മിണ്ടാപ്രാണികളോടോ ഇങ്ങനെ..! പിക്അപ് വാനിൽ കുത്തിനിറച്ച കന്നുകാലികളുടെ ദയനീയാവസ്‌ഥ ശ്രദ്ധയിൽപെട്ട നാട്ടുകാർ വാഹനം തടഞ്ഞു; പിന്നെ സംഭവിച്ചത്…

kannukaliഅഞ്ചൽ: കന്നുകാലികളെ കുത്തിനിറച്ചെത്തിയ പിക്അപ് വാൻ നാട്ടുകാർ തടഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ഓടെ അഞ്ചൽ ചന്തമുക്കിലാണ് സംഭവം.അഞ്ചൽ കന്നുകാലിചന്തയിൽ നിന്നും വാങ്ങിയ ആറ് കാലികളെയാണ് ചെറിയ പിക്അപ് വാനിൽ കുത്തിനിറച്ചെത്തിയത്. ദയനീയാവസ്‌ഥ ശ്രദ്ധയിൽപെട്ട നാട്ടുകാർ വാഹനം തടഞ്ഞുനിർത്തിയശേഷം പോലീസിൽ വിവരം അറിയിച്ചു.

അഞ്ചൽ പോലീസ് സ്‌ഥലത്തെത്തി നാട്ടുകാരുടെ സഹായത്താൽ കന്നുകാലികളെ വാഹനത്തിൽ നിന്നും ഇറക്കിയശേഷം മറ്റൊരു വാഹനത്തിൽ ഇവയെ കയറ്റിവിട്ടു. പിക്അപ് ഡ്രൈവർ തിരുവനന്തപുരം സ്വദേശി ഹക്കീം വഹാബി(38)നെതിരെ കേസെടുത്തശേഷം ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Related posts