വയനാട് ജില്ലാ ആശുപത്രിയില്‍ മുത്തശിക്ക് കൂട്ടിരിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച പ്രതി കുടുങ്ങി; ഇയാള്‍ 2016ല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതി; സംഭവം ഇങ്ങനെ…

മാ​ന​ന്ത​വാ​ടി: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ആ​ദി​വാ​സി യു​വ​തി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ലാ​യി. മാ​ന​ന്ത​വാ​ടി ആ​റാ​ട്ടു​ത്ത​റ കൊ​ടി​ല​ൻ നൗ​ഫ​ൽ എ​ന്ന മി​ഷേ​ൽ നൗ​ഫ​ൽ (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​സ്എം​എ​സ് ഡി​വൈ​എ​സ്പി കു​ബേ​ര​ൻ ന​ന്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച മു​ത​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​ത്ത​ശി​ക്ക് കൂ​ട്ടി​രി​പ്പി​നെ​ത്തി​യ​താ​യി​രു​ന്നു യു​വ​തി. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ യു​വ​തി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. കാ​ണാ​താ​യ വി​വ​രം ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി സെ​ക്യൂ​രി​റ്റി​യെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ പ​തി​നൊ​ന്ന് മ​ണി​യോ​ടെ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​വ​ച്ച് യു​വ​തി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

രാ​ത്രി​യി​ൽ ര​ണ്ടു​പേ​ർ ത​ന്നെ ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​യി ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് വ​ച്ച് ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന് യു​വ​തി പോ​ലി​സി​ൽ മൊ​ഴി​ന​ൽ​കി. ബ​ലാ​ത്സം​ഗ​ത്തി​നും അ​ദി​വാ​സി​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​വു​മാ​ണ് നൗ​ഫ​ലി​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. 2016ൽ ​പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​ന് പോ​ക്സോ കേ​സി​ൽ പ്ര​തി കൂ​ടി​യാ​ണ് നൗ​ഫ​ൽ.

Related posts