മലയാളി സുഹൃത്തുക്കൾക്ക് വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ആ​സാം സ്വ​ദേ​ശി​ക​ൾ അറസ്റ്റിൽ;  കേരളത്തിൽ ല​ഹ​രി മ​രു​ന്ന് സു​ല​ഭ​മാ​യ​തി​ന്‍റെ പ്ര​ധാ​ന വാ​ഹ​ക​ർ ഉ​ത്ത​രേ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളെന്ന് പോലീസ്

ചാ​ല​ക്കു​ടി: ക​ഞ്ചാ​വു​മാ​യി ര​ണ്ട് ആ​സാം സ്വ​ദേ​ശി​ക​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. കൊ​ന്പ​ടി​ഞ്ഞാ​മാ​ക്ക​ൽ കേ​ന്ദ്രീ​ക​രി​ച്ച് കെ​ട്ടി​ടം പ​ണി ചെ​യ്തുവ​രു​ന്ന ആ​സാം ദി​ബ്രു​ഗ്രാ സ്വ​ദേ​ശി സ​ജ​ൻ ലാമ (27), രാ​ജ് ലാ​മ(24) എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ ജ​യേ​ഷ് ബാ​ല​ൻ അ​റ​സ്റ്റു ചെ​യ്ത​ത്.രാ​ത്രി പോ​ലീ​സ് പ​ട്രോ​ളിം​ഗി​നി​ട​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. രാ​ത്രി ഒ​ന്പ​തോ​ടെ പോ​ലീ​സ് ജീ​പ്പ് ക​ണ്ട് ര​ണ്ടു​പേ​ർ ഇ​രു​ട്ടി​ലേ​ക്ക് ഓ​ടു​ന്ന​തുക​ണ്ട എസ്ഐ​ യും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

പ​രി​സ​ര​ത്ത് ഇ​രു​ട്ടി​ൽ മ​റ​ഞ്ഞു​നി​ന്ന ഇ​വ​ർ പി​ന്നീ​ട് കെ എസ്‌ആ​ർ​ടി​സി പ​രി​സ​ര​ത്ത് നി​ന്നും ഓ​ട്ടോ​യി​ൽ ക​യ​റി പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്നും അ​ര​ക്കിലോ​യോ​ളം ക​ഞ്ചാ​വു പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. അ​ങ്ക​മാ​ലി​യി​ൽ ട്രെ​യി​ൻ ഇ​റ​ങ്ങി​യ ഇ​വ​ർ അ​വി​ടെ താ​മ​സി​ക്കു​ന്ന ഉ​ത്ത​രേ​ന്ത്യ​ക്കാ​രാ​യ ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ക​ഞ്ചാ​വു വി​റ്റ​ശേ​ഷം ചാ​ല​ക്കു​ടി​യി​ൽ എ​ത്തി​യ​താ​ണെ​ന്നു പ​റ​യു​ന്നു.

ഓ​രോ ത​വ​ണ നാ​ട്ടി​ൽ നി​ന്നും വ​രു​ന്പോ​ൾ ര​ണ്ടു കി​ലോ​ യോ​ളം ക​ഞ്ചാ​വു​മാ​യി​ട്ടാ​ണ് ഇ​വി​ടെ എ​ത്താ​റ്. വ​ട​ക്കേ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​വ​രു​ടെ മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ൾ​ക്കും ക​ഞ്ചാ​വു വി​ൽ​ക്കാ​റു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ഇ​തു​പോ​ലെ നി​ര​വ​ധിപേ​ർ കേ​ര​ള​ത്തി​ലേ​ക്കു ക​ഞ്ചാ​വ് അ​ട​ക്ക​മു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ഇ​വ​രി​ൽ നി​ന്നും ല​ഭി​ച്ച വി​വ​രം.

ഈ​യി​ടെ​യാ​യി കേ​ര​ള​ത്തി​ൽ ല​ഹ​രി മ​രു​ന്ന് സു​ല​ഭ​മാ​യ​തി​ന്‍റെ പ്ര​ധാ​ന വാ​ഹ​ക​ർ ഉ​ത്ത​രേ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളാ​ണെ​ന്നു സി​ഐ ഹ​രി​ദാ​സ് പ​റ​ഞ്ഞു. എ​സ്ഐ ഡേ​വി​സ്, സി​പി​ഒ​മാ​രാ​യ രാ​ജേ​ഷ് ച​ന്ദ്ര​ൻ, എം.​എ​സ്.​ ഷി​ബു എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Related posts