ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫ​യ​ർ സ്റ്റേ​ഷ​ൻ സ​ജ്ജ​മാ​യി; ജോലിയിൽ പ്രവേശിച്ചവർ വിവിധ സ്ഥലങ്ങളിൽ പരിശീലനം കഴിഞ്ഞ് എത്തിവർ

മ​ട്ട​ന്നൂ​ർ: വി​മാ​നം പ​റ​ന്നു​യ​രാ​ൻ പോ​കു​ന്ന ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ത്യാ​ധു​നി​ക ഫ​യ​ർ സ്റ്റേ​ഷ​ൻ സ​ജ്ജ​മാ​യി. നാ​ല് അ​ഗ്‌​നി​ശ​മ​ന​യ​ന്ത്രം എ​ത്തി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി പ്ര​ദേ​ശ​ത്തു ആ​ദ്യ​മാ​യി സ​ജ്ജ​മാ​യ​തും ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചു പ​രി​ശീ​ല​നം തു​ട​ങ്ങി​യ​തും ഫ​യ​ർ​സ്റ്റേ​ഷ​ൻ കെ​ട്ടി​ട​മാ​ണ്.

റ​ൺ​വേ​യു​ടെ ആ​ദ്യ​വും അ​വ​സാ​ന​വു​മാ​യി ര​ണ്ടു കെ​ട്ടി​ട​ങ്ങ​ളി​ലാ​യാ​ണ് ഫ​യ​ർ​ഫോ​ഴ്സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​ന്നി​നു അ​ഞ്ച​ര​ക്കോ​ടി​യോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന നാ​ലു ഫ​യ​ർ എ​ൻ​ജി​നു​ക​ൾ ഓ​സ്ട്രി​യ​യി​ൽ നി​ന്നു മാ​സ​ങ്ങ​ൾ​ക്ക് മു​മ്പേ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് എ​ത്തി​ച്ചി​രു​ന്നു.

ര​ണ്ടു സ്റ്റേ​ഷ​നു​ക​ളി​ലു​മാ​യി ര​ണ്ടു വീ​തം ഫ​യ​ർ​എ​ജി​നു​ക​ളാ​ണ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി നി​ർ​ത്തി​യി​ടു​ക. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു ഉ​ൾ​പ്പെ​ടെ 66 പേ​രെ​യാ​ണ് കി​യാ​ൽ അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​ത്തി​ൽ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. മാ​നേ​ജ​ർ, അ​സി.​മാ​നേ​ജ​ർ, സൂ​പ്പ​ർ​വൈ​സ​ർ, മ​റ്റു ജീ​വ​ന​ക്കാ​ർ എ​ന്നീ​വ​യാ​ണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​വ​ർ​ക്ക് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വ​ച്ചു പ​രി​ശീ​ല​നം ന​ൽ​കി​യ​തി​നു ശേ​ഷ​മാ​ണ് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് അ​യ​ച്ച​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചു വി​വി​ധ യ​ന്ത്ര​ങ്ങ​ളു​ടെ പ​രി​ശീ​ല​ന​വും മൂ​ന്നു മാ​സം മു​മ്പ് ന​ൽ​കി​യി​രു​ന്നു.

Related posts