ക​ഞ്ചാ​വി​ന്‍റെ പോ​ളി ടെ​ക്‌​നി​ക്..! സ്ഥി​ര​മാ​യി ക്ലാ​സ്സി​ൽ എ​ത്താ​ത്ത കു​ട്ടി​ക​ളെ അധ്യാപകര്‍ നിരീക്ഷണം തുടങ്ങി; വിദ്യാര്‍ഥി കുടുങ്ങി

മു​ക്കം: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ വി​ല്‍​പ​ന​ന​ട​ത്താ​ൻ കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി പോ​ളി​ടെ​ക്‌​നി​ക് വി​ദ്യാ​ര്‍​ഥി​യെ പോ​ലീ​സ് പി​ടി​കൂ​ടി.​

ക​ള​ൻ​തോ​ട് സ്വ​കാ​ര്യ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ര്‍​ഥി​യാ​യ കാ​ര​ശേ​രി ക​ക്കാ​ട് സ്വ​ദേ​ശി കോ​യി​ലോ​ത്ത്ക​ണ്ടി അ​ഫ്ല​ഹ് ഫു​ആ​ദ് (20) ആ​ണ് മു​ക്കം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ള​ൻ തോ​ട്സ്വ​കാ​ര്യ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ഓ​ട്ടോ​മൊ​ബൈ​ൽ വി​ദ്യാ​ര്‍​ഥി​യാ​യ ഇ​യാ​ൾ കൂ​ടു​ത​ൽ ദി​വ​സ​ങ്ങ​ളി​ലും ക്ലാ​സ്സി​ലെ​ത്താ​റി​ല്ല.

തു​ട​ർ​ന്ന് അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥി​ര​മാ​യി ക്ലാ​സ്സി​ൽ എ​ത്താ​ത്ത കു​ട്ടി​ക​ളെ നി​രീ​ക്ഷി​ച്ചു വ​രു​ന്ന​തി​നി​ട​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ക്ലാ​സ്സ്‌ തു​ട​ങ്ങി ര​ണ്ടു​മ​ണി​ക്കൂ​റോ​ളം വൈ​കി എ​ത്തി​യ അ​ഫ്ലാ​ഹി​നെ അ​ധ്യാ​പ​ക​ർ ത​ട​ഞ്ഞു നി​ർ​ത്തി കാ​ര്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​യാ​ൾ പ​രി​ഭ്ര​മി​ച്ചു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മു​ക്കം പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് മു​ക്കം ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​പ്ര​ജീ​ഷി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മു​ക്കം പോ​ലീ​സ് കോ​ളേ​ജി​ലെ​ത്തി ഇ​യാ​ളെ വി​ശ​ദ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ധ​രി​ച്ചി​രു​ന്ന ജീ​ൻ​സി​ന്‍റെ പോ​ക്ക​റ്റി​ൽ നി​ന്നും നാ​ലു​പൊ​തി ക​ഞ്ചാ​വ് പോ​ലീ​സ് ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​യാ​ളെ മു​ക്കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു താ​മ​ര​ശ്ശേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാസ്‌ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment