ഖരം വിപ്ലവകാരി കണ്ണകിയുടെ കഥ

kannakiഎഴുപത് കാലങ്ങളില്‍ കേരള സമൂഹത്തില്‍ നിലനിന്നിരു ന്ന ഉച്ചനീചത്വത്തിനും, മേലാള ചൂഷണത്തിനും എതിരേ, വിപ്ലവാശയത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് പോരാടിയ കണ്ണകിയുടെ കഥ പറയുകയാണ് ‘ഖരം’ എന്ന ചിത്രത്തിലൂ ടെ സംവിധായകന്‍ ഡോ. പി. വി. ജോസ്.  കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി ഡോക്ടറായ പി. വി. ജോസ് രചനയും സംവിധാനവും നിര്‍വ ഹിക്കുന്ന ആദ്യ ചിത്രമാണ് ‘ഖരം’.  ഹാന്‍ഡോവര്‍ ഫിലിംസിനുവേണ്ടി ഡോക്ടര്‍ പി. വി. ജോസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കണ്ണൂര്‍ തളിപ്പറമ്പിലും, പരിസരങ്ങളിലു മായി ചിത്രീകരണം പൂര്‍ത്തിയായ ‘ഖരം’ ഉടന്‍ തിയറ്ററിലെത്തും.

ബാല്യകാലസഖി’,‘പേടിത്തൊണ്ടന്‍’,‘നിക്കാഹ്’,‘താമര’,‘ആദിമധ്യാന്തം’,‘എട്ടുകാലിമമ്മൂഞ്ഞ്’, ‘1948 കാലം പറഞ്ഞത്’ എന്നീ സിനിമകളില്‍ പ്രധാന വേഷം അവതരിപ്പിച്ച പ്രകാശ് ചെങ്ങല്‍, സന്തോഷ് കീഴാറ്റൂര്‍, പ്രവീണ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. അഗ്രഹാരത്തില്‍ കഴുത’ എന്ന ചിത്രത്തിനുശേഷം ഒരു കഴുത പ്രധാന കഥാപാ ത്രമായി എത്തുന്നു എന്ന പ്രത്യേകതയും, ചിത്രത്തിനുണ്ട്: കഴുത വിഴുപ്പേറുന്ന ഒരു മൃഗം എന്നതിനപ്പുറം, മനുഷ്യ പ്രകൃതത്തിന്റെ സ്ഥായിയായ ഒരു ഘടകമായി മാറുന്ന തലത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു. മുഴുക്കുടിയനും ചീട്ടുകളി ക്കാരനുമാണ് അലക്കുകാരന്‍ കണവന്‍ (പ്രകാശ് ചെങ്ങല്‍).

ആദ്യ ഭാര്യ മരിച്ചു. ഭാര്യയുടെ കുടുംബത്തില്‍ നിന്നു തന്നെ രണ്ടാം ഭാര്യയെ കിട്ടിയതോടെ കണവന്‍ സന്തോ ഷവാനായി.  രണ്ടാം ഭാര്യയുടെ പേര് കണ്ണകി.  സുന്ദരിയും, തന്റേടിയുമാണ് കണ്ണകി.  പറഞ്ഞിട്ടൊന്നും കാര്യമില്ല.  മുഴുക്കുടിയനായ കണവന്റെ തല്ലുകൊള്ളാനാ യിരുന്നു വിധി.  പക്ഷേ, കണവന്റെ ആദ്യ ഭാര്യയിലെ മകന്‍ പൊടിയന്‍ കണ്ണകിയെ സ്വന്തം അമ്മയെപ്പോലെ സ്‌നേഹിച്ചു.  ആയിടെയാണ് വിപ്ലവകാരിയായ തയ്യല്‍ ക്കാരന്‍ മുരളി (സന്തോഷ് കീഴാറ്റൂര്‍) കണ്ണകിയുടെ അയല്‍ ക്കാരനായി എത്തിയത്.   മുരളിയില്‍ നിന്ന് നാട്ടിലെ ജന്മി ചെയ്യുന്ന ദുഷ്‌ചെയ്തികളെപ്പറ്റി കണ്ണകി മനസ്സിലാക്കി.

നാടിന്റെ നന്മയ്ക്കായി ജന്മിക്കെതിരേ പടപൊരുതാന്‍ മുരളിക്കൊപ്പം ചേരാന്‍ കണ്ണകി തീരുമാനിച്ചു. ഒരു ദിവസം നാടിനെ നടുക്കിയ ഒരു കൊലപാതകം നടന്നു.  ജന്മി ആസൂത്രണം ചെയ്ത കൊലപാതകം, മുരളിക്കും സഹപ്ര വര്‍ത്തകര്‍ക്കും മേല്‍ കെട്ടിവച്ച ജന്മി, പോലീസുകാ രെക്കൊണ്ട് അവരെ പീഡിപ്പിക്കുന്നു. ഇതിനെല്ലാം വിരാമമിടാന്‍ മുരളി സ്വന്തം ജീവന്‍ വെടിഞ്ഞിട്ടാണെങ്കിലും, ജന്മിയെ വധിക്കാന്‍ തീരുമാനിച്ചു.

ഇതിനിടയില്‍, മറ്റു പെണ്ണുങ്ങളെപ്പോലെ, കണ്ണകിയെയും, തന്റെ ഇംഗിതത്തിന് വിധേയയാക്കാന്‍ ജന്മി ശ്രമം തുടങ്ങി.  ജന്മിയുടെ മുഖത്ത് തുപ്പിക്കൊണ്ടാണ് കണ്ണകി ഇതിനെതിരേ പ്രതികരിച്ചത്.  ജന്മിക്ക് ആദ്യമുണ്ടായ തിരിച്ചടിയായിരുന്നു അത്.
ഒരു സ്ത്രീയുടെ മുമ്പില്‍ തോറ്റുപോയ ജന്മി അടങ്ങിയിരുന്നില്ല. ഹാന്‍ഡോവര്‍ ഫിലിംസിനുവേണ്ടി ഡോക്ടര്‍ പി. വി. ജോസ് നിര്‍മ്മാണം, രചന, സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ഖരം’.  കോ-ഡയറക്ടര്‍ – സജീഷ് സജീവ്,  കാമറ – ബി രാജ്കുമാര്‍, സംഗീതം – വിശ്വജിത്ത്, എഡിറ്റിംഗ് – അതുല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ശരത് പി. വി., പ്രൊജക്ട് ഡിസൈനര്‍ – സജീഷ് സജീവ്, മാനേജര്‍ – ദിവാകരന്‍ പനങ്കാറ്റൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – അഭിരാം, അസോസിയേറ്റ് – സജിത് പുലശ്ശേരി, ശ്യാംകുമാര്‍.പ്രകാശ് ചെങ്ങല്‍, സന്തോഷ് കീഴാറ്റൂര്‍, മഞ്ജുളന്‍, മുരളിവായാട്ട്, ബൈജു പി. ബാലന്‍, പ്രവീണ മാധവന്‍, മാസ്റ്റര്‍ ശ്രീധില്‍ മാധവ്, ബേബി പ്രാര്‍ഥന എന്നിവര്‍ അഭിനയിക്കുന്നു. -അയ്മനം സാജന്‍

Related posts