ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​തി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട​യാ​ൾ വീ​ട്ടു​മു​റ്റ​ത്ത് കഞ്ചാ​വുചെ​ടി വ​ള​ർ​ത്തി​യതിന് അ​റ​സ്റ്റി​ൽ

തു​റ​വൂ​ർ: വീ​ട്ടു​മു​റ്റ​ത്ത് ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ലാ​യി. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ ചാ​ലാ​പ്പ​ള്ളി വീ​ട്ടി​ൽ പ​രേ​ത​നാ​യ ഷാ​ജി​യു​ടെ മ​ക​ൻ ഷാ​രൂ​ണി​നെ​യാ​ണ് (24) കു​ത്തി​യ​തോ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

നാ​ളു​ക​ളാ​യി ഇ​യാ​ൾ കു​ത്തി​യ​തോ​ട് പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പ​ത്താം വാ​ർ​ഡി​ൽ ജ​ന​മൈ​ത്രി ബീ​റ്റ് ന​ട​ത്തി​യി​രു​ന്ന കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​ആ​ർ. ര​തീ​ഷി​നും, പി. ​പ്ര​വീ​ണി​നും കി​ട്ടി​യ ര​ഹ​സ്യ വി​വ​രം. ഐ​എ​സ്എ​ച്ച്ഒ വൈ. ​മു​ഹ​മ്മ​ദ് ഷാ​ഫി​ക്കി​നു കൈ​മാ​റു​ക​യും ഷാ​രു​ണി​നെ ര​ഹ​സ്യ​മാ​യി നി​രീ​ക്ഷി​ക്കു​വാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ഇ​ന്ന​ലെ പ​തി​വു​പോ​ലെ വീ​ടി​നോ​ട് ചേ​ർ​ന്ന് ചാ​ക്കി​ൽ ന​ട്ടി​രു​ന്ന ക​ഞ്ചാ​വ് ചെ​ടി​ക​ളെ പ​രി​പാ​ലി​ക്കു​ന്ന സ​മ​യ​ത്ത് കു​ത്തി​യ​തോ​ട് സ​ബ്ബ് ഇ​ൻ​സ്പെ​ക്ട​ർ ഏ​ലി​യാ​സ് ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഷാ​രു​ണി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​ണു​ണ്ടാ​യ​ത്.

വീ​ട്ടി​ൽ ഇ​തു​വ​രെ ഒ​രു കൃ​ഷി​യും ചെ​യ്യാ​ത്ത ഷാ​രൂ​ണ്‍ പ​തി​വാ​യി പ്ലാ​സ്റ്റി​ക് ചാ​ക്കി​ന​ക​ത്ത് വെ​ച്ച ചെ​ടി​ക്ക് വെ​ള്ള​മൊ​ഴി​ക്കു​ന്ന​ത് ശ്ര​ദ്ധി​ച്ച അ​മ്മ ​എ​ന്താ​ണ് ചെ​ടി​ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ജ​മ​ന്തി പോ​ലെ ഒ​രു ചെ​ടി​യാ​ണെ​ന്നാ​ണ് വീ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.

കു​ത്തി​യ​തോ​ട്ടി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ഗ​ഞ്ചാ​വി​ന്‍റെ ഉ​പ​യോ​ഗം വ​ർ​ധി​ക്കു​ന്നു എ​ന്ന് നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​നെ ത്തുട​ർ​ന്ന് കു​ത്തി​യ​തോ​ട് പോ​ലീ​സ് നാ​ളു​ക​ളാ​യി ന​ട​ത്തി​യ ര​ഹ​സ്യ നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ഫ​ല​മാ​ണ് ഷാ​രൂ​ണി​ന്‍റെ അ​റ​സ്റ്റി​ൽ ക​ലാ​ശി​ച്ച​ത്.

ഷാ​രൂ​ണി​ന്‍റെ പ​ക്ക​ൽ നി​ന്നും ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ​യും വി​ത​ര​ണം ചെ​യ്യു​ന്ന​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​നും ക​ഞ്ചാ​വി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ് വ​രു​ത്താ​നും സാ​ധി​ക്കു​മെ​ന്ന് കു​ത്തി​യ​തോ​ട് ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് ഷാ​ഫി പ​റ​ഞ്ഞു.

2016ൽ ​ഷാ​രൂ​ണ്‍ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​തി​ന് കു​ത്തി​യ​തോ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ കോ​ട​തി ശി​ക്ഷി​ച്ചി​ട്ടു​ള്ള​താ​ണ്. ഷാ​രൂ​ണി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഞ്ചാ​വു ലോ​ബി​ക്കെ​ത്തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി എ.​ജി. ലാ​ൽ അ​റി​യി​ച്ചു.

Related posts

Leave a Comment