വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് വി​ത​ര​ണം; മൂന്നു  യു​വാ​ക്ക​ൾ പോലീസ് പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വൈ. ​ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ല​രാ​മ​പു​രം ഭാ​ഗ​ത്ത് ന​ട​ത്തി​യ റെ​യ്ഡി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന മൂ​ന്നു​പേ​ർ പി​ടി​യി​ലാ​യി. പൊ​ഴി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഡാ​നി​യേ​ൽ (22), ഷ​മീ​ർ (21) ,ഷം​നാ​ദ് (23), എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം പി​ടി​യി​ലാ​യ​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി പൊ​തി​ക​ളി​ലാ​ക്കി കൊ​ണ്ടു​വ​ന്ന 60 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. ഇ​വ​ർ ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഹോ​ണ്ട സ്കൂ​ട്ട​റും പി​ടി​ച്ചെ​ടു​ത്തു . ക​ളി​യി​ക്ക​വി​ള​യി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്ന് ഇ​വ​ർ ചോ​ദ്യം​ചെ​യ്യ​ലി​ൽ മൊ​ഴി ന​ൽ​കി.

കു​റ​ച്ചു​കാ​ല​മാ​യി എ​ക്സൈ​സ് ഈ ​മേ​ഖ​ല നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. റെ​യി​ഡി​ൽ എ​ക് സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​നി​ൽ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ബി​ജു​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ന​ന്ദ​കു​മാ​ർ, സു​രേ​ഷ് ,ബി​ജു, സ​ന​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

Related posts