​​​ത​​​ൽ വേ​​​ന​​​ൽമ​​​ഴ ല​​​ഭി​​​ച്ച​​​ത് ഒ​​​ൻ​​​പ​​​ത് സെ​​​ന്‍റിമീ​​​റ്റ​​​ർ.

കു​​​മ​​​ര​​​കം (കോ​​​ട്ട​​​യം) ആ​​​റ് സെ​​​ന്‍റി​​​മീ​​​റ്റ​​​ർ, കു​​​രു​​​ടാ​​​മ​​​ണ്ണി​​​ൽ (പ​​​ത്ത​​​നം​​​തി​​​ട്ട) അ​​​ഞ്ച് സെ​​​ന്‍റി​​​മീ​​​റ്റ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​യ​​​ർ​​​പോ​​​ർ​​​ട്ട്, ആ​​​ര്യ​​​ങ്കാ​​​വ് (കൊ​​​ല്ലം), കോ​​​ന്നി (പ​​​ത്ത​​​നം​​​തി​​​ട്ട), മ​​​ങ്കൊ​​​ന്പ് (ആ​​​ല​​​പ്പു​​​ഴ), വെ​​​ള്ളാ​​​യ​​​ണി (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ മൂ​​​ന്നു സെ​​​ന്‍റി​​​മീ​​​റ്റ​​​ർ വീ​​​ത​​​വും മ​​​ഴ പെ​​​യ്തു. മ​​​റ്റു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ഒ​​​റ്റ​​​പ്പ​​​ട്ട ഇ​​​ട​​​ങ്ങ​​​ളി​​​ലാ​​​യി മ​​​ഴ ല​​​ഭി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്തെ പ​​​ര​​​മാ​​​വ​​​ധി താ​​​പ​​​നി​​​ല​​​യി​​​ൽ വ​​​ലി​​​യ മാ​​​റ്റ​​​മി​​​ല്ല. കോ​​​ഴി​​​ക്കോ​​​ട്, പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ ചൂ​​​ട് സാ​​​ധാ​​​ര​​​ണ​​​യേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ലാ​​​യി​​​രു​​​ന്നു. ആ​​​ല​​​പ്പു​​​ഴ, മ​​​ല​​​പ്പു​​​റം, കോ​​​ട്ട​​​യം, കൊ​​​ല്ലം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​ക​​​ളി​​​ലും കേ​​​ര​​​ള​​​ത്തി​​​ലെ മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലും ചൂ​​​ട് സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന താ​​​പ​​​നി​​​ല 39.8 സെ​​​ൽ​​​ഷസ് പാ​​​ല​​​ക്കാ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

Related posts

Leave a Comment