തൊ​ടു​പു​ഴ​യി​ൽ വ്യാ​പ​ക ല​ഹ​രി വേ​ട്ട​; ക​ഞ്ചാ​വും എം​ഡി​എം​എ​യു​മാ​യി ആ​റു യു​വാ​ക്ക​ൾ എക്സൈസ് പി​ടി​യി​ൽ


തൊ​ടു​പു​ഴ: എ​ക്സൈ​സ് സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സ് ഡ്യൂ​ട്ടി​യു​ടെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​പി. ദി​ലീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ വ്യാ​പ​ക ല​ഹ​രി വേ​ട്ട​യി​ൽ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ആ​റു യു​വാ​ക്ക​ൾ പി​ടി​യി​ൽ.

അ​ഞ്ചു വ്യ​ത്യ​സ്ത കേ​സു​ക​ളാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ൽ നി​ന്നും 124 ഗ്രാം ​ക​ഞ്ചാ​വും 150 ഗ്രാം ​എം​ഡി​എം​എ​യും പി​ടി​ച്ചെ​ടു​ത്തു. മൂ​വാ​റ്റു​പു​ഴ വെ​ള്ളൂ​ർ കു​ന്നം പെ​രും​തോ​ട്ട​ത്തി​ൽ മാ​ഹി​ൻ ഇ​ക്ബാ​ലി​ന്‍റെ (26) പ​ക്ക​ൽ നി​ന്നും ഒ​ൻ​പ​തു ഗ്രാം ​ക​ഞ്ചാ​വുും തൊ​ടു​പു​ഴ കാ​രി​ക്കോ​ട് കാ​ര​ക്കു​ന്നേ​ൽ ഷി​നി​ൽ റ​സാ​ക്കി​നെ (24) 50 ഗ്രാം ​ക​ഞ്ചാ​വു​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

തൊ​ടു​പു​ഴ ഉ​രി​യ​രി​ക്കു​ന്ന് വാ​ഴ​യി​ൽ ജി​ൽ വി. ​ജോ​സി (24) ന്‍റെ പ​ക്ക​ൽ നി​ന്നും 150 ഗ്രാം ​എം​ഡി​എം​എ​യും അ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. തൊ​ടു​പു​ഴ കു​മാ​ര​മം​ഗ​ലം ഈ​ട്ടി​ക്ക​ൽ​ജൈ​മോ​ൻ ജോ​സ​ഫ് (24), തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം പ​ഴു​ക്കാ​കു​ളം കാ​ഞ്ഞി​ര​ത്തി​ങ്ക​ൾ ശ്രീ​കാ​ന്ത് രാ​ജ​പ്പ​ൻ ( 23) 21 ഗ്രാം ​ക​ഞ്ചാ​വും പ​ൾ​സ​ർ ബൈ​ക്കും പി​ടി കൂ​ടി. കു​മാ​ര​മം​ഗ​ലം ഉ​രി​യ​രി​ക്കു​ന്ന് ക​ണ്ട​ത്തി​ങ്ക​ര കെ.​ജെ. അ​മ​ലി​നെ (28) അ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വു​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ഏ​ഴ​ല്ലൂ​ർ, കു​മാ​ര​മം​ഗ​ലം ഉ​രി​യ​രി​ക്കു​ന്ന്, ഈ​സ്റ്റ് ക​ലൂ​ർ പ്ലാ​ന്േ‍​റ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി കൂ​ടി​യ​ത്. പ്ര​തി​ക​ളെ​ല്ലാം ല​ഹ​രി വി​ൽ​പ്പ​ന​ക്കാ​രാ​ണ്.

റെ​യ്ഡി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ഫി അ​ര​വി​ന്ദാ​ക്ഷ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ മ​ൻ​സൂ​ർ, ജ​യ​രാ​ജ്, ദേ​വ​ദാ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബാ​ലു ബാ​ബു, ജെ​സ്മോ​ൻ ജെ​യിം​സ്, ജോ​ർ​ജ് പി.​ജോ​ണ്‍​സ്,ഡ്രൈ​വ​ർ അ​നീ​ഷ് ജോ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment