വൃ​ശ്ചി​ക​പ്പു​ല​രി​യി​ല്‍ ശ​ബ​രി​മ​ല  സ​ന്നി​ധാ​ന​ത്ത് ഭ​ക്ത​ജ​ന​ത്തി​ര​ക്ക് ; പു​തു​താ​യി ചു​മ​ത​ല​യേ​റ്റ മേ​ല്‍​ശാ​ന്തി കെ. ​ജ​യ​രാ​മ​ന്‍ ന​മ്പൂ​തി​രി സ​ന്നി​ധാ​ന​ത്ത് നടതുറന്നു


ശ​ബ​രി​മ​ല: മ​ണ്ഡ​ല വ്ര​താ​രം​ഭ​ത്തി​നു തു​ട​ക്കം കു​റി​ച്ച് വൃ​ശ്ചി​കം പി​റ​ന്നു. പു​ല​ര്‍​ച്ചെ ശ​ബ​രി​മ​ല ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര ന​ട തു​റ​ക്കു​മ്പോ​ള്‍ ഭ​ക്ത​രു​ടെ വ​ന്‍ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ രാ​ത്രി മു​ത​ല്‍ മ​ല​ക​യ​റി​യ അ​യ്യ​പ്പ​ഭ​ക്ത​ര്‍ പു​ല​ര്‍​ച്ചെ​യു​ള്ള ദ​ര്‍​ശ​ന​ത്തി​നാ​യി മ​ണി​ക്കൂ​റു​ക​ള്‍ ക്യൂ ​നി​ന്നാ​ണ് എ​ത്തി​യ​ത്.പു​തു​താ​യി ചു​മ​ത​ല​യേ​റ്റ മേ​ല്‍​ശാ​ന്തി കെ. ​ജ​യ​രാ​മ​ന്‍ ന​മ്പൂ​തി​രി സ​ന്നി​ധാ​ന​ത്തും ഹ​രി​ഹ​ര​ന്‍ ന​മ്പൂ​തി​രി മാ​ളി​ക​പ്പു​റം ക്ഷേ​ത്ര​ത്തി​ലും ന​ട തു​റ​ന്നു.

ഇ​ന്ന​ലെ രാ​ത്രി​യാ​ണ് പു​തി​യ മേ​ല്‍​ശാ​ന്തി​മാ​രു​ടെ അ​വ​രോ​ധി​ക്ക​ല്‍ ച​ട​ങ്ങു​ക​ള്‍ ശ​ബ​രി​മ​ല​യി​ല്‍ ന​ട​ന്ന​ത്. അ​ടു​ത്ത ഒ​രു​വ​ര്‍​ഷം ശ​ബ​രി​മ​ല​യി​ല്‍ താ​മ​സി​ച്ചു​കൊ​ണ്ട് പു​റ​പ്പെ​ടാ ശാ​ന്തി​മാ​രെ​ന്ന നി​ല​യി​ലാ​കും ജ​യ​രാ​മ​ന്‍ ന​മ്പൂ​തി​രി​യും ഹ​രി​ഹ​ര​ന്‍ ന​മ്പൂ​തി​രി​യും പൂ​ജ​ക​ള്‍ അ​നു​ഷ്ഠി​ക്കു​ക.

മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്റ് കെ. ​അ​ന​ന്ത​ഗോ​പ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ രാ​വി​ലെ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തു​ണ്ടാ​യി​രു​ന്നു.

ശ്രീ​കോ​വി​ലി​നു മു​ന്നി​ലെ​ത്തി​യ ഇ​രു​വ​രും തീ​ര്‍​ഥം സ്വീ​ക​രി​ച്ചു. ശ​ബ​രി​മ​ല​യി​ലെ തീ​ര്‍​ഥാ​ട​ന ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന മ​ന്ത്രി ഇ​ന്ന് വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.

Related posts

Leave a Comment