ക​ർ​ഷ​കരെ കടക്കെണിയിലാക്കി വാഴക്കുലയ്ക്കും കപ്പയ്ക്കും വില ഇടിയുന്നു 

 

കോ​ട്ട​യം: വി​ള​വെ​ടു​പ്പു​കാ​ലം അ​ടു​ത്ത​തോ​ടെ വാ​ഴ​ക്കു​ല​യ്ക്കും ക​പ്പ​യ്ക്കും വി​ല കു​ത്ത​നെ ഇ​ടി​യു​ന്നു. മാ​ർ​ച്ച്-​ഏ​പ്രിൽ മാ​സ​ങ്ങ​ളി​ലെ  കോ​വി​ഡ് ക്വാ​റ​ന്‍റൈ​ൻ കാ​ല​ത്ത്  മു​ൻ​വ​ർ​ഷ​ങ്ങ​ളേക്കാ​ൾ ക​ർ​ഷ​ക​ർ ഭ​ക്ഷ്യ​വി​ള​വു​ക​ൾ കൃ​ഷി ചെ​യ്ത​തി​നാ​ൽ  ഇ​ക്കൊ​ല്ലം ഉ​ത്പാ​ദ​നം ഏ​റെ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

ഇ​വ സം​ഭ​രി​ച്ച് ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കാ​ൻ കൃ​ഷി വ​കു​പ്പി​ന് സം​വി​ധാ​നം ഇ​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് വി​ല​യി​ടി​വി​ൽ ക​ർ​ഷ​ക​ർ വ​ൻ​ന​ഷ്ട​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ചേ​ന, ചേ​ന്പ്, കാ​ച്ചി​ൽ തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ​ക്കും വി​ല മെ​ച്ച​മ​ല്ല. 

 ഏ​ത്ത​ക്കു​ല വി​ല പ​ച്ച​ക്കാ​യ്ക്ക് 20 രൂ​പ​യും പ​ഴ​ത്തി​ന് 30 രൂ​പ​യു​മാ​യി താ​ഴ്ന്നു. പാ​ള​യം​കോ​ട​നും റോ​ബ​സ്റ്റ​യ്ക്കും ഞാ​ലി​പ്പൂവ​നും വി​ല താ​ഴു​ക​യാ​ണ്.

പ​ച്ച​ക്ക​പ്പ വി​ല 20 രൂ​പ​യി​ലേ​ക്ക് ഇ​ടി​ഞ്ഞു. അ​ടു​ത്ത മാ​സം ക​പ്പ​യു​ടെ വി​ള​വ് വ​ർ​ധി​ക്കു​ന്പോ​ൾ വി​ല ഇ​നി​യും താ​ഴും. ഇ​ഞ്ചി മ​ഞ്ഞ​ൾ വി​ല​യും മെ​ച്ച​മാ​കി​ല്ലെ​ന്നാ​ണ് സൂ​ച​ന. 

Related posts

Leave a Comment