‘താരങ്ങൾ പ്രതിഫലം കുറച്ചത് ആശ്വാസമായി’; വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യം

ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളു​ടെ സ്വ​പ്‌​ന​ങ്ങ​ളു​ടെ ക​ഥ- അ​താ​ണ് ഈ ​സി​നി​മ​യി​ലേ​ക്ക് അ​ടു​പ്പി​ച്ച​തെ​ന്നു നി​ര്‍​മാ​താ​വ് വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യം രാഷ്്ട്ര ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ‘ഹൃ​ദ​യം ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ഞാ​നും വീ​നീ​തും പ്ര​ണ​വു​മൊ​ക്കെ ഒ​രു കു​ടും​ബം​പോ​ലെ​യാ​യി. ഒ​രു പ​ടം കൂ​ടി ഒ​രു​മി​ച്ചു ചെ​യ്യാ​മെ​ന്നു തീ​രു​മാ​നി​ച്ചു. പി​ന്നെ, ഇതിന്‍റെ തീം… സി​നി​മ​യ്ക്ക​ക​ത്തെ സി​നി​മ. അ​ത്ത​ര​മൊ​രു പ​ടം വ​ന്നി​ട്ടു കു​റേ​ക്കാ​ല​മാ​യി​രു​ന്നു.

130 ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍. 54 ലൊ​ക്കേ​ഷ​നു​ക​ള്‍. അ​ത്ര​യും വ​ലി​യ പ​ടം. ടെ​ന്‍​ഷ​നു​ണ്ടാ​യി​രു​ന്നു. പ്ര​ണ​വും ധ്യാ​നും ക​ല്യാ​ണി​യും അ​ജു​വും ബേ​സി​ലും നി​വി​നും നീ​ര​ജു​മൊ​ക്കെ സൗ​ഹൃ​ദ​ത്തി​ന്‍റെ പേ​രി​ല്‍ പ്ര​തി​ഫ​ലം കു​റ​ച്ച​തു വ​ലി​യ ആ​ശ്വാ​സ​മാ​യി. ഞാ​ന്‍ നി​ര്‍​മി​ച്ച ല​വ് ആ​ക്ഷ​ന്‍ ഡ്രാ​മ, ഹൃ​ദ​യം എ​ന്നി​വ​യേ​ക്കാ​ള്‍ ര​ണ്ടു മൂ​ന്നി​ര​ട്ടി വ​രും ഇ​തി​ന്‍റെ ബ​ജ​റ്റ്. അ​വ​രു​ടെ സ​പ്പോ​ര്‍​ട്ടി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ ബ​ജ​റ്റ് പി​ന്നെ​യും ഉ​യ​ര്‍​ന്നേ​നെ.

കൊ​ച്ചി​യി​ല്‍ സ്ഥ​ല​മെ​ടു​ത്ത് എ​ഴു​പ​തു​ക​ളി​ലെ മ​ദി​രാ​ശി സ്ട്രീ​റ്റും മ്യൂ​സി​ക് സ്റ്റു​ഡി​യോ​സും പു​നഃ​സൃ​ഷ്ടി​ക്കേ​ണ്ടി​വ​ന്നു. പു​തു ത​ല​മു​റ​യി​ലെ ന​മ്പ​ര്‍ വ​ണ്‍ ആ​ക്ടേ​ഴ്‌​സാ​ണ​ല്ലോ അ​ഭി​നേ​താ​ക്ക​ള്‍. വി​നീ​തി​ന് ആ​വ​ശ്യ​മു​ള്ള ഡേ​റ്റി​ല്‍​ത​ന്നെ എ​ല്ലാ​വ​രെ​യും സെ​റ്റി​ലെ​ത്തി​ക്കു​ക എ​ന്ന​തും ച​ല​ഞ്ചാ​യി.

ഹൃ​ദ​യം ക​ഴി​ഞ്ഞ​തോ​ടെ വി​നീ​ത് എ​ന്താ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നു പ​റ​യാ​തെ​ത​ന്നെ പ്ര​ണ​വി​ന​റി​യാ​മെ​ന്നാ​യി. ഹ്യൂ​മ​ര്‍ പ​റ​യു​ന്ന ധ്യാ​ന്‍. സൈ​ല​ന്‍റാ​യ പ്ര​ണ​വ്. പ​ക്ഷേ, ആ​ദ്യ ദി​വ​സം ത​ന്നെ ഇ​രു​വ​രും സു​ഹൃ​ത്തു​ക്ക​ളാ​യി. ഷൂ​ട്ടി​ല്ലാ​ത്ത​പ്പോ​ള്‍ ഒ​രു​മി​ച്ചു​കൂ​ടി. സീ​നു​ക​ളി​ല്‍ ധ്യാ​ന്‍- പ്ര​ണ​വ് മാ​ജി​ക്ക​ല്‍ കെ​മി​സ്ട്രി ന​ന്നാ​യി വ​ര്‍​ക്കൗ​ട്ടാ​യി. വി​നീ​തി​നൊ​പ്പം ഞാ​ൻ ഒ​രു സി​നി​മ കൂ​ടി ചെ​യ്യു​ന്നു​ണ്ട്. വി​നീ​തി​ന്‍റെ സ്ക്രി​പ്റ്റ് റെ​ഡി‌‌​യാ​കു​ന്പോ​ൾ അ​തി​ന്‍റെ ഒ​രു​ക്കം തു​ട​ങ്ങും.’

Related posts

Leave a Comment