ക്രിസ്മസ് കൊഴിപ്പിക്കാൻ  ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സ് ട്രെയിനിൽ  ഉടമസ്ഥനില്ലാതെ കയറിവന്നത് 5 കിലോ കഞ്ചാവ്


ആ​ല​പ്പു​ഴ: ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സി​ൽ നി​ന്ന് അ​ഞ്ചു​ കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടിയ സംഭവത്തിൽ ആരെയും പിടികൂടി യില്ല. ക്രി​സ്മ​സ് – ന്യൂ​ ഇ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശോ​ധ​ന ക​ർ​ക്ക​ശ​മാ​ക്കാ​നു​ള്ള എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ പ്ര​ത്യേ​ക ഉ​ത്ത​ര​വു പ്ര​കാ​രം ആ​ർ​പി​എ​ഫു​മാ​യി ചേ​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

ജി​ല്ല​യി​ലേ​ക്ക് ട്രെ​യി​നു​ക​ൾ വ​ഴിക​ഞ്ചാ​വ് ക​ട​ത്ത​ൽ വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്നു​ണ്ട്. മി​ക്ക​വാ​റും ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത ബാ​ഗു​ക​ളാ​യി​രി​ക്കും പ​രി​ശോ​ധ​ന​യി​ൽ കി​ട്ടു​ന്ന​ത്.

പ​രി​ശോ​ധ​ന ന​ട​ന്നി​ല്ലെ​ങ്കി​ൽ ബാ​ഗു​ക​ൾ കൊ​ണ്ടു​പോ​കേ​ണ്ട​വ​ർ കൊ​ണ്ടു​പോ​കും എ​ന്ന​താ​ണ് പ​ല​പ്പോ​ഴും ന​ട​ക്കു​ന്ന​തും.
ഇ​ന്ന​ലെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ആ​ർ​പി​എ​ഫ് എ​എ​സ്ഐ​മാ​രാ​യ ഓ​മ​ന​ക്കു​ട്ട​ൻ​പി​ള്ള, അ​ജി​മോ​ൻ, എ​ച്ച്സി ബി​നു​മോ​ൻ എ​ന്നി​വ​രും എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡി​ലെ സി​ഐ ടി. ​ഗോ​പാ​ല​കൃ​ഷ്ണ​നാ​ചാ​രി, അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ബി​നേ​ഷ്,സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​ർ സ​ജി​മോ​ൻ, വി.​കെ. രാ​ജേ​ഷ്കു​മാ​ർ, പ്ര​വീ​ണ്‍​ കു​മാ​ർ, നി​ജോ ​മോ​ൻ, അ​രു​ണ്‍, അ​ഗ​സ്റ്റി​ൻ ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment