ഒ​ന്ന​ര​വ​ർ​ഷ​ത്തോ​ള​മാ​യി ആ​ള​ന​ക്ക​മി​ല്ലാ​ത്ത ക്ലാ​സ് റൂ​മു​ക​ൾ! കുട്ടികള്‍ എത്തും മുമ്പ്‌ ഇ​രി​ട്ടി ഹൈ​സ്‌​കൂ​ളി​ൽ ഒരാള്‍ ഹാജരായി, ഒരു കൂ​റ്റ​ൻ അ​ണ​ലി​

ഇ​രി​ട്ടി: സ്‌​കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഉ​ഗ്ര​വി​ഷ​മു​ള്ള അ​ണ​ലി​യെ പി​ടി​കൂ​ടി.

പ്ര​സാ​ദ് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ റെ​സ്ക്യൂ വിം​ഗ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്‌​കൂ​ളി​ലെ ക്ലാ​സ് മു​റി​യോ​ടു ചേ​ർ​ന്ന് ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് അ​ണ​ലി​യെ പി​ടി​കൂ​ടി​യ​ത്.

ഹൈ​സ്കൂ​ൾ വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ലാ​സ് റൂ​മി​ന് തൊ​ട്ട​ടു​ത്ത ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ പ​രി​ശോ​ധിക്കുന്ന​തി​നി​ട​യി​ലാ​ണ് കൂ​റ്റ​ൻ അ​ണ​ലി​യെ ഇ​വ​ർ ക​ണ്ടെ​ത്തി​യ​ത്.

ഒ​ന്ന​ര​വ​ർ​ഷ​ത്തോ​ള​മാ​യി ആ​ള​ന​ക്ക​മി​ല്ലാ​ത്ത ക്ലാ​സ് റൂ​മു​ക​ൾ ഉ​ൾ​പ്പെ​ടെ പാ​മ്പു​ക​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​മാ​കു​വാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടെ​ന്നും ഇ​ത്ത​രം പാ​മ്പു​ക​ളെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ റെ​സ്ക്യൂ ടീ​മി​നെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും പ്ര​സാ​ദ് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ റ​സ്ക്യൂ വോ​ള​ണ്ടി​യ​ർ​മാ​ർ പ​റ​ഞ്ഞു.

മ​നോ​ജ് കാ​മ​നാ​ട്ട്, വി​ജി​ലേ​ഷ് കോ​ടി​യേ​രി, ആ​ദ​ർ​ശ് മ​ട്ട​ന്നൂ​ർ, ബി​ജു ഇ​രി​ട്ടി, എ​സ്. മി​ഷാ​ന്ത്, ഷി​ജു ചി​റ്റാ​രി​പ​റ​മ്പ്, ര​ഞ്ജി​ത്ത് കു​മാ​ർ, അ​ജ​യ് മാ​ണി​യൂ​ർ, എം. ​നി​ഖി​ലേ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ സം​ഘ​മാ​ണ് സ്കൂ​ളു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Related posts

Leave a Comment