പ​ല​രും കു​റു​പ്പി​നെ ച​തി​ച്ചു..! മ​ര​ക്കാ​റി​ന് ഫാ​ന്‍​സു​കാ​രു​ടെ “കാ​വ​ല്‍’

സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: കു​റു​പ്പ്, കാ​വ​ല്‍, എ​ന്നീ സി​നി​മ​ക​ള്‍ കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്ക് ശേ​ഷം തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​യി​ട്ടും ന​ഷ്ട​ക​ണ​ക്കു​ക​ള്‍ തീ​രു​ന്നി​ല്ല.

തി​യ​റ്റ​റു​ക​ളി​ല്‍ ആ​ളു​ക​യ​റി​യെ​ന്ന് പ​റ​യു​മ്പോ​ഴും കു​റു​പ്പ് എ​ന്ന സി​നി​മ​യ്ക്ക് തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളി​ല്‍ ഒ​രു വി​ഭാ​ഗം പ​ണി​കൊ​ടു​ത്തു.

ഒ​രു വി​ഭാ​ഗം തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ അ​മ്പ​ത് ശ​ത​മാ​നം എ​ന്ന് ക​ള​ക്ഷ​നി​ല്‍ കാ​ണി​ക്കു​ക​യും കൂ​ടു​ത​ല്‍ ആ​ളു​ക​ളെ തി​യ​റ്റ​റി​ലേ​ക്ക് ക​യ​റ്റു​ക​യും ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ലാ​ഭ​മു​ണ്ടാ​ക്കി.

നി​ര്‍​മാ​താ​ക്ക​ളു​ടെ പ​രാ​തി​യെ​തു​ട​ര്‍​ന്ന് സി​സി​ടി​വി ഫൂ​ട്ടേ​ജ് അ​ട​ക്കം പ​രി​ശോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചെ​ങ്കി​ലും അ​തി​നോ​ടും ഇ​വ​ര്‍ സ​ഹ​ക​രി​ക്കു​ന്നി​ല്ല. ഇ​തോ​ടെ തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക്ക് പ്ര​തി​സ​ന്ധി​യി​ലു​മാ​യി.

​പ്ര​തി​സ​ന്ധി​കാ​ല​ഘ​ട്ട​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി എ​ത്തി​യ ക്രൗ​ഡ് പു​ള്ള​ര്‍ സി​നി​മ എ​ന്ന പേ​രി​ല്‍ മു​മ്പി​ല്ലാ​ത്ത വി​ധം വ​ലി​യ പ്ര​മോ​ഷ​നാ​ണ് തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ ന​ല്‍​കി​യ​ത്.

ഫാ​ന്‍​സു​കാ​രും ഒ​പ്പം കൂ​ടി​യ​തോ​ടെ ത​ര​ക്കേ​ടി​ലാ​ത്ത വി​ധം ആ​ളു​ക​ള്‍ തി​യ​റ്റ​റി​ലേ​ക്ക് ക​യ​റി. ഈ ​സാ​ഹ​ച​ര്യം പ​ര​മാ​വ​ധി മു​ത​ലെ​ടു​ത്ത് തി​യ​റ്റ​ര്‍ ക​പ്പാ​സി​റ്റി​യു​ടെ പ​കു​തി പേ​ര്‍ എ​ന്ന കോ​വി​ഡ് മാ​ന​ദ​ണ്ഡം തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ കാ​റ്റി​ല്‍ പ​റ​ത്തു​ക​യും ചെ​യ്തു.

അ​വ​ധി​ദി​ന​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ശ​രി​ക്കും “ഹൗ​സ് ഫു​ള്ളാ “യാ​ണ് പ​ല​രും സി​നി​മ ക​ണ്ട​ത്. പ​രാ​തി ല​ഭി​ച്ച​തോ​ടെ ഓ​രോ ഷോ​യു​ടെ​യും സി​സി​ടി​വി ഫൂ​ട്ടേ​ജ് പ​രി​ശോ​ധി​ക്കാ​മെ​ന്ന് സം​ഘ​ട​ന​അ​റി​യി​ച്ചെ​ങ്കി​ലും പ​ല തി​യ​റ്റ​റു​ക​ളും ഇ​തി​നോ​ട് മു​ഖം തി​രി​ച്ചു.

ഇ​തോ​ടെ സം​ഘ​ട​ന​യു​ടെ ത​ല​പ്പ​ത്തു​ള്ള​വ​രും പ്ര​തി​സ​ന്ധി​യി​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ കാ​വ​ല്‍ എ​ന്ന സി​നി​മ ആ​ദ്യ വ​ലി​യ ഓ​ള​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്.

ഇ​നി കു​ടും​ബ പ്രേ​ക്ഷ​ക​രി​ലാ​ണ് ചി​ത്ര​ത്തി​നെ്‌​റ പ്ര​തീ​ക്ഷ​യെ​ന്നാ​ണ് തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ പ​റ​യു​ന്ന​ത്. ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ണു​ന്ന മ​ര​ക്കാ​ര്‍ എ​ന്ന സി​നി​മ ഡി​സം​ബ​ര്‍ ര​ണ്ടി​നാ​ണ് തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തു​ന്ന​ത്.

മ​ര​ക്കാ​റി​ന് ഫാ​ന്‍​സു​കാ​രു​ടെ “കാ​വ​ല്‍’

കോ​ഴി​ക്കോ​ട്: റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ക്ക​ത്തി​ല്‍ പാ​ര​ക്കാ​ന്‍ ശ്ര​മി​ച്ച ഒ​രു വി​ഭാ​ഗം തി​യ​റ്റ​റു​കാ​ര്‍ മോ​ഹ​ന്‍​ലാ​ല്‍ ഫാ​ന്‍​സി​ന്‍റെ ഹി​റ്റ് ലി​സ്റ്റി​ല്‍.

ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍ ത​ന്നെ ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​വാ​യ​തു​കൊ​ണ്ട് മ​ര​ക്കാ​ര്‍ എ​ന്ന സി​നി​മ​യ്ക്ക് തി​യ​റ്റ​റു​കാ​ര്‍ ക​ള​ക്ഷ​ന്‍ ക​ളി ന​ട​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്.

ഇ​തോ​ടെ​യാ​ണ്പ്ര​ധാ​ന തി​യ​റ്റ​റു​ക​ളി​ല്‍ ക​യ​റു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം നി​രീ​ക്ഷി​ക്കാ​ന്‍ ര​ഹ​സ്യ ഫാ​ന്‍​സു​കാ​രെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

അ​മ്പ​ത് ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ക​യ​റി​യാ​ല്‍ അ​പ്പോ​ള്‍ ത​ന്നെ വി​വ​രം അ​റി​യി​ക്കാ​നും പ​രാ​തി സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ മു​ന്‍​പി​ല്‍ എ​ത്തി​ക്കാ​നു​മാ​ണ് തീ​രു​മാ​നം.

നൂ​റു​കോ​ടി മു​ത​ല്‍ മു​ട​ക്കു​ള്ള ചി​ത്ര​ത്തി​ന്‍റെ ക​ള​ക്ഷ​ന്‍ തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ കീ​ശ​യി​ലേ​ക്ക് പേ​കാ​തി​രി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ് നി​ര്‍​മാ​താ​വ് പ​യ​റ്റു​ന്ന​തും.

ചി​ത്ര​ത്തി​ന്‍റെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ത​ന്നെ തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക്കു​മാ​യി ഉ​ട​ക്കി​യി​രി​ക്കു​ന്ന ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍ ഇ​ക്കാ​ര്യ​ങ്ങ​ളെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. വ്യാ​പ​ക റി​ലീ​സാ​യ​തി​നാ​ല്‍ ത​ന്നെ ആ​ദ്യ പ്ര​ദ​ര്‍​ശ​നം മു​ത​ല്‍ വ്യാ​ജ പ്രി​ന്‍റു​ക​ള്‍ ഇ​റ​ങ്ങാ​നു​ള്ള സാ​ധ്യ​ത​യും വ​ലു​താ​ണ്.

Related posts

Leave a Comment