ക​പി​ൽ ദേ​വും ഭാ​ര്യ​യു​മാ​യി ര​ണ്‍​വീ​റും ദീ​പി​ക​യും

ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം ര​ണ്‍​വീ​ർ സി​ങ് ക്രി​ക്ക​റ്റ് താ​രം ക​പി​ൽ ദേ​വാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ദീ​പി​ക പ​ദു​കോ​ണാ​ണ് ഭാ​ര്യ​യു​ടെ വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്.

ക​ബീ​ർ ഖാ​നാ​ണ് ഈ ​സ്പോ​ർ​ട്സ് ഡ്രാ​മ ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങ​വേ ക​ബീ​ർ സി​ങ്ങി​ന്‍റെ​താ​യി പു​റ​ത്തി​റ​ങ്ങി​യ പു​തി​യ പോ​സ്റ്റ​ർ ശ്ര​ദ്ധേ​യ​മാ​യി മാ​റി​യി​രു​ന്നു.

ക​പി​ൽ ദേ​വാ​യി ര​ണ്‍​വീ​റിന്‍റെയും ഭാ​ര്യ റോ​മി ദേ​വാ​യി ദീ​പി​ക​യു​ടെ​യും മേ​ക്കോ​വ​റാ​ണ് ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ന്ന​ത്. വി​വാ​ഹ ശേ​ഷം ര​ണ്‍​വീ​റും ദീ​പി​ക​യും ഒ​ന്നി​ച്ച ആ​ദ്യ ചി​ത്രം കൂ​ടി​യാ​ണ് 83.

ചി​ത്ര​ത്തി​ൽ ത​മി​ഴ് താ​രം ജീ​വ​യും പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. കൃ​ഷ്ണമാ​ചാ​രി ശ്രീ​കാ​ന്താ​യി​ട്ടാ​ണ് ജീ​വ എ​ത്തു​ന്ന​ത്.

ഏ​പ്രി​ൽ പത്തിനാ​ണ് 83 ലോ​ക​മെ​ന്പാ​ടു​മു​ള​ള തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. താ​ഹി​ർ രാ​ജ് ബാ​സി​ൻ, സാ​ഖി​ബ് സ​ലീം, ഹാ​ർ​ദി സ​ന്ധു, സാ​ഹി​ൽ ഖെ​ത്ത​ർ, ചി​രാ​ഗ് പാ​ട്ടീ​ൽ, ആ​ദി​നാ​ഥ് കോ​ത്താ​ർ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ.

Related posts

Leave a Comment