ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ നാവിക അക്കാഡമിയായ ഏഴിമല നാ​വി​ക അ​ക്കാ​ഡ​മി യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ ജോ​ര്‍​ജ് ഫെ​ര്‍​ണാ​ണ്ട​സി​നു നി​ർ​ണാ​യ​ക പ​ങ്കിനെക്കുറിച്ചറിയാം

2001 ഫെ​ബ്രു​വ​രി 25ന് ​നാ​വി​ക അ​ക്കാ​ഡ​മി നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ത​റ​ക്ക​ല്ലി​ടാ​നെ​ത്തി​യ കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി ജോ​ര്‍​ജ് ഫെ​ര്‍​ണാ​ണ്ട് വൈ​സ് അ​ഡ്മി​റ​ല്‍ ഹ​രീ​ന്ദ്ര​സിം​ഗ്, കൊ​മ​ഡോ​ര്‍ അ​രു​ണ്‍ നെ​യ്യാ​ര്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം അ​ക്കാ​ഡ​മി​യു​ടെ മാ​സ്റ്റ​ര്‍ പ്ലാ​ന്‍ പ​രി​ശോ​ധി​ക്കു​ന്നു.

പ​യ്യ​ന്നൂ​ർ(കണ്ണൂർ): ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ നാ​വി​ക അ​ക്കാ​ഡ​മി​യാ​യ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​തി​ൽ അ​ന്ന​ത്തെ കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി ജോ​ര്‍​ജ് ഫെ​ര്‍​ണാ​ണ്ട​സി​നു നി​ർ​ണാ​യ​ക പ​ങ്ക്. 1982 മേ​യ് മാ​സ​ത്തി​ല്‍ ഡി​ഫ​ന്‍​സ് പ്ലാ​ന്‍ അ​നു​സ​രി​ച്ചു നി​ര്‍​മാ​ണ​ച്ചെ​ല​വി​നാ​യി 40 കോ​ടി രൂ​പ മാ​റ്റി​വ​ച്ച​തോ​ടെ​യാ​ണ് നാ​വി​ക അ​ക്കാ​ഡ​മി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

കാ​ര്‍​വാ​റി​ലേ​ക്ക് പ​ദ്ധ​തി കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള സ​മ്മ​ര്‍​ദ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ നാ​വി​ക അ​ക്കാ​ഡ​മി എ​ഴി​മ​ല​യി​ല്‍​ത്ത​ന്നെ സ്ഥാ​പി​ക്കാ​നു​ള്ള താ​ത്പ​ര്യം അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടേ​താ​യി​രു​ന്നു. 1983 അ​വ​സാ​ന​മാ​യ​പ്പോ​ഴേ​ക്കും സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച പ​ദ്ധ​തി​ക്കാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച തു​ക 169.35 കോ​ടി​യാ​യി വ​ര്‍​ധി​പ്പി​ച്ചു.

1987 ജ​നു​വ​രി ഏ​ഴി​ന് ഇ​ന്ദി​രാ​ഗാ​ന്ധി അ​ക്കാ​ഡ​മി​ക്കാ​യി ത​റ​ക്ക​ല്ലി​ട്ടു.1999-​ല്‍ പ​ദ്ധ​തി​ക്കാ​യു​ള്ള തു​ക സ​ര്‍​ക്കാ​ര്‍ 374 കോ​ടി​യാ​യി വ​ര്‍​ധി​പ്പി​ച്ചി​ട്ടും പ​ദ്ധ​തി ത​റ​ക്ക​ല്ലി​ല്‍​നി​ന്നു​യ​ര്‍​ന്നി​ല്ല. ഇ​തി​നി​ട​യി​ല്‍ പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​കും​മു​മ്പേ ഇ​ന്ദി​രാ​ഗാ​ന്ധി​യും പി​ന്നീ​ട് പ്ര​ധാ​ന​മ​ന്ത്രി​യാ​യ രാ​ജീ​വ് ഗാ​ന്ധി​യും വി​ട​പ​റ​ഞ്ഞു. പി​ന്നീ​ട് കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി​യാ​യി ജോ​ര്‍​ജ് ഫെ​ര്‍​ണാ​ണ്ട​സ് ചു​മ​ത​ല​യേ​റ്റ​തോ​ടെ​യാ​ണ് സ്വ​പ്‌​ന​പ​ദ്ധ​തി​ക്ക് വേ​ഗം​വ​ച്ച​ത്.

ജോ​ർ​ജ് ഫെ​ർ​ണാ​ണ്ട​സ് ഇ​തി​നാ​യി പ​ല​വ​ട്ടം ഏ​ഴി​മ​ല സ​ന്ദ​ര്‍​ശി​ച്ചു. വൈ​സ് അ​ഡ്മി​റ​ല്‍ ഷെ​ഖാ​വ​ത്തു​മാ​യി ച​ര്‍​ച്ച ചെ​യ്‌​തെ​ടു​ത്ത തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് നാ​വി​ക അ​ക്കാ​ഡ​മി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. അ​തും ത​റ​ക്ക​ല്ലി​ട്ട​ശേ​ഷം നി​ശ്ച​ല​മാ​യി​ക്കി​ട​ന്ന ര​ണ്ടു പ​തി​റ്റാ​ണ്ടി​നു​ശേ​ഷ​മാ​ണെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പ​ദ്ധ​തി​ക്കാ​യി ആ​യി​രം കോ​ടി ചെ​ല​വ​ഴി​ക്കാ​നു​ള്ള ആ​ര്‍​ജ​വ​വും കാ​ണി​ച്ചു​വെ​ന്ന​ത് ജോ​ര്‍​ജ് ഫെ​ര്‍​ണാ​ണ്ട​സി​ന്‍റെ ഇ​ട​പെ​ട​ലി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്.

Related posts