ഒന്നരക്കിലോ കഞ്ചാവുമായി തൃശൂർ സ്വദേശികൾ പിടിയിൽ;  ചാലക്കുടി മേഖലയിലെ സ്കൂളുകൾ  കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വിൽപനയെന്ന് പോലീസ്

നെന്മാ​റ:വി​ത്ത​ന​ശ്ശേ​രി​യി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ ഒന്നരക്കിലോ ക​ഞ്ചാ​വ് പി​ടി​കൂടി. തൃ​ശ്ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​യു​വാ​ക്ക​ളെ നെന്മാ​റ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. അ​ന്ന​മ​ന​ട മാ​ന്പ​റ വ​ലി​യ​വീ​ട്ടി​ൽ ഷാ​ഹു​ൽ (28), മു​കു​ന്ദ​പു​രം തെ​ക്കു​മു​റി ക​ല്ലൂ​ർ കാ​ടി​പ​റ​ന്പു വീ​ട്ടി​ൽ ഷാ​ഫി (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​ഴ​നി​യി​ൽ നി​ന്നും ക​ഞ്ചാ​വു​മാ​യി ചാ​ല​ക്കു​ടി മേ​ഖ​ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ കേ​ന്ദ്രി​ക​രി​ച്ചു വി​ൽ​പ​ന ന​ട​ത്തി​വ​രു​ന്ന സം​ഘ​മാ​ണെ​ന്നു എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു. പ​രി​ശോ​ധ​ന​സ​മ​യ​ത്ത് വാ​ഹ​നം നി​ർ​ത്താ​ൻ കൈ​കാ​ണി​ച്ച​പ്പോ​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ വാ​ഹ​നം പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ കു​മാ​റി​നു പ​രു​ക്കേ​റ്റു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​സു​രേ​ഷ് , പ്ര​കാ​ശ​ൻ, ര​മേ​ശ്കു​മാ​ർ, സ​ന്തോ​ഷ്കു​മാ​ർ, ജോ​സ്പ്ര​കാ​ശ്, ആ​ർ. ര​മേ​ശ്, സു​ജി​ത്കു​മാ​ർ, സ​ന്ധ്യ, വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts