ഓ​വു​ചാ​ലി​ൽ വീ​ണ പ​ശു​ക്ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ

ക​ണ്ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ഓ​വു​ചാ​ലി​ൽ വീ​ണു കു​ടു​ങ്ങി​യ പ​ശു​ക്ക​ളെ അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ ഏ​റെ നേ​ര​ത്തെ ശ്ര​മ​ഫ​ല​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. ക​ണ്ണൂ​ർ റെ​യി​ൽ​വേ മു​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ മൂ​ടാ​ത്ത ഓ​വു​ചാ​ലി​ലാ​യി​രു​ന്നു പ​ശു​ക്ക​ൾ വീ​ണ​ത്.

തി​രി​യാ​ൻ പോ​ലും ക​ഴി​യാ​ത്ത വി​ധ​ത്തി​ലാ​യി​രു​ന്നു പ​ശു​ക്ക​ൾ. പ​ശു​ക്ക​ളു​ടെ ക​ര​ച്ചി​ൽ കെ​ട്ടെ​ത്തി​യ​വ​രാ​ണ് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ വി​വ​രം അ​റി​യി​ച്ച​ത്. സി. ​വി വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി സൂ​ര​ജ് മ​ണ്ടേ​ൻ. കെ. ​ധ​നേ​ഷ്. ശ്രീ​കാ​ന്ത് പ​വി​ത്ര​ൻ. എം. ​സു​നീ​ഷ്. അ​രു​ൺ രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സേ​നാം​ഗ​ങ്ങ​ളാ​ണ് പ​ശു​ക്ക​ളെ ര​ക്ഷി​ച്ച​ത്.

Related posts